Image

ഹാറ്റ്‌സ് ഓഫ് കെ.കെ. ശൈലജ ടീച്ചര്‍ ആന്‍ഡ് പിണറായി വിജയന്‍

Ahffan Kondeth Published on 18 March, 2020
ഹാറ്റ്‌സ് ഓഫ് കെ.കെ. ശൈലജ ടീച്ചര്‍ ആന്‍ഡ് പിണറായി വിജയന്‍
സ്ഥലം വിര്‍ജീനിയ
ലോകത്തെ ഏറ്റവും ശക്തം ആയ രാജ്യത്തിന്റെ തലസ്ഥാനം ആയ വാഷിങ്ടണ്‍ ഡി.സിയില്‍ നിന്നും കഷ്ടി 30 മിനിറ്റ്.
തൊട്ടടുത്ത് കിടക്കുന്ന സംസ്ഥാനം, മേരിലാന്‍ഡ്. 25 മിനിറ്റ് ദൂരം. മൂന്നും കൂടെ കൂടിയാല്‍ കേരളത്തിന്റെ ജനസംഖ്യയുടെ പകുതി പോലും ഇല്ല.

കഴിഞ്ഞ ഒരാഴ്ച ആയിട്ട് 15 ഓളം കൊറോണ വൈറസ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇനിയും കൂടാന്‍ ആണ് സാധ്യത. ടെസ്റ്റ് ചെയ്യാനുള്ള പരിമിതികള്‍ ആയിരിക്കാം എണ്ണം കുറയാന്‍ കാരണം. എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്നവരെ ആരും കാര്യം ആയി ചോദ്യം ചെയ്യുന്നില്ല. ഹെല്‍ത്ത് സ്ക്രീനിംഗ് ചെയ്യാന്‍ മെഡിക്കല്‍ ടീം ഇല്ല.

ആകെ സൂപ്പര്‍മാര്‍ക്കറ്റില്‍ വെള്ളവും അരിയും ടിഷ്യൂവും കൃത്യമായി തീരുന്നു.

ഇനി കേരളത്തിലേക്ക് പോകാം..

ലോകത്തിന്റെ ഏത് കോണില്‍ നിന്നും വന്നു ഇറങ്ങിയാല്‍ അപ്പോ തന്നെ അസുഖ/സുഖ വിവരങ്ങള്‍ അന്വേഷിച്ച് കൊറോണ റിസ്ക് ഇല്ലെന്ന് ഉറപ്പു വരുത്തുന്നു. അസുഖ ലക്ഷണങ്ങള്‍ ഉള്ളവരെ ആംബുലന്‍സ് കയറ്റി നേരെ സ്വന്തം ജില്ലയിലെ ഐസോലേഷന്‍ വാര്‍ഡിലോട്ട് മാറ്റുന്നു. നാട്ടില്‍ ജീവിക്കുന്നവര്‍ക്ക് അസുഖ ലക്ഷണങ്ങള്‍ വന്നാല്‍ ആരെ സമീപിക്കണം എന്നുള്ള കൃത്യം ആയ നിര്‍ദേശങ്ങള്‍. ഇനി അസുഖം പിടിപെട്ടാല്‍ പേടിക്കേണ്ട, ഇങ്ങോട്ട് പോര്. ഞങ്ങള്‍ നോക്കിക്കോളാം എന്ന ഒരു ലൈന്‍. ഹൊ...!

ഇവിടെ നാളെ എനിക്ക് കൊറോണ വന്നാല്‍, എന്ത് ചെയ്യണം എന്ന് പോലും കൃത്യം ആയി എനിക്ക് അറിയില്ല. വരാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.. അടുത്തുള്ള അര്‍ജന്റ് കെയറില്‍ പോയാല്‍ വീട്ടില്‍ 14 ദിവസം റെസ്റ്റ് എടുക്കാന്‍ പറയും ആയിരിക്കും.

പറഞ്ഞ് വരുന്നത്, ലോകത്തെ ഒരു സമ്പന്ന രാജ്യത്തിന് പോലും സാധിക്കാത്തത് ആണ് ഇന്ന് കേരളം നടപ്പാക്കി കൊണ്ട് ഇരിക്കുന്നത്.

എന്ത് കൊണ്ടും ലോകത്തിനും മാതൃക ആക്കാന്‍ പറ്റിയ ഒരു മോഡല്‍ തന്നെ ആണ് കേരള മോഡല്‍. ഈ അമേരിക്കക്ക് ഇല്ലാത്തത് ഒരു ടീച്ചര്‍ അമ്മയാണോ അതോ ഒരു കേരള മോഡല്‍ പബ്ലിക് ഹെല്‍ത്ത് കെയര്‍ ആണോ എന്ന് എനിക്ക് കൃത്യം ആയി അറിയില്ല.

എന്നാല് ഒന്നുണ്ട്. ഇന്ന് കേരളത്തില്‍ ജീവിക്കുന്ന ഓരോ മലയാളിയോടും എനിക്ക് അസൂയ ആണ്. നിങ്ങളെ നോക്കാന്‍, നിങ്ങളുടെ കാര്യം അന്വേഷിക്കാന്‍ അവിടെ സര്‍വ സജ്ജമായി ഒരു സര്‍കാര്‍ മിഷണറി തന്നെയുണ്ട്. നിങ്ങള്‍ക്ക് ഒരു ജലദോഷം വന്നാല്‍, പനി വന്നാല്‍ നോക്കാന്‍ കൃത്യമായ ഒരു വ്യവസ്ഥ തന്നെ ഉണ്ട്. നിങ്ങളുടെ ശുശ്രൂഷ നിങ്ങളുടെ വിരല്‍ തുമ്പത്ത് തന്നെ ഉണ്ട്.. ഈ അസുഖത്തെ കെട്ടും കെട്ടിച്ചെ വിടൂ എന്ന് ശപഥം ചെയ്ത ആഹോരാത്രം കഷ്ടപ്പെടുന്ന 1000 കണക്കിന് മെഡിക്കല്‍ േെമളള തന്നെ ഉണ്ട്. അവരെ നയിക്കാന്‍ ഒരു അടിപൊളി മന്ത്രിയും ഉണ്ട്..

ഇതില്‍ കൂടുതല്‍ എന്ത് വേണം രോഗം വന്നാല്‍ ചികിത്സിക്കാന്‍ ഒരുപാട് ആശുപത്രികള്‍ ഇവിടെയും ഉണ്ട്. പക്ഷേ ഈ വൈറസിനെ പടിക്ക് പുറത്ത് നിര്‍ത്തണം എന്ന് വാശി പിടിക്കുന്ന, ഇതിനെ പൊളിറ്റിക്കല്‍ ആയും നേരിടുന്ന കേരള മോഡല്‍ ഏതൊരു മലയാളിക്കും അഭിമാനം ആണ് എന്നതില്‍ തര്‍ക്കം ഇല്ല.

രോഗം എവിടെ ആയാലും അത് അനുഭവിക്കുന്ന മനുഷ്യരുടെ കാര്യം ദുഃഖകരം തന്നെ. എത്രയും പെട്ടെന്ന് ഈ മഹാവിപത്തിനെ ലോകം ഒരുമിച്ച് നിന്ന് പോരാടി തോല്‍പ്പിക്കും എന്ന് തന്നെ പ്രത്യാശിക്കാം. അതില്‍ നമ്മുടെ കൊച്ച് കേരളം എല്ലാവര്‍ക്കും ഒരു മാതൃക ആകട്ടെ..

കേരള റോക്ക്‌സ്
ഹാറ്റ്‌സ് ഓഫ് കെ.കെ. ശൈലജ ടീച്ചര്‍ ആന്‍ഡ് പിണറായി വിജയന്‍    

Ahffan Kondeth

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക