Image

വ്യക്തിപരമായ ശുചിത്വപരിപാലനം പകര്‍ച്ചവ്യാധിക്കെതിരെയുള്ള ഏറ്റവും നല്ല പ്രതിരോധം( ജി. പുത്തന്‍കുരിശ്)

ജി. പുത്തന്‍കുരിശ് Published on 10 March, 2020
വ്യക്തിപരമായ ശുചിത്വപരിപാലനം  പകര്‍ച്ചവ്യാധിക്കെതിരെയുള്ള ഏറ്റവും നല്ല പ്രതിരോധം( ജി. പുത്തന്‍കുരിശ്)
വ്യക്തിപരമായ ശുചിത്വ പരിപാലനം ആരോഗ്യ സംരക്ഷണ രംഗത്ത് സാംക്രമികരോഗങ്ങളെ ചെറുക്കാനുള്ള ഏറ്റവും വലിയ ആയുധമാണ്. എന്താണ് വ്യക്തിഗതമായ ശുചിത്വം എങ്ങനെ നമ്മളുടെ ജീവിതത്തില്‍, കൊറോണവൈറസ് പടര്‍ന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത്, പ്രായോഗികമാക്കാന്‍ കഴിയുമെന്നതിനെ കുറിച്ച് ഏവരും ചിന്തിക്കേണ്ടതാണ്. രോഗാണുക്കള്‍ അതിവേഗം, രോഗികള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരുമായുള്ള സ്പര്‍ശനം ആലിംഗനം, സമ്പര്‍ക്കം ഇവയിലൂടെ   പടരുന്നു. വ്യക്തിഗതമായ ശുചിത്വം പാലിക്കുന്നതിലൂടെ അപകടകരമായ  അണുബാധയുടെ പ്രസരണത്തേയും വ്യാപനത്തേയും  ഗണ്യമായി കുറയ്ക്കാന്‍ കഴിയും. 

ലോകാരോഗ്യ സംഘടനയുടെ പഠന പ്രകാരം, കൈകളാണ് രോഗാണുക്കള്‍ പടരാന്‍ സാധ്യതയുള്ള പ്രധാനമായ മാര്‍ഗ്ഗം. ശരീയായ രീതിയില്‍ കൈകള്‍ കഴുകുമെങ്കില്‍ പല അപകടകാരികളായ രോഗാണുക്കളെ നമ്മളില്‍ പ്രവേശിപ്പിക്കാതെയും അതുപോലെ മറ്റുള്ളവരിലേക്ക് പകര്‍ത്താതെയും തടയുവാന്‍ കഴിയും. രോഗം വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്നുണ്ടെങ്കിലും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ വളരെ കുറച്ചുമാത്രമെ കൊറാണാവൈറസ് ബാധിച്ചിട്ടുള്ളു എന്നത് വളരെ ആശ്വാസകരമാണ്.  അപകടകാരികളായ പല അണുക്കളുള്ള  ആതുര രംഗത്ത് സേവനം നടത്തുന്നവര്‍ പാലിക്കുന്ന ചില ആരോഗ്യസംരക്ഷണ  സമീപനങ്ങള്‍ നമ്മളുടെ വീടുകളില്‍ പാലിക്കുമെങ്കില്‍, വളരെ ഗണ്യമായ രീതിയില്‍ പകര്‍ച്ചവ്യാധികളെ തടയാന്‍ കഴിയും. 

 ശുചിത്വ പരിപാലനത്തിന് പല നിര്‍വചനങ്ങള്‍ ഉണ്ടെങ്കിലും സാധാരണ ആരോഗ്യ പരിപാലന മേഖലയില്‍  ശുചിത്വ പരിപാലനത്തിന് നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ചിലത് താഴെ പറയുന്നവയാണ്. 

•കൈകളില്‍ അണിയുന്ന ആഭരണങ്ങള്‍ മാര്‍ഗ്ഗമാക്കി രോഗാണുക്കള്‍ പകരതിരിക്കാന്‍ ഈ പ്രത്യേഗ സാഹചര്യത്തില്‍ അത് ഒഴിവാക്കുക്ക.
•നിണ്ട കൈനഖങ്ങള്‍, നെയില്‍പോളിഷ്, കൃത്രിമ നഖങ്ങള്‍ ഇവ ഒഴിവാക്കി നഖം വെട്ടി സൂക്ഷിക്കുക. നഖത്തിന്റെ അടിഭാഗം രോഗാണുക്കളുടെ അഭയകേന്ദ്രമാണ്.
•മുടി, താടി, മീശ ഇവയൊക്കെ വെട്ടി വെടിപ്പാക്കി നിറുത്തുക. മുടിയുടെ നീട്ടം കുറയ്ക്കുന്നത് ഏറ്റവും ഉചിതം. 
•ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും വളരെ ശ്രദ്ധയോടെ മുഖം അനുയോജ്യമായ ടിഷ്യു പേപ്പറുകൊണ്ട് മറയ്ക്കുക.
•നീണ്ട കൈളുള്ള വസ്ത്രം ധരിക്കാതിരിക്കുക്ക. കൈ കഴുകുമ്പോള്‍ കൈമുട്ടു തുടങ്ങി കീഴോട്ട് കഴുകുക.
•കൈകളില്‍ മുറിവുണ്ടെങ്കില്‍ വൈള്ളത്തെ ചെറുക്കാന്‍ കഴിവുള്ള ബാന്‍ഡെയിഡ് ഉപയോഗിച്ച് മുറിവിനെ സംരക്ഷിക്കുക. 

ശരിയായ രീതിയില്‍ കൈ കഴുകി ഉണക്കിയില്ലെങ്കില്‍ നാം ഉദ്ദേശ്യക്കുന്ന പ്രയോചനം ഉണ്ടായെന്ന് വരില്ല. കൈ തുടയ്ക്കാനും അതുപോലെ തുമ്മുമ്പോഴും ചമുയ്ക്കുമ്പോഴും ഉപയോഗിക്കുന്ന പേപ്പര്‍ ടവ്വലുകള്‍ ഉടനെ തന്നെ ട്രാഷില്‍ സുരക്ഷിതമായ നിക്ഷേപിക്കേണ്ടതാണ്. വീടിന്റെ തറ മോപ്പ് ചെയ്യുമ്പോള്‍ നല്ലൊരു അണുനശീകരണ ദ്രാവകം കൂട്ടി കലര്‍ത്തിയ ജലം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഡോര്‍ നോബുകള്‍ ക്ലോറക്‌സ് പോലുള്ള അണുനശീകരണ വൈപ്പുകൊണ്ട് തുടച്ചു വൃത്തിയാക്കുക. പബ്ലിക്ക് റെസ്റ്റ് റൂം ഉപയോഗിച്ച്, കൈ കഴുകി കഴിഞ്ഞ് ഡോറിന്റെ പിടിയില്‍ ഒരു പേപ്പര്‍ ടവ്വല്‍ കൂട്ടി പിടിച്ച് തുറക്കേണ്ടതാണ്. അനേകംപേര്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ഈ വാതില്‍പ്പിടികള്‍ അപകടകാരികളായ അനേകം അണുക്കള്‍ പതിയിരിക്കുന്ന താവളങ്ങളാണ്. ഗ്യാസ് സ്‌റ്റേഷനുകളില്‍, ഗ്യാസ് നിറച്ചു കഴിയുമ്പോള്‍ കൈ ഹാന്‍ഡ് സാനറ്റൈയിസ്‌ഴ്‌സ് ഉപയോഗിച്ച് വൃത്തിയാക്കുക. കൈകള്‍ വളരെ ഉണങ്ങിവരളാതെ ഹാന്‍ഡ് ലോഷന്‍സ് ഉപയോഗിച്ച് സംരക്ഷിക്കേണ്ടതാണ്. ജലദോഷത്തിന്റെ ലക്ഷണങ്ങളോടൊപ്പം ശ്വാസതടസ്സമുണ്ടായാല്‍ വളരെ വേഗംതന്നെ അടുത്തുള്ള ഹോസ്പിറ്റലിലെ എമര്‍ജന്‍സിയില്‍ പോകുക എന്നത് ഏറ്റവും പ്രാധാന്യത്തോടെ കാണേണ്ട ഒന്നാണ്. വ്യക്തിപരമായ ശുചിത്വപരിപാലനം  പകര്‍ച്ചവ്യാധിക്കെതിരെയുള്ള ഏറ്റവും നല്ല പ്രതിരോധമാണ്. 

ചിന്താമൃതം:
നമ്മളുടെ ആരോഗ്യത്തിന്റെ മൂന്നില്‍ രണ്ടുഭാഗം എന്ന് പറയുന്നത് ശുചിത്വമാണ് (പഴമൊഴി)

വ്യക്തിപരമായ ശുചിത്വപരിപാലനം  പകര്‍ച്ചവ്യാധിക്കെതിരെയുള്ള ഏറ്റവും നല്ല പ്രതിരോധം( ജി. പുത്തന്‍കുരിശ്)
Join WhatsApp News
See the Video on CORONA 2020-03-11 16:30:09
കൊറോണയ്ക്കെതിരെ വാക്സീൻ നിർമ്മിതി പുരോഗമിക്കുന്നു. പക്ഷേ സമയമെടുക്കും. സാർസ്/മെർസ് ( SARS/MERS) വാക്സീൻനിർമ്മിതി പണ്ട് പൂർത്തീകരിച്ചിരുന്നുവെങ്കിൽ ഇന്ന് കാര്യങ്ങൾ കൂടുതൽ എളുപ്പമായേനേ. https://malayalam.asiavillenews.com/…/is-there-any-vaccinat…എതിരന്‍ കതിരവന്‍ വിശദീകരിക്കുന്ന വീഡിയോ കാണാം.-Posted by andrew
Replace trump 2020-03-11 19:03:24
Trump should be immediately removed from office and replaced for the rest of his term by Dr. Sanjay Gupta.-CNN
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക