Image

ട്രംപിന് കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് ഡോക്ടര്‍

മൊയ്തീന്‍ പുത്തന്‍ചിറ Published on 15 March, 2020
ട്രംപിന് കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് ഡോക്ടര്‍
വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും ഫലം നെഗേറ്റീവ് ആയിരുന്നുവെന്ന് ട്രംപിന്റെ വൈറ്റ് ഹൗസ് ഫിസിഷ്യന്‍ ഡോ. സീന്‍ പി. കോണ്‍ലി പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം അദ്ദേഹം സ്വമേധയാ പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു എന്ന് ഡോക്ടര്‍ പറഞ്ഞു.

മാര്‍എലാഗോയില്‍ ബ്രസീല്‍ പ്രതിനിധി സംഘത്തോടൊപ്പം അത്താഴം കഴിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും പ്രസിഡന്റിന്  രോഗലക്ഷണങ്ങളില്ലാതെ തുടരുകയാണെന്ന് ഡോ. കോണ്‍ലി പറഞ്ഞു. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോളു (സിഡിസി) മായും വൈറ്റ് ഹൗസിലെ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സുമായും താന്‍ ദിവസേന ബന്ധപ്പെടുന്നുണ്ടെന്നും, എക്‌സ്‌പോഷര്‍ കുറയ്ക്കുന്നതിനും വ്യാപനം ലഘൂകരിക്കുന്നതിനുമായി അവരുടെ എല്ലാ മികച്ച രീതികളും നടപ്പിലാക്കാന്‍ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

അടുത്തിടെ ഫ്‌ലോറിഡയിലെ പ്രസിഡന്റിന്റെ മാര്‍എലാഗോ റിസോര്‍ട്ട് സന്ദര്‍ശിച്ച മൂന്ന് പേര്‍ കൊറോണ വൈറസ് പരിശോധനയില്‍ പോസിറ്റീവാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തന്റെ താപനില പരിശോധിക്കുകയും വൈറസ് പരിശോധനയ്ക്ക് വിധേയനാകുകയും ചെയ്തതായി വെള്ളിയാഴ്ച കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് മീറ്റിംഗിനെത്തുടര്‍ന്ന് നടത്തിയ പത്രസമ്മേളനത്തില്‍ പ്രസിഡന്റ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. പലരും തന്നോട് ചോദിച്ചു 'ടെസ്റ്റ് ചെയ്‌തോ' എന്ന്. എന്തൊക്കെ പരിശോധനകളാണ് വേണ്ടതെന്ന് എനിക്കറിയില്ല. ഏതായാലും അത് ഞാന്‍ ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണ് അദ്ദേഹം ആളുകളുമായി ഹസ്തദാനം ചെയ്യുന്നതെന്ന ഒരു റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് 'കൈ കുലുക്കുന്നത് ഒരു ശീലമായി മാറി' എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ എല്ലാവരും ഷെയ്ക്ക് ഹാന്‍ഡ് ഇഷ്ട്‌പ്പെടുന്നു. ഞാനും അതുതന്നെ ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു.

കുറച്ചുകാലത്തേക്ക് ഷെയ്ക്ക് ഹാന്‍ഡ് ഒഴിവാക്കിയാലും അമേരിക്കക്കാര്‍ ഷെയ്ക്ക് ഹാന്‍ഡ് തന്നെ പരിഗണിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വെള്ളിയാഴ്ച വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടത്തിയ പത്രസമ്മേളനത്തെത്തുടര്‍ന്ന് ഓഹരിവിപണിയിലെ കുതിച്ചു ചാട്ടത്തെക്കുറിച്ച് അദ്ദേഹം ആവേശം പ്രകടിപ്പിച്ചു. ജനപ്രതിനിധിസഭ പാസാക്കിയ ബില്‍ ആവശ്യമുള്ള എല്ലാ അമേരിക്കക്കാര്‍ക്കും സൗജന്യ കൊറോണ വൈറസ് പരിശോധന നടത്താന്‍ അനുവദിക്കുമെന്നും, ആവശ്യമുള്ളവര്‍ക്ക് ശമ്പളത്തോടെയുള്ള അവധികള്‍ (ശെരസ മിറ ളമാശഹ്യ ഹലമ്‌ല) നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആ നിയമനിര്‍മ്മാണം സെനറ്റിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.

വെള്ളിയാഴ്ച ട്രംപ് അമേരിക്കയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സഹായം വിതരണം ചെയ്യുന്നതിനും വൈറസ് പടരാതിരിക്കാനുമുള്ള നടപടികള്‍ അദ്ദേഹം വിശദീകരിച്ചു.

തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ യൂറോപ്പിലേക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ യുകെയിലേക്കും അയര്‍ലണ്ടിലേക്കും വ്യാപിപ്പിക്കുമെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പിന്നീട് പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ലോകമെമ്പാടും 1,51760 ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ അപകടകരമായ വൈറസ് ഇതുവരെ 137 രാജ്യങ്ങളില്‍ പടര്‍ന്നു. 5764 പേര്‍ മരണപ്പെട്ടു. ചൈനയില്‍ 3189 പേര്‍ ഈ രോഗം മൂലം മരിച്ചു. ചൈനയ്ക്ക് പുറത്ത് കൊറോണ മൂലമുള്ള മരണങ്ങളുടെ എണ്ണം 2575 ആണ്.

ചൈനയ്ക്കുശേഷം ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട രാജ്യം ഇറ്റലിയാണ്. അവിടെ 1441 പേര്‍ മരിച്ചു. 21157 പേര്‍ക്ക് രോഗം ബാധിച്ചു. ഇറാനില്‍ ഈ രോഗം മൂലം മരിച്ചവരുടെ എണ്ണം 611 ആണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക