Image

കോവിഡ് 19; ഫോമായുടെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു

Published on 17 March, 2020
കോവിഡ് 19;  ഫോമായുടെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു
കൊറോണാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഫോമയുടെ 12 റീജിയണുകളിലായി  സാമൂഹിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. റീജിയണൽ വൈസ് പ്രസിഡണ്ടുമാരുടെ നേതൃത്വത്തിലാണ്  ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.അമേരിക്കയിൽ ഒരു മഹാ വിപത്തായി മാറിയിരിക്കുന്നു കൊറോണ വൈറസിന്റെ വ്യാപനം തടയുവാനും അതുപോലെ പോലെ ആരോഗ്യസുരക്ഷാ പ്രവർത്തനങ്ങളെ മുൻനിർത്തി അമേരിക്കൻ സർക്കാർ  പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മുന്നോട്ട് പോകുമ്പോൾ എല്ലാ രാജ്യത്തു നിന്നുള്ള ആളുകൾ തങ്ങളുടെ ആൾക്കാരുടെ സാമൂഹിക സുരക്ഷ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടിരിക്കുകയാണ് . ഈ അവസരത്തിൽ കഴിഞ്ഞദിവസം ഫോമായുടെ നേതൃത്വത്തിൽ അടിയന്തര സാഹചര്യത്തിൽ യാത്രകൾ ആവശ്യമായി വരുന്നവർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും സംശയങ്ങളും ദുരീകരിക്കുക അതിനുവേണ്ടി ഫോർവേഡ് നേതൃത്വത്തിൽ ഒരു ട്രാവൽ ഹെൽപ്പ് ലൈൻ രൂപീകരിക്കുകയുണ്ടായി. ഇതിനോടകം നിരവധി ആളുകൾ ട്രാവൽ ഹെൽപ്പ് ലൈനിൽ ബന്ധപ്പെടുകയും യാത്രാ സംബന്ധമായി തങ്ങൾ സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയാണെന്ന് ആരായുകയും അതുവഴി നിരവധി ആൾക്കാരുടെ സംശയങ്ങൾക്ക് മറുപടി നൽകാനും കഴിഞ്ഞു. 

ഒരു സംഘടന എന്ന നിലയിൽ  കോൺഫ്രൻസ് കോളുകൾ സംഘടിപ്പിക്കുകയോ അതുവഴി ആരോഗ്യപരമായ സംശയങ്ങൾ മറുപടി നൽകുക മാത്രമല്ല മറിച്ച് സാമൂഹികപരമായ സുരക്ഷയും അവബോധവും സൃഷ്ടിക്കലും സഹായങ്ങളുടെ ഒരു ഭാഗമാണ്. പ്രവാസി മലയാളികളായ നമുക്ക് ആർക്കെങ്കിലും ഏതെങ്കിലും രീതിയിൽ ബുദ്ധിമുട്ടുകൾ ഈ അവസരത്തിൽ ഉണ്ടെങ്കിൽ അതും ദുരീകരിക്കുക എന്നുള്ളത് സംഘടനയുടെ കടമയാണ്. ഈ അവസരത്തിൽ അമേരിക്കയിലും കാനഡയിലും 12 റീജിയണലുകളായി വ്യാപിച്ചുകിടക്കുന്ന ഫോമാ എന്ന ബൃഹത്തായ സംഘടനയുടെ റീജണൽ വൈസ് പ്രസിഡണ്ട്മാരുടെ നേതൃത്വത്തിൽ സാമൂഹികമായ ഏതെങ്കിലും രീതിയിലുള്ള സഹായങ്ങൾ ആവശ്യമുള്ളവർ എവിടെ ബന്ധപ്പെടണം അല്ലെങ്കിൽ എങ്ങനെ ഈ ആവശ്യങ്ങൾ നടത്തിയെടുക്കാം എന്നതിനു വേണ്ടി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ വൈസ് പ്രസിഡണ്ട് മാരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും അതാത് റീജിയണുകളിൽ ആവശ്യമുള്ളവർ  ഈ വൈസ് പ്രസിഡണ്ട്മാരെ നേരിട്ട് ബന്ധപ്പെടുകയും അവർ അതാത് സ്ഥലത്തെ സംഘടനകളുമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നതായിരിക്കും. 

കൊറോണ വൈറസ് ഒരു വലിയ വിപത്തായി മാറിയിരിക്കുന്നു ഈ അവസരത്തിൽ മലയാളികൾ എല്ലാവരും ഒറ്റക്കെട്ടായി ഒരേമനസ്സോടെ ഇതിനെ നേരിടണമെന്നും ഈ ഈ സാഹചര്യത്തിൽ അമേരിക്കൻ മലയാളികൾക്ക് സഹായമെത്തിക്കാൻ ഫോമാ പ്രതിജ്ഞാബദ്ധമാണെന്നും ഉടനെ തന്നെ ഒരു നാഷണൽ കമ്മിറ്റി വിളിച്ചുചേർത്ത കൂടുതൽ പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും ഫോമാ പ്രസിഡൻറ് ഫിലിപ്പ് ചാമത്തിൽ സെക്രട്ടറി ജോസ് എബ്രഹാം ട്രഷറർ ഷിനു ജോസഫ് വൈസ് പ്രസിഡൻറ് വിൻസൻറ് ബോസ് മാത്യു ജോയിൻറ് സെക്രട്ടറി സാജു ജോസഫ് ജോയിൻറ് ട്രഷറർ ജെയിൻ കണ്ണച്ചാൻപറമ്പിൽ എന്നിവർ അറിയിച്ചു.
Join WhatsApp News
John Daniel 2020-03-17 16:50:11
Local associations must plan to get together to help families who are in distress due to sickness. They will have many needs. Once a family member falls sick , all of that family needs to quarantine and isolate. The local association can help them 1. To help them ensure right medical care and attention because the public healthcare system might get incapacitated in a worst case scenario. 2. Household shopping needs of sick families. 3. Helping the one who lost jobs and are sick. There are many other ways we can help each other during this crisis . But leadership is needed.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക