Image

ട്രാൻസ് സിനിമയെപ്പറ്റി ജോസ് കാടാപ്പുറം, തമ്പി ആന്റണി

Published on 09 March, 2020
ട്രാൻസ് സിനിമയെപ്പറ്റി ജോസ് കാടാപ്പുറം, തമ്പി ആന്റണി
കൊറോണയുടെ കാലത്തേ സിനിമയാണ് ട്രാന്‍സ്, നിര്‍ബന്ധമായും കാണണം (ജോസ് കാടാപുറം)

നിങ്ങള്‍ എത്ര കടുത്ത ദൈവ വിശ്വാസികളാണെങ്കിലും ചില നേരങ്ങളില്‍ യുക്തിബോധം ഉണ്ടാവുന്നത് നല്ലതാണ്.

ഉദാഹരണത്തിന്, 120 മൈല്‍ സ്പീഡില്‍ പാഞ്ഞു വരുന്ന ട്രെയിനിന്റെ മുമ്പില്‍ കയറി നിന്നാല്‍, എത്ര വലിയ വിശ്വാസിയാണെങ്കിലും നിങ്ങള്‍ രക്ഷപ്പെടാന്‍ സാധ്യതയില്ല....

ലോകം മുഴുവന്‍ അപകടകരമായി പടര്‍ന്ന്, ആളുകളെ കൊല്ലുന്ന ഒരു വൈറസിനോട്, ദൈവത്തിന്റെയും ഭക്തിയുടേയും കാര്യം പറഞ്ഞാല്‍ മനസ്സിലാവില്ല.

നിലവില്‍ കൊറോണയെ നിയന്ത്രിക്കാന്‍ ഡോക്ടര്‍മാര്‍ക്കേ പറ്റൂ.. അത്ഭുത രോഗശാന്തി കമ്പനികളൊക്കെ പ്രാണഭയം കൊണ്ട് അടച്ചു പൂട്ടിക്കഴിഞ്ഞു എന്നോര്‍ക്കുക. ആലിംഗന ദൈവങ്ങള്‍ പ്രാണ ഭയം കൊണ്ട് ഓടി ...നമ്മുടെ ഇടയിലുംചില പ്രമാണി മാര്‍ ഉണ്ട് ചിലര്‍ പള്ളി വച്ച് പ്രമാണിമാര്‍ ആയവര്‍, മറ്റുചിലര്‍ ചാണകം തലയില്‍ കയറികൂടിയവര്‍ കൊറോണ വയറസിന് ഗോമൂത്രസേവയും ചാണകം കൊണ്ട് കേക്ക് ഉണ്ടാക്കി കഴിച്ചാല്‍ ....രോഗം മൂര്‍ഛിച്ചാലും ഡോക്ടറെ കാണാതെ പാസ്റ്ററുടെ അടുത്തേയ്ക്ക് പോകുന്നവര്‍-മതഭ്രാന്തന്മാര്‍ .. 

മറ്റു ചിലര്‍ ഇതിന്റെ പേരില്‍ സമൂഹത്തില്‍ പരിഭ്രാന്തി പടര്‍ത്തുന്നുണ്ട് വാട്‌സപ്പിലൂടെ നിരന്തരം സന്ദേശം അയക്കുന്നവരാണവര്‍. അക്കൂട്ടരെയും സൂക്ഷിക്കണം. മനുഷ്യഹിതങ്ങള്‍ ദൈവഹിതങ്ങളായി അവതരിപ്പിച്ചു കൊണ്ട് വിഷം തുപ്പുന്ന മനുഷ്യരുടെ ചില വാക്കുകള്‍ക്ക് വലിയ വില കൊടുക്കുന്ന സാധുമനുഷ്യര്‍ ഇന്നാട്ടിലുണ്ട്. അത്തരം മനുഷ്യരുടെ ഭക്തിയും വിശ്വാസവും ചൂഷണം ചെയ്തു കൊണ്ട് ജീവിക്കുന്ന ആളുകളെ നിലയ്ക്കു നിര്‍ത്തേണ്ടത് ഒരു പരിഷ്‌കൃതസമൂഹത്തിന് അത്യന്താപേക്ഷിതമാണ്.....അതാണ് ട്രാന്‍സ് സിനിമ നമ്മോടു പറയുന്നത്

മരിക്കാന്‍ നിങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം പോലെ, ജീവിക്കാന്‍ മറ്റുള്ളവര്‍ക്കും സ്വാതന്ത്ര്യമുണ്ട്..!

ട്രാന്‍സ് എന്ന സിനിമക്കു ഒരാസ്വാദനം (തമ്പി ആന്റണി )

ട്രാന്‍സ് വെറും ഒരു സിനിമയല്ല . എല്ലാ അന്ധവിശ്വസികളും കാണേണ്ടതാണ് കണ്ടറിയേണ്ടതാണ് . മതത്തിലൂടെ രോഗം മാറുമെന്ന് വിശ്വസിക്കുന്ന എല്ലാവര്‍ക്കുംവേണ്ടിയുള്ളതാണ് . കൃസ്ത്യന്‍ പാസ്റ്ററന്മാരുടെ പശ്ചാത്തലം ഈ കഥയ്ക്ക് തിരഞ്ഞെടുത്തതും യുക്തിപൂര്‍വമാണ്. മറ്റു മതങ്ങളാണ് ഉപയോഗിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ഇങ്ങനെ ഒരു സിനിമ വെളിച്ചം കാണില്ലായിരുന്നു . തിക്കഥ എഴുതിയത് വിന്‍സെന്റ് വടക്കാനാ എന്നത് കൃസ്ത്യാനികള്‍ മറക്കേണ്ട കേട്ടോ. പാസ്റ്ററായി വരുന്ന ഇതിലെ നായകന്‍ വിനു പ്രസാദ് നിരീശ്വരനാണ് . ഒരു മോട്ടിവേഷണല്‍ പ്രാസംഗികനായിരുന്ന വിനു പ്രസാദിനെ തീവ്ര പരിശീലനത്തിലൂടെ പാസ്റ്റര്‍ ഫാദര്‍ ജോഷ്വ കാള്‍ട്ടന്‍ ആക്കുകയാണ്. മറ്റൊരു ആള്‍ദൈവത്തെ ഉണ്ടാക്കി വിശ്വാസികളില്‍നിന്നും പണം അടിച്ചെടുക്കാനുള്ള ഒരു അടവായിരുന്നു അത്. . ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആരും വിശ്വസികളല്ല , കച്ചവടക്കാരാണ് . ഗൗതം മേനോനും ചെമ്പന്‍വിനോദും ദിലീഷ് പോത്തനും
ആ ജോലി ഭംഗിയായി നിര്‍വഹിക്കുന്നുമുണ്ട്.
അവര്‍ക്കു കളക്ഷനിലാണ് ശ്രദ്ധ .ഇതുതന്നെയല്ലേ എല്ലാ മതത്തിലും സംഭവിക്കുന്നത് . അവിശ്വസികളുടെ സംഘടനകള്‍ അന്ധവിശ്വസികളെ പറ്റിച്ചുകൊണ്ടിരിക്കുന്നു . ഇനി കൃത്യാനികളെ കളിയാക്കിയെന്നുംപറഞ്ഞുകൊണ്ട് കുരു പൊട്ടുന്നവരോടൊരു ചോദ്യം . മറ്റു ഏതു മതം തിരഞ്ഞെടുത്താലാണ് ഇങ്ങനെ നാടകീയമായ ഒരു സിനിമ പുറത്തിറക്കാന്‍ പറ്റുക . മാത്രമല്ല ഇത്രയധികം സ്റ്റേജ് ഡ്രാമയും മെലോഡ്രാമയും കോമഡിയും വേറെ ഏതെങ്കിലും മതത്തില്‍ ഉണ്ടോ . കത്തോലിക്കര്‍ക്ക് കുറച്ചു കുറവുണ്ടായിരുന്നെങ്കിലും പോട്ടയിലൂടെയും ധ്യാനകേന്ദ്രങ്ങളിലൂടെയും അവര്‍ അതുകൂടി പരിഹരിക്കുന്നുണ്ട് . മറ്റു മതക്കാരും അവരുടെ വലയില്‍ വീഴുന്നുണ്ട് എന്നാണു കേട്ടത് .

കെട്ടിപ്പിടുത്തം മറ്റൊരു പറ്റിക്കലാണെങ്കിലും ഒരു സിനിമക്കു പറ്റിയ സ്റ്റേജ് കോമഡി കിട്ടാഞ്ഞിട്ടഉയിരിക്കണം അവരെ ഒഴിവാക്കിയത് . രാഗശാന്തി ഉണ്ടെന്നു അവര്‍ പറയുന്നില്ലെങ്കിലും അവിടെപോകുന്നവര്‍ക്കു വെറും ശാന്തി കിട്ടുന്നുണ്ട് എന്നാണ് പറയുന്നത് . പെന്തകോസ്ത പാസ്റ്ററന്മാരും അവരെ സപ്പോര്‍ട്ട് ചെയുന്ന കോമാളികളും ഇനിയിപ്പം യൂട്യൂബില്‍ കയറി പ്രതിഷേധിച്ചു വെറുപ്പിക്കല്ലേ , ഇതൊരപേക്ഷയാണ് .

സ്ത്രീകളോടൊരപേക്ഷ

ഇനിയെങ്കിലും പാപമോചനത്തിനായി ആചാരങ്ങളുടെ പേരില്‍ ഉദ്ധിഷ്ട കാര്യം സാധിക്കാന്‍. പുണ്ണ്യസ്ഥലങ്ങളിലേക്കു ഭര്‍ത്താവിനെയും കുട്ടികളെയും നിര്‍ബന്ധിച്ചു വിടരുത് . പള്ളികളും അമ്പലങ്ങളും നിങ്ങള്‍ അശുദ്ധമാക്കുമെന്നുപറഞ്ഞു പറ്റിക്കുന്ന അവിശ്വസികളായ ആണുങ്ങളെയും പൂജാരികളെയും വിശ്വസിക്കരുത് . കാരണം നിങ്ങളാണ് ഇന്ന് ഏറ്റവും അധികം വിശ്വസത്തിന്റെ പേരില്‍ ചൂഷണം ചെയ്യപെടുന്നവര്‍ . അതിനു നിങ്ങള്‍ സൗകര്യപൂര്‍വം നിന്നുകൊടുക്കുകയാണ് ചെയ്യുന്നത് . നിങ്ങള്‍ നിങ്ങളുടെ മതക്കാരോട് ഞങ്ങള്‍ക്ക് അച്ഛനാകണം പൂചാരിയാകണം മുല്ലാക്കയാകണം എന്നൊന്നും ആവശ്യപെടുന്നുപോലുമില്ല. ഉപബോധ മനസ്സില്‍ സ്വയം പുരുഷന്മാരുടെ അടിമത്വം ആഗ്രഹിക്കുന്നവരാണ് സ്ത്രീകള്‍ എന്നാണു അവരുടെ വസ്ത്രധാരണകളില്‍നിന്നുപോലും മനസ്സിലാകുന്നത് .
സ്ത്രീകള്‍ മാത്രമല്ല വിശ്വാസത്തിന്റെ പേരില്‍ ചൂഷണം ചെയ്യപ്പെടുന്ന എല്ലാവരും അവര്‍ ഏതു മതത്തില്‍പെട്ടവരാണെങ്കിലും കാണേണ്ട സിനിമയാണ് ട്രാന്‍സ് .
ഫഹദ് ഫാസില്‍ തകര്‍ത്തഭിനയിച്ചിരിക്കുന്നു . ഒരു നാഷണല്‍ അവാര്‍ഡോ ഇന്റര്‍നാഷ്ണല്‍ അവാര്‍ഡോ കിട്ടിയാല്‍ അത്ഭുതപ്പെടാനൊന്നുമില്ല . നസ്രിയായുടെ എസ്തയും സുബിന്റെ മാത്യൂസും വ്യത്യസ്തത പുലര്‍ത്തുന്നു.
എന്നാലും ആദ്യപകുതിയിലെ പിരിമുറുക്കം രണ്ടാംപകുതിയില്‍ ഇല്ലാതെപോയി . രണ്ടാം പകുതിയിലെ ആവശ്യമില്ലാത്ത മെലോഡ്രാമകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ രണ്ടു മണിക്കൂര്‍ അമ്പതു മിനിട്ടെന്നുള്ളത് രണ്ടര മണിക്കൂറില്‍ ഒതുക്കാമായിരുന്നു . എങ്കില്‍ ഇതൊരു ഗംഭീര സിനിമയാകുമായിരുന്നു . മൂന്നു വര്‍ഷങ്ങള്‍കൊണ്ട് കോടികള്‍ മുടക്കി എടുക്കുബോള്‍ അതൊക്കെ ശ്രദ്ധിക്കണമായിരുന്നു. ഇന്ന് സമയത്തിനാണ് ഏറ്റവും കൂടുതല്‍ വില അപ്പോത്തിക്കരിയും പഴശ്ശിരാജയുമുള്‍പ്പെടെ പല നല്ല സിനിമകളുടെയും പരാജയകാരണം അനാവശ്യമായ വലിച്ചുനീട്ടലാണ് . രണ്ടു മണിക്കൂറില്‍ കൂടുതല്‍ ഒരു സിനിമക്കും ആവശ്യമില്ല എന്നാണു എനിക്കും തോന്നിയിട്ടുള്ളത്.
എന്നാലും സമയമുണ്ടാക്കി കണ്ടിരിക്കേണ്ട സിനിമാ തന്നെയാണ് ട്രാന്‍സ് .
എല്ലാ കലാകാരന്മാര്‍ക്കും സംസ്‌ക്കാര നായകന്മാര്‍ക്കും സമൂഹത്തോട് പ്രതിബദ്ധതയുണ്ട് . ജനങ്ങള്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന മാധ്യമമായ സിനിമക്ക് മാത്രമേ ഇങ്ങനെയുള്ള നല്ല സന്ദേശങ്ങള്‍ സാധാരണക്കാരില്‍ എത്തിക്കാന്‍ കഴിയുകയുള്ളു . അത് നിര്‍വഹിക്കേണ്ടത്
കലാകാരന്മാര്‍തന്നെ എന്നതില്‍ സംശയമില്ല.
ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരും
അവരവരുടെ ജോലി ഭംഗിയായി നിര്‍വഹിച്ചു അഭിനന്ദനങ്ങള്‍ . Hats off to Anvar Resheed and Amal Neared and Fahad Faasil team.
Join WhatsApp News
ക്രിസ്ത്യാനി 2020-03-09 19:27:28
ക്രിസ്ത്യാനിയെ അവഹേളിക്കാനെടുത്ത സിനിമയാണിത്. ഇത് കാണരുത്. ഇതിന്റെ പ്രധാന പ്രവർത്തകരൊക്കെ ഒരു സമുദായക്കാരാണെന്നത് യാദൃച്‌ഛികമോ? പാഠപുസ്തകത്തിലെ ഭാഗം പരീക്ഷക്കു കൊടുത്തപ്പോൾ കൈവെട്ടിയത് കണ്ടതാണ്. ക്രിസ്ത്യാനി പിന്നെ മിണ്ടില്ലല്ലോ.
Thomaskutty 2020-03-10 09:08:04
മതത്തിലെ ചൂഷണങ്ങൾ വെളിച്ചത്തു കൊണ്ടുവരാണ് ഈ മൂവി എങ്കിൽ , സംവിധായകന്റെയും , പ്രധാന നടന്റെയും , മതത്തിൽ തുടങ്ങാമായിരുന്നു . ജോസഫ് സാറിന്റെ കൈ വെട്ടിയപ്പോൾ ഈ പറയുന്ന ആരെയും കണ്ടില്ല പ്രതികരിക്കുവാൻ. കൈ വെട്ടി പ്രതികരിക്കാത്ത ഒരു വിഭാഗത്തിലെ അപക്വം ആയ ചില കാര്യങ്ങൾ എടുത്തു കാട്ടി മൂവി ഉണ്ടാക്കിയിട്ട് ന്യായികരിക്കുവാൻ നടക്കുന്നു.
Abraham 2020-03-09 22:20:29
സ്വയം ദൈവം ആകുന്നവരേയും കപട രോഗശാന്തിക്കാരെയും ജനത്തിനു മുൻപിൽ തുറന്നു കാട്ടുന്ന ഒരു സിനിമയാണിത്. അല്ലാതെ ക്രിസ്തു മതത്തെയോ ശരിയായ ക്രിസ്തുമത വിശ്വാസിയെയോ അവഹേളിക്കുന്ന ഒന്നും ഇതിൽ ഇല്ല. ജാതിമത ഭേദമില്ലാതെ എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമ. എല്ലാ മതത്തിലേയും ആൾദൈവങ്ങളെ ജനത്തിന് തിരിച്ചറിയാൻ ഈ സിനിമ സഹായിക്കും എന്ന് തീർച്ച.
coronovirus is afraid of another deadly virus. 2020-03-09 22:40:36
Should Trump be worried about contracting virus? Probably coronovirus is afraid of another deadly virus. Two congressmen announced they would self-quarantine after coming in contact with a person diagnosed with the novel coronavirus. These include Rep. Matt Gaetz (R-FL) who recently rode on Air Force One and Rep. Doug Collins who shook President Trump's hand on Friday.
George 2020-03-10 04:43:08
ഇതുപോലെ പത്തു സിനിമ ഇറങ്ങിയാലും, വിശ്വാസികൾ എന്നൊരു കൂട്ടം മന്ദബുദ്ധികൾ ഉള്ള കാലത്തോളം ഈ ഉഡായിപ്പുകൾ തുടരും. ട്രാൻസ് സിനിമയിൽ ഫഹദ് ഫാസിലിന്റെ അഭിനയത്തെ വെല്ലുന്ന പ്രകടനങ്ങൾ ആണ് പല പാസ്റ്റര്മാരും കരിസ്മാറ്റിക് വൈദികരും നടത്തുന്നത്. ക്രിസ്താനി എന്ന വ്യാജന്റെ കംമെന്റിൽ ജോസഫ് സാറിന്റെ കൈവെട്ടിയ കാര്യം സൂചിപ്പിക്കുന്നു. താങ്കൾ അദ്ദേഹത്തിന്റെ ‘അറ്റുപോകാത്ത ഓർമ്മകൾ’ എന്ന പുസ്തകം ഒന്ന് വായിക്കുന്നത് നന്നായിരിക്കും.
truth and justice 2020-03-10 08:25:07
This is a pure money making cinema.They want to make money.There are so many poisonous dogs in the streets and they bark and bite but we cannot listen to all these things what is happening in the world.When Jesus time, so many pharisees and sadducees and Zealotsand they all barked but nothing happened Jesus victoriously rose again and living in Heaven.Then why should worry.Jesus said Do not worry.
josecheripuram 2020-03-10 09:11:10
Are we living according to Jesus teaching?Are we exploiting belief to make money?All we can do is teach our children what is right&what is wrong.No human has any kind of divine power.
J. MATHEW 2020-03-10 10:23:05
യുക്തി ബോധം ഉള്ളതുകൊണ്ടാണ് ഈശ്വര വിശ്വാസി ആയിരിക്കുന്നത്.യുക്തി ബോധം ഉള്ളവർക്കേ ഈശ്വര വിശ്വാസി ആയിരിയ്ക്കാൻ കഴിയൂ. എല്ലാം തന്നെ ഉണ്ടായി എന്ന് വിശ്വസിക്കുന്നതാണ് അന്ധ വിശ്വാസം. അവർ സാത്താന്റെ കൈയിലെ കളിപ്പാവകൾ മാത്രം. കാലഹരണപ്പെട്ട പരിണാമ സിദ്ധാന്തത്തിനും അമ്മൂമ്മ കഥയെ വെല്ലുന്ന പൊട്ടി "തെറി" സിദ്ധാന്തത്തിനും ഈശ്വര വിശ്വാസത്തെ ഇല്ലാതാക്കാൻ കഴിയില്ല.സാത്താൻ പണ്ടുമുതലേ വിശ്വാസികളെ തെറ്റിക്കാൻ ശ്രമിക്കുന്നുണ്ട്. അവർ എത്ര സിനിമകൾ ഇറക്കിയാലും വിശ്വാസം ഇല്ലാതാക്കാൻ കഴിയില്ല.കാരണം ഈശ്വര വിശ്വാസമാണ് സത്യവും നിത്യവുമായിട്ടുള്ളത്.
George V 2020-03-10 14:16:14
ട്രാൻസ് എന്ന മൂവി റിവ്യൂ കംമെന്റിൽ ജോസഫ് സാറിന്റെ കൈവെട്ടിയതിനെ കുറിച്ച് വിലപിക്കുന്ന ചില ക്രിസ്ത്യൻ നാമധാരികളെ കണ്ടു. ഇസ്ലാം തീവ്രവാദികൾ ജോസഫ് സാറിന്റെ കൈ മാത്രമേ വെട്ടിയുള്ളു. അതിലും എത്രയോ ക്രൂരമായിട്ടാണ് അദ്ദേഹത്തിന്റെ സ്വന്തം സഭയും അന്നത്തെ കമ്മ്യൂണിസ്റ് സർക്കാരും അദ്ദേഹത്തോട് പെരുമാറിയത്. യാതൊരു മാനുഷിക പരിഗണനയും കൊടുക്കാതെ ആ വിശ്വാസിയെയും കുടുംബത്തെയും പിച്ചിച്ചീന്തിയ കോതമംഗലം രൂപതയിലെ വൈദിക സ്രേഷ്ടരെ, നിങ്ങൾ ഈ മഹാ പാപമെല്ലാം എവിടെ എങ്ങിനെ കഴികിക്കളയും. ജോസഫ് സാറിന്റെ ആത്മകഥ, ‘അറ്റുപോകാത്ത ഓർമ്മകൾ’ കണ്ണ് നിറയാതെ ആർക്കും വായിക്കാൻ കഴിയില്ല. ചുവന്ന/വെളുത്ത നയിറ്റിയിട്ട നീച ജന്മങ്ങളെ, നിങ്ങൾ മനുഷ്യരാണോ ? എങ്ങിനെ നിങ്ങൾക്കു ആ വിശ്വാസിയോടീ ക്രൂരത ചെയ്യാൻ കഴിഞ്ഞു. യേശുദേവന്റെ പേര് പോലും ഉച്ചരിക്കാൻ യോഗ്യതയുണ്ടോ ? നിങ്ങളുടെയൊക്കെ (നിങ്ങളെ ചുമക്കുന്നവരുടെയും) മുഖത്ത് വിശ്വാസ സമൂഹം/ജനം കാർക്കിച്ചു തുപ്പുന്ന നാളുകൾ വിദൂരമല്ല.
George 2020-03-10 14:28:02
ആൾ ദൈവങ്ങളുടെ അവതാരങ്ങൾ ഇന്ന് നിത്യേന എന്നോണം നാം കണ്ടുകൊണ്ടാണിരിക്കുന്നത്. പ്രത്യേകിച്ചും ദുർബ്ബല. മനുഷ്യരുടെ ബലഹീനതകൾ മുതലെടുത്ത് തഴച്ചു വളരുന്ന ഭക്തി പ്രസ്ഥാനങ്ങൾ സാധരണ മനുഷ്യരുടെ സമനില തെറ്റിക്കുന്നിടത്ത് അവരുടെ വിളവെടുപ്പാരംഭിക്കുന്നു. കുററബോധവും പാപബോധവും വളർത്തി മനുഷ്യരുടെ ആത്മവിശ്വാസം ഇല്ലാതാക്കി അന്ധവിശ്വാസം അവരിൽ നിറച്ച് വ്യാജപ്രാവചകരായ ഇവരുടെ അടിമകളാക്കി മാററുന്നു. രോഗശാന്തി എന്ന കപട വിദ്യ അത് മുൻകുട്ടി തയ്യാറാക്കിയ തിരക്കഥയിലൂടെ കണ്ന്ചിക്കുന്ന വർണ്ണപ്പൊലിമയോടും കർണ്ണകഠോരമായ അട്ടഹാസത്തോടുകൂടിയ പ്രകടനങ്ങൾ വിശ്വാസികളെ ഒരു ഉന്മാദാവസ്ഥയിലെത്തിക്കുന്നു ആ സമയത്ത് പണവും മറ്റ് ഓഫറിംഗുകളും എടുപ്പിക്കുന്നു... ഒരിക്കൽ ഇതിന് അടിമപ്പെട്ടവർ ഒരു ധ്യാനത്തിൽ നിന്ന് മഫ്റു ധ്യാനങ്ങളിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന... ഗതികിട്ടാത്ത ആത്മാവ് പോലെ....
യേശു 2020-03-10 14:51:26
ധവും യുക്തിയും ഇല്ലാത്തവരാണ് ഈശ്വര വിശ്വാസികൾ. മതം വളരുന്നത് ഇവരുടെ രക്തം കുടിച്ചാണ് . ഭയത്തിന്റെ പിടിയിൽ പെട്ട് ആത്മവിശ്വാസവും ആത്മാഭിമാനവും നഷ്ടപ്പെട്ടവരെ ഉപയോഗിച്ചാണ് മത നേതാക്കൾ ചീർക്കുന്നത്. ബോധം നഷ്ടപ്പെട്ടവർക്ക് ഈ ചതി ഒരിക്കലും മനസ്സിലാകില്ല മനസ്സിലാക്കാൻ അവർ സമ്മതിക്കില്ല . ഞാൻ ദൈവമാണെന്നോ ദൈവപുത്രനാണെന്നോ ഒരിക്കലും അവകാശപ്പെട്ടില്ല . എന്നെ ഒറ്റുകൊടുത്തവരും , കാൽവറിയൽ നികൃഷ്ടമായി ക്രൂശിക്കാൻ ഏൽപ്പിച്ചു കൊടുത്തവരാണ് ഇന്ന് ബഹുഭൂരിപക്ഷം ജനങ്ങളേയും അന്ധകാരത്തിൽ ഇട്ട് തപ്പി തടയിക്കുന്നത്. കരയും കടലും കടന്നുപോയി ഇത്തരക്കാർ ജനങ്ങളെ അവരെക്കാൾ നരക യോഗ്യരാക്കുന്നു . എന്റെ പഠനങ്ങളെ നിങ്ങൾ ശ്രദ്ധയോടെ പടിക്കുമെങ്കിൽ, നിങ്ങൾക്ക് ചെയ്യാൻ കഴിയാത്തതൊന്നും അവിടെ പറഞ്ഞിട്ടില്ല. മരിച്ചവർക്ക് ഉയർത്തെഴുന്നേൽക്കാൻ കഴിയുമെന്നും, മുണ്ഡാന്തർക്ക് നടക്കാൻ കഴിയുമെന്നും പറയുമ്പോൾ, നിങ്ങളുടെ ആന്തരീകമായി മരിച്ച അവസ്ഥയിൽ നിന്ന് ഉയർത്തെഴുന്നേൽക്കാനും , എഴുനേറ്റു നടക്കാനും എന്നെ അർത്ഥമാക്കിയുള്ളു . എന്നാൽ. പ്രാർത്ഥനകൊണ്ട് വിധവമാരുടെ വീടുകളെ വിഴുങ്ങികളയുന്നവരായ നിങ്ങളുടെ മത നേതാക്കൾ , അതിനെ വളച്ചൊടിച്ച് , അക്ഷരാർത്ഥത്തിൽ എഴുനേറ്റ് നടക്കാം എന്ന പകൽ സ്വപ്നം കണ്ടു, നിങ്ങളുടെ വസ്തു വകകൾ മുഴുവൻ വിട്ടിട്ട് ഇവരുടെ പാദങ്ങളിൽ അർപ്പിക്കുന്നു . കൊറോണവൈറസ് വന്നപ്പോൾ 'ആൾ ദൈവങ്ങൾ എവിടെപോയി " അമ്മയും അപ്പനും ഒക്കെ . ജീവനുംകൊണ്ട് ഓടിയിരിക്കുന്നു. ഞാൻ പറയുന്നത് നിങ്ങൾ ആരും ഇവിടെ അഭിപ്രായം പറയുന്ന വിഡ്ഢികളുമായി വാക്സമരത്തിനൊരുങ്ങാതെ സ്വയം രക്ഷിക്കാൻ ശ്രമിക്കുക. വിഡ്ഢികളോട് നിങ്ങൾ നിരന്തരം വാദിച്ചാൽ നിങ്ങൾ പമ്പര വിഡ്ഢിയാകും . അതുകൊണ്ട് ഇത്തരക്കാരെ വിട്ട് പോകുക . നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കു. ഇവിടെ ഈ ഭൂമിയിൽ സ്വർഗ്ഗം സൃഷ്ടിക്കു. സ്വർഗ്ഗരാജ്യം നിങ്ങളുടെ ഇടയിൽ തന്നെ !
Christian (Not a Catholic) 2020-03-10 19:18:25
ട്രാൻസ് കണ്ടില്ല, അതുകൊണ്ടു അഭിപ്രായം പറയുന്നില്ല. ‘അറ്റുപോകാത്ത ഓർമ്മകൾ’ രണ്ടു ദിവസ്സം കൊണ്ട് മുഴുവൻ വായിച്ചു. എല്ലാം കൊണ്ടും നല്ല ഒരു സൃഷ്ടി . പല പ്രാവശ്യം വായന നിറുത്തി കണ്ണുനീർ തുടക്കേണ്ടി വന്നു എങ്ങിനെയാണ് ക്രിസ്ത്യൻ പുരോഹിതർക്കും മെത്രാൻമാർക്കും ഇത്ര ക്രൂരമായി ഒരു മനുഷ്യനോട് പെരുമാറാൻ സാധിച്ചത് എന്ന് എത്ര ആലിചിച്ചിട്ടും മനസ്സിലാവുന്നില്ല ഭരണകൂടവും മെത്രാന്മാരുടെ ആജ്ഞക്കനുസ്സരിച്ചു പ്രവർത്തിക്കുന്നത് പുതുമയല്ല എന്നാൽ ജോസഫ് സാറിന്റെ നിരപരാധിത്വം മനസ്സിലായിട്ടും അദ്ദേത്തിന്റെ കുടുംബത്തെ ഒന്നടങ്കം പീഡിപ്പിച്ച പുരോഹിതരെക്കാൾ ഭേദം ആ വിവരമില്ലാത്ത മുസ്ലിം തീവ്രവാദികൾ ആണ്. എഴുതിയ ജോസഫ് സാറിനെയും സധൈര്യം അത് പ്രസിദ്ധീകരിച്ച ഡി സി ബുക്സിനെയും അഭിനന്ദിക്കുന്നു. ഇതൊരു ആത്മ കഥ മാത്രമല്ല ചരിത്രം ആണ്ഇതെഴുതിയില്ലാതിരുന്നെങ്കിൽ ജനങ്ങൾ സത്യം അറിയാതെ പുരോഹിതർ പറയുന്ന കളവു വിശ്വസിച്ചേനെ.
mathew alex 2020-03-10 22:08:22
My opinion Very good movie. Fahed Fazil did very good Job. Appreciate it.. Same time I Challenge you can you do similar in your reliegion????. Im quit sure you don~t have that ORAPPU
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക