Image

രോഗം അറിയാമെങ്കില്‍ ഞങ്ങള്‍ ആ കുഞ്ഞിനെ എടുക്കുമോ?

Published on 09 March, 2020
രോഗം അറിയാമെങ്കില്‍ ഞങ്ങള്‍ ആ കുഞ്ഞിനെ എടുക്കുമോ?
പത്തനംതിട്ടയില്‍ വൈറസ് ബാധ ഉണ്ടായവര്‍ പറയുന്നത്- പ്രായമായ അപ്പച്ചനെയും അമ്മച്ചിയെയും കാണാന്‍ നാട്ടില്‍ എത്തിയതാണ്, രോഗമുണ്ടെന്ന് അറിയാമായിരുന്നെങ്കില്‍ ഞങ്ങള്‍ ഈ കടുംകൈ ചെയ്യുമോ?,' കൊറോണ സ്ഥിരീകരിച്ച കുടുംബത്തിലെ മകന്‍ ചോദിക്കുന്നു. വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തിയതു സ്വന്തം സഹോദരിയും അവളുടെ 4 വയസ്സുള്ള മകളുമാണ്. രോഗം അറിയാമെങ്കില്‍ ഞങ്ങള്‍ ആ കുഞ്ഞിനെ എടുക്കുമോ? അവള്‍ക്ക് ഉമ്മ കൊടുക്കുമോ? നെടുമ്പാശേരി വിമാനത്താവളത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ സ്വയം ചികില്‍സയ്ക്കു വിധേയമാകുമായിരുന്നുവെന്നും മകന്‍ 'മനോരമ'യോടു പറഞ്ഞു.

ഇറ്റലിയില്‍ നിന്നാണെന്നു പറഞ്ഞിട്ടും ഒരു പരിശോധനയ്ക്കും ആവശ്യപ്പെട്ടില്ല. കാര്യങ്ങള്‍ മറച്ചു വയ്ക്കാന്‍ ശ്രമിച്ചിട്ടില്ല. എവിടെ നിന്നാണു വരുന്നതെന്നു പാസ്‌പോര്‍ട്ട് പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാകും. നാട്ടിലെത്തിയ ശേഷം പള്ളിയില്‍ പോയെന്നും സിനിമയ്ക്കു പോയെന്നുമുള്ള ആരോപണങ്ങളും കുടുംബം നിഷേധിച്ചു. അമ്മയ്ക്ക് ആകെയുണ്ടായ പ്രയാസം രക്ത സമ്മര്‍ദം കൂടിയതാണ്. അതിനാണു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്.

നാട്ടിലെത്തിയാല്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ആരും നിര്‍ദേശിച്ചുമില്ല. അങ്ങനെ സംഭവിച്ചതു കൊണ്ടാണ് സഹോദരിയും കുഞ്ഞും അടക്കം ഇപ്പോള്‍ ഐസലേഷനില്‍ കഴിയുന്നത്. ഇറ്റലിയില്‍നിന്നു പുറപ്പെടുംമുന്‍പ് വിമാനത്താവളത്തില്‍ പരിശോധിച്ച് കൊറോണ ഇല്ലെന്ന് ഉറപ്പാക്കിയിരുന്നു. (Manorama)
Join WhatsApp News
From whatsapp 2020-03-09 16:00:02
കോറോണ വയറസിൻ്റെ ഭീതി പരത്തി, പ്രതിരോധിക്കുന്നത് ശരിയോ? ലോകത്ത് 80 ഓളം രാജ്യത്ത് ഇന്ന് വ്യാപിച്ചിരിക്കുന്ന ഈ വയറസ്സ് എല്ലാ രാജ്യങ്ങളും തങ്ങളുടെ തായ പ്രതിരോധശേഷിയ്ക്ക് അനുസരിച്ച് പ്രതിരോധിച്ചു കൊണ്ടിരിക്കുന്നു. മറ്റ് രാജ്യങ്ങളിൽ ഒന്നും ആരെയും പഴിചാരി അവഹേളിക്കുന്നത് കണ്ടില്ല എന്നാൽ കേരളത്തിൽ അത് എത്തിയപ്പോൾ ഒര് കുടുംബത്തെ രാജ്യദ്രോഹ കുറ്റത്താൽ വലിയ കുറ്റമായി കണ്ട് സോഷ്യൽ മീഡിയ അവഹേളിക്കുന്നത് കണ്ടു. നമ്മുടെ ഇന്ത്യയിൽ എത്രയോ പകർച്ച വ്യാധികൾ ഉണ്ടായി അപ്പോഴ് ഏതെങ്കിലും രാജ്യക്കാർ ഇന്ത്യക്കാര് ഇങ്ങോട്ട് വരണ്ടാന്ന് പറഞ്ഞോ.? ഇപ്പോൾ ചൈനയിൽ തന്നെ ഇതിന് ആരംഭം കുറിച്ചിട്ട് നാല് മാസത്തോളം ആയി. ഒര് രാജ്യക്കാരും ചൈനക്കാരെ ബാൻ ചെയ്തില്ല. ബാൻ ചെയ്തിരുന്നു എങ്കിൽ ഒര് പക്ഷേ ഇത്രയും ലോകം മുഴുവൻ വ്യാപിക്കില്ലായിരുന്നു. അന്ന് മിക്ക രാജ്യക്കാരും ചെയ്തത് ചൈനയിൽ നിന്ന് യാത്ര ചെയ്യുന്നവർ 14 ദിവസത്തേയ്ക്ക് ശ്രദ്ധിക്കണം എന്ന് മാത്രമാണ് - ഇപ്പോൾ കേരളത്തിൽ കാണിക്കുന്നത് പോലെ രോഗം വന്നവർ യാത്ര ചെയ്ത വിമാനത്തിൽ കൂടെ യാത്ര ചെയ്തവരെയും അവർ വന്നതിന് ശേഷം പോയ സ്ഥലങ്ങളിൽ ഉള്ളവരെയും എല്ലാം കണ്ടെത്തി ഭയപ്പെടുത്തുന്നത് പോലെ ചെയ്ത് ഇല്ല. 'ഇപ്പോൾ ഞാൻ നിൽക്കുന്ന രാജ്യത്ത് ഇരുനൂറോളം പേർക്ക് ഈ രോഗം സ്ഥിരീകരിച്ചു. ഞങ്ങൾ താമസിക്കുന്ന നമ്മുടെ ജില്ലയ്ക്ക് തുല്യമായ ഇവിടുത്തെ ഒര് പ്രദേശത്ത് ഇരുപത്തഞ്ചോളം പേർക്ക് സ്ഥിരീകരിച്ചു. എന്നാൽ നാട്ടിൽ കാട്ടുന്ന വെപ്രാളം ഒന്നും ഇവിടെ കാണുന്നില്ല.എല്ലാവരും അവനവരുടെ ജോലി ചെയ്ത് മുന്നോട്ട് പോകുന്നു. ഈ ഇരുപത്തഞ്ച് പേർ എവിടെല്ലാം സഞ്ചരിച്ചിട്ടുണ്ട്. അവരെ ഒന്നും നോക്കി ഒര് ആരോഗ്യ വകുപ്പും പോകുന്നില്ല. രോഗത്തിൻ്റെ ലക്ഷണം കണിക്കുന്നവർ ഹോസ്പിറ്റലുമായി ബന്ദപ്പെടണം എന്നും. രോഗം പകരാതിരിക്കാനുള്ള കുറച്ച് നിർദ്ദേശങ്ങളും മാത്രം നൽകിയിരിക്കുന്നു. ഞാൻ നാട്ടിൽ വിളിച്ചപ്പോൾ പലരും വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങുന്നില്ലാന്ന് കേൾക്കുന്നു. ഒറ്റ ദിവസം കൊണ്ട് സമൂഹത്തെ എത്ര ഭയപ്പെടുത്തിയിരിക്കുന്നു. ചിലർ രാഷ്ട്രീയ മുതലെടുപ്പ് പോലും നടത്തുന്നു. ഈ പകർച്ച വ്യാധി തടയുന്നതിന് വേണ്ട മാർഗ്ഗങ്ങൾ ആണ് സമൂഹത്തെ ബോധിപ്പിക്കേണ്ടത്.ഈ രോഗത്തെ പ്രതിരോധിക്കാൻ നമ്മുക്ക് സാധിക്കുന്നുണ്ട്. ഒരുപാട് മരണങ്ങൾ ഒന്നും സംഭവിക്കുന്നില്ല ആരോഗ്യസ്ഥിതി മോശമുള്ളവർ മാത്രമാണ് കൂടുതൽ ഭയപ്പെടെണ്ടത്. അതിന് ഈ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ ശീലമാക്കുക.നിലവിൽ ഒര് പനിയോ ജലദോഷമോ വന്നാലും വീട്ടിൽ ഇരുന്ന് തന്നെ ഈ വയറസ് ബാധിച്ചിട്ടില്ലന്ന് ഉറപ്പ് വരുത്തുക.. ഇറ്റലിയിൽ തന്നെ ലക്ഷക്കണക്കിന് ആളുകൾക്ക് വന്നിട്ട് മുന്നൂറോളം പേര് മരിച്ചു.എന്ത് ചെയ്യാം ഒര് ഭരണകൂടത്തിനും തടഞ്ഞ് നിർത്താൻ സാധിക്കുന്ന രോഗമല്ല. അതു കൊണ്ട് നമ്മുടെ ദൈവം നമ്മേ കാക്കുമെന്ന വിശ്വാസത്തിൽ മുന്നോട്ട് പോകുക: നമ്മളെ കൊണ്ട് ചെയ്യാവുന്ന പ്രതിരോധങ്ങൾ ചെയ്യാൻ സമൂഹത്തേ ബോധവാൻമാരാക്കുക. നിമിഷ നേരം കൊണ്ട് പകരുന്ന ഈ രോഗം തടയാൻ ദൈവത്തിൻ്റെ ഒര് ഇടപെടീൽ തന്നെ ആവശ്യം ഉണ്ട്.- നമ്മുടെ സോഷ്യൽ മീഡിയയ്ക്ക് ഒര് ഇരമതി എന്ന അവസ്ഥയിലേയ്ക്ക് മാറിയിരിക്കുന്നു.ഇത് നമ്മുടെ രാജ്യത്തിന് ദോഷം ചെയ്യും.. സോഷ്യൽ മീഡിയ സമൂഹ നന്മയ്ക്ക് വേണ്ടി ഉള്ളതാകട്ടെ എന്ന് ആശംസിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക