Image

മാലിനിനദിയില്‍ കണ്ണാടിനോക്കും മാനേ പുള്ളിമാനേ (ദേവി-ചലച്ചിത്ര ഗാനങ്ങള്‍ വരകളിലൂടെ 2)

ദേവി Published on 14 March, 2020
മാലിനിനദിയില്‍ കണ്ണാടിനോക്കും മാനേ പുള്ളിമാനേ (ദേവി-ചലച്ചിത്ര ഗാനങ്ങള്‍ വരകളിലൂടെ 2)
ആശ്രമവനിയിലെത്തിയ കൈതപ്പൂവമ്പനെ പ്രണയിച്ച കാതരമിഴിയാള്‍
തന്റെ ഹൃദയരഹസ്യം മറ്റാരുമറിയരുതേയെന്ന് പുള്ളിമാനിനോടുപോലും കെഞ്ചുന്ന വയലാര്‍ കവിതയുടെ അതിലോലമായ തൂവല്‍സ്പര്‍ശം.

ശകുന്തള എന്ന സിനിമയ്ക്കുവേണ്ടി വയലാര്‍ രചിച്ച '' മാലിനിനദിയില്‍ കണ്ണാടിനോക്കും മാനേ ..'' എന്ന ഗാനം വരകളിലൂടെ ..

മാലിനിനദിയില്‍ കണ്ണാടിനോക്കും
മാനേ പുള്ളിമാനേ
ആരോടും പോയ് പറയരുതീക്കഥ
മാനേ പുള്ളിമാനേ
(മാലിനിനദിയില്‍...)

നിന്‍ മലര്‍മിഴികളില്‍ അഞ്ജനമെഴുതിയ
നിന്റെ ശകുന്തള ഞാന്‍ (2)
നിന്‍ പ്രിയസഖിയുടെ ചഞ്ചലമിഴിയുടെ
നിത്യകാമുകനല്ലോ ഞാന്‍
നിത്യകാമുകനല്ലോ (2)
(മാലിനിനദിയില്‍... )

കരിമ്പിന്റെ വില്ലുമായ് കൈതപ്പൂവമ്പുമായ്
കണ്വാശ്രമത്തില്‍ വന്ന കാമദേവനല്ലയോ
കടമിഴിപ്പീലിയാല്‍ തളിരിലത്താളില്‍ നീ
കല്യാണക്കുറി തന്ന ദേവകന്യയല്ലയോ

നിന്‍ ചൊടിയിതളിലെ കുങ്കുമമണിയണം
എന്റെ കവിള്‍ത്തടമാകെ
നിന്‍ കരവല്ലികള്‍ പുല്‍കിപ്പടരണം
എന്റെ മേനിയിലാകെ എന്റെ മേനിയിലാകെ

മാലിനിനദിയില്‍ കണ്ണാടിനോക്കും
മാനേ പുള്ളിമാനേ
ആരോടും പോയ് പറയരുതീക്കഥ
മാനേ പുള്ളിമാനേ
Join WhatsApp News
Shaji 2020-04-02 02:18:35
Excellent drawing.. getting the actual picture which we imagine from Lyrics... Hats off you. Keep drawing... best regards Shaji
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക