Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ഡോ. എം.വി. പിള്ള ചര്‍ച്ച നടത്തി

Published on 19 March, 2020
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ഡോ. എം.വി. പിള്ള ചര്‍ച്ച നടത്തി
തിരുവനന്തപുരം: അമേരിക്കയിലും മറ്റു രാജ്യങ്ങളിലുമുള്ള വൈറോളജി സെന്ററുകളും കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്ത്ത് സയന്‍സും തമ്മില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള സാധ്യതകള്‍ കേരള ഗവര്‍ണറും യൂണിവേഴ്‌സിറ്റി ചാന്‍സലറുമായ ആരിഫ് മുഹമ്മദ് ഖാന്‍ ഡോ. എവി. പിള്ളയടക്കമുള്ള വിദഗ്ദരുമായി ചര്‍ച്ച ചെയ്തു.

ഇന്നലെ ഗവര്‍ണറൂടെ വസതിയില്‍ നല്കിയ ഡിന്നര്‍ സമ്മേളനത്തിള്‍ഹെല്ത്ത് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍, മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി നായര്‍ എന്നിവര്‍ പങ്കെടുത്തു.

ഗവര്‍ണറൂടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ദേവേന്ദ്ര കുമാര്‍ ധൊദാവത്ത്, ഗവര്‍ണറൂടെ പത്‌നി രേഷ്മ ആരിഫ് ഖാന്‍ എന്നിവരും പങ്കെടുത്തു.

കേരളത്തില്‍ സ്ഥാപിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലേക്കാവശ്യമായ വിദ്ഗദര്‍ക്ക് മറ്റു രാജ്യങ്ങളിലെ വൈറോളജി കേന്ദ്രങ്ങളില്‍ പരിശീലനം ലഭ്യമാക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടന്നു.
വൈറോളജി സംബന്ധിച്ച കേരള ഗവണ്മെന്റിന്റെ മുഖ്യ കണ്‍സള്‍ട്ടന്റ് അയര്‍ലന്‍ഡില്‍ നിന്നുള്ള ഡോ. വില്യം ഹാള്‍ ഇത്തരം ബന്ധംസ്ഥാപിതമാക്കാമെന്നു അറിയിച്ചിട്ടുണ്ട്. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ കോഴ്‌സുകളുംവിദേശ കേന്ദ്രങ്ങളുടെ സഹകരണത്തോടെ രൂപപ്പെടുത്തും.

ഗവര്‍ണര്‍ ഇക്കാര്യത്തിനു എല്ലാവിധ പിന്തുണയും നല്‍കുന്നതായി ഡോ. എം.വി.പിള്ള പറഞ്ഞു.

ഇതേ സമയം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനു ഇനിയും ഒരു തലവനെ കണ്ടെത്താനായിട്ടില്ല. പൂര്‍ണമായ യോഗ്യതയുള്ള ആളെ നിയമിച്ചാല്‍ മതിയെനു മുഖ്യമന്ത്രി നിര്‍ദേശം നല്കിയിട്ടുണ്ട്. അത്തരമൊരാളെ കണ്ടെത്താനായിട്ടില്ല.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ഡോ. എം.വി. പിള്ള ചര്‍ച്ച നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക