Image

പ്രതിരോധ ശക്തി കൂട്ടാം, കുടിക്കാം ഈ നെല്ലിക്ക ജ്യൂസ്

Published on 16 March, 2020
പ്രതിരോധ ശക്തി കൂട്ടാം, കുടിക്കാം ഈ നെല്ലിക്ക ജ്യൂസ്
കാലാവസ്ഥ മാറുന്നതനുസരിച്ച് പനിയും ജലദോഷവും മിക്കവര്‍ക്കും ഉണ്ടാകും. ഇപ്പോഴാണെങ്കില്‍ കോവിഡ് ഭീതിയിലും ആണ് പലരും. ഭയപ്പെടേണ്ടതായി ഒന്നുമില്ല. എങ്കിലും രോഗങ്ങള്‍ വരാതെ തടയാന്‍ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിലൂടെ ഒരു പരിധിവരെ സാധിക്കും. കാലാവസ്ഥാ മാറ്റം മൂലം ഉണ്ടാകുന്ന രോഗങ്ങളെ തടയാനും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും ധാരാളം വെള്ളം കുടിക്കുക. ഒപ്പം വൈറ്റമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുക. മൂന്നു ചേരുവകള്‍ മാത്രം അടങ്ങിയ, രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ജ്യൂസ് ഒന്നു പരിചയപ്പെടാം. നെല്ലിക്ക, ഇഞ്ചി, മല്ലിയില അല്ലെങ്കില്‍ പുതിനയില. ഇവ മൂന്നുമാണ് ചേരുവകള്‍. മല്ലിയിലയും പുതിനയിലയും ജീവകം സി കൊണ്ടു സമ്പന്നമാണ്.

നെല്ലിക്ക – ജലദോഷം, പനി മുതലായവയെ പ്രതിരോധിക്കാന്‍ ഫലപ്രദമാണ് നെല്ലിക്ക. വൈറ്റമിന്‍ സി ധാരാളം അടങ്ങിയ നെല്ലിക്ക ശ്വേതരക്താണുക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് നിരവധി രോഗങ്ങളെയും അണുബാധകളെയും പ്രതിരോധിക്കാന്‍ ശരീരത്തെ സഹായിക്കുന്നു. ഇരുമ്പ്, കാല്‍സ്യം തുടങ്ങി നിരവധി ധാതുക്കളും നെല്ലിക്കയില്‍ ഉണ്ട്.

ഇഞ്ചി– ഇഞ്ചിയില്‍ ജിഞ്ചെറോള്‍ എന്ന സംയുക്തം ഉണ്ട്. ഇതിന് നിരവധി ഔഷധഗുണങ്ങള്‍ ഉണ്ട്. ്വശിഴലൃീില എന്ന ആന്റി ഓക്‌സിഡന്റും ഇഞ്ചിയിലുണ്ട്. ജിഞ്ചെറോളിന് ആന്റിബാക്ടീരിയല്‍, അനാള്‍ജെസിക്, ആന്റി പൈററ്റിക് ഗുണങ്ങള്‍ ഉണ്ട്. ജലദോഷം, തൊണ്ടവേദന മുതലായവ സുഖമാക്കാന്‍ ഇഞ്ചിയുടെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ സഹായിക്കും. രക്തസമ്മര്‍ദവും കൊളസ്‌ട്രോളും നിയന്ത്രിക്കാനും ഇഞ്ചിക്കു കഴിവുണ്ട്.

മല്ലിയില– ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണിത്. നിരവധി ആരോഗ്യഗുണങ്ങള്‍ ഉള്ള മല്ലിയിലയില്‍ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്ന എസന്‍ഷ്യല്‍ ഓയിലുകള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ബാക്ടീരിയകളെ പ്രതിരോധിക്കാനുമുള്ള കഴിവും മല്ലിയിലയ്ക്കുണ്ട്.

പുതിനയില– ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുള്ള പുതിനയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ചുമ മൂലം ഉണ്ടാകുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കാന്‍ പുതിനയിലയ്ക്ക് കഴിവുണ്ട്. ഇതിന്റെ ഗന്ധം തലവേദന ഇല്ലാതാക്കാനും സഹായിക്കും.

അഞ്ചോ ആറോ നെല്ലിക്ക, ഇഞ്ചി അരിഞ്ഞത് 1 ടേബിള്‍ സ്പൂണ്‍, നാലോ അഞ്ചോ മല്ലിയില അല്ലെങ്കില്‍ പുതിനയില ഇവ കഴുകി വൃത്തിയാക്കിയ ശേഷം മിക്‌സിയില്‍ അരയ്ക്കുക. ഈ ജ്യൂസ് അരിച്ച ശേഷം അതില്‍ തേനോ ബ്ലാക്ക് സോള്‍ട്ടോ േചര്‍ക്കാം. ഒപ്പം ചാട്ട് മസാല അല്ലെങ്കില്‍ ജീരകം, മല്ലി, ചുവന്ന മുളക് ഇവ വറുത്ത് പൊടിച്ചതും ചേര്‍ക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക