Image

ബൈഡന്‍ ലറ്റിനോ വോട്ടര്‍മാരില്‍ പ്രചരണം ശക്തമാക്കുന്നു (ഏബ്രഹാം തോമസ്)

Published on 09 March, 2020
ബൈഡന്‍ ലറ്റിനോ വോട്ടര്‍മാരില്‍ പ്രചരണം ശക്തമാക്കുന്നു (ഏബ്രഹാം തോമസ്)
സൂപ്പര്‍ ട്യൂസ് ഡേ ഡെമോക്രാറ്റിക് ശക്തമായ പ്രകടനത്തോടെ ഡെമോക്രാറ്റിക് പ്രസിഡന്റ് ടിക്കറ്റിനുള്ള മത്സരം രണ്ട് പുരുഷന്മാരിലേയ്ക്ക് ചുരുക്കുവാന്‍ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന് കഴിഞ്ഞു. പാര്‍ട്ടിയുടെ അടിത്തറയെന്ന് വിശേഷപ്പിക്കപ്പെടുന്ന കറുത്ത വര്‍ഗക്കാരുടെയും വിദ്യാസമ്പന്നരായ വെളുത്ത വര്‍ഗക്കാരുടെയും ഭൂരിപക്ഷം വോട്ടുകള്‍ ബൈഡന് ലഭിച്ചു.

എന്നാല്‍ പ്രധാന ന്യൂന പക്ഷമായ ലറ്റിനോകളുടെയും ഏ്‌യന്‍ വംശജരുടെയും വോട്ടുകള്‍ േേനടുന്നതില്‍ ബൈഡന്‍ അത്രയും വിജയിച്ചില്ലെന്ന് വോട്ടുകളുടെ വിശകലനം വ്യക്തമാക്കുന്നു. ലറ്റിനോകളുടെ 24% വോട്ടുകള്‍ മാത്രം ബൈഡന് ലഭിച്ചപ്പോള്‍ സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ് 45% വോട്ടുകള്‍ നേടി. ഇതിലും കുറവാണ് ഏഷ്യന്‍ വംശജര്‍ ബൈഡന് നല്‍കിയ വോട്ടുകള്‍-13%. എന്നാല്‍ ഇവര്‍ 57% വും സാന്റേഴ്‌സിന് വോട്ടു ചെയ്തു എന്നാണ് കരുതുന്നത്.

സൗത്ത് വെസ്റ്റ് വോട്ടര്‍ രജിസ്‌ട്രേഷന്‍ ആന്റ് ഏജുക്കേഷന്‍ പ്രോജക്ട് പ്രസിഡന്റ് ലിഡിയ കമാരിലോ ഈ കണക്കുകള്‍ പുറത്ത് വിട്ട് ബൈഡന്റെ പ്രചരണ സംഘം കൂടുതലായി ലറ്റിനോകളുടെ അടുത്തേയ്ക്ക് ചെല്ലണമെന്ന് പറഞ്ഞു. പ്രസിഡന്റ് ബരാക്ക് ഒബാമ വിജയിച്ചത് പോലെ വിജയിക്കണമെങ്കില്‍ കറുത്ത വോട്ടും പുരോഗമന വോട്ടും സ്വിംഗ് വോട്ടും മാത്രം മതിയാവുകയില്ല. നിങ്ങള്‍ക്ക് ലറ്റിനോ വോട്ടുകളും വേണ്ടി വരും. ബൈഡന് ജയിക്കണമെന്നുണ്ടെങ്കില്‍ ടെക്‌സസിലെയും അരിസോണയിലെയും ജോര്‍ജിയയിലെയും ലറ്റിനോകള്‍ കേന്ദ്രീകരിച്ച് പ്രചരണം നടത്തണം. ഇങ്ങനെ ചെയ്തില്ലെങ്കില്‍ പരാജയപ്പെടും. കമാരിലോ കൂട്ടിച്ചേര്‍ത്തു. കമാരിലോയുടെ വെളിപ്പെടുത്തലുകള്‍ ശ്രദ്ധയില്‍ പെട്ടെന്നും ലറ്റിനോകള്‍ക്കിടയില്‍ പ്രചരണം ശക്തിപ്പെടുത്തുമെന്നും പ്രചരണ വിഭാഗത്തിന്റെ ഒരു വക്താവ് പറഞ്ഞു. സാധാരണ പ്രചരണ സംഘം കടന്നു ചെല്ലാത്ത അയല്‍പക്കങ്ങളുടെ ഉള്ളിലേയ്ക്ക് കടന്നു ചെന്ന് ഹെല്‍ത്ത് കെയര്‍, വിദ്യാഭ്യാസ പദ്ധതികള്‍ സാന്‍ഡേഴ്‌സിന്റെ പ്രചരണ സംഘം വിവരിക്കുന്നു. ബൈന്റെ സന്ദേശം ഇതുവരെ ഇവരിലേയ്ക്ക എത്തിയിട്ടില്ല എന്ന് പരാതിയുണ്ട്.

ഗെറ്റ് ഔട്ട് ദ വോട്ട് ടെക്‌സസ് ഓര്‍ഗനൈസിംഗ് പ്രോജക്ടിന്റെ ഡാലസ് കൗണ്ടിയിലെ ഡേവിഡ് വില്ലലബോസ് ബൈഡന്റെ സന്ദേശം കറുത്ത ബ്രൗണ്‍ അയല്‍പക്കങ്ങളില്‍ കാണാനില്ലെന്ന് പറഞ്ഞു. ഞങ്ങള്‍ മുട്ടിയ വാതിലുകളിലൊന്നിലും ഇത്തരം ലഘുലേഖകള്‍ ഒന്നും കണ്ടില്ല. ഈ അയല്‍പക്കങ്ങളില്‍ സാന്‍ഡേഴ്‌സിന്റെ സംഘം നിരന്തരം ബന്ധപ്പെടുന്നുണ്ട്. ടെക്‌സസിലെ പ്രചരണത്തിന് ബൈഡന്‍ ഒരു ലക്ഷം ഡോളര്‍ ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്.

മത്സരത്തില്‍ നിന്ന് പിന്മാറിയ ബില്യണയര്‍ മൈക്കേല്‍ ബ്ലൂം ബെര്‍ഗ് അമേരിക്ക ഒട്ടാകെ നടത്തിയ പ്രചരണത്തിന് അഞ്ഞൂറ് മില്യന്‍ ഡോളറും ടെക്‌സസില്‍ മാത്രം അന്‍പത് മില്യന്‍ ഡോളറും ചെലവഴിച്ചു എന്നാണ് റിപ്പോര്‍ട്ട്. പ്രധാനമായും ടെലിവിഷനില്‍ ഇംഗ്ലീഷിലും സ്പാനിഷിലും നടത്തിയ പ്രചരണത്തിലൂടെ ടെക്‌സസ് പ്രൈമറിയില്‍ 17% ലറ്റിനോ വോട്ടുകള്‍ നേടി.

ഇത് പോലെയുള്ള പ്രചരണവും അതിവ്യാപ്തമായി വോട്ടര്‍മാര്‍ക്കിടയിലേയ്ക്ക് കടന്നു ചെല്ലലും ഇപ്പോള്‍ ബൈഡന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതുണ്ട്.
ഏഷ്യന്‍ അമേരിക്കക്കാരുടെ പരാതി ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ല എന്നാണ്. ഇതെക്കുറിച്ച് ചിന്തിക്കുവാന്‍ ആരും ഇല്ല. അതിവ്യാപ്തമായ ബന്ധപ്പെടല്‍ തീരെ ഇല്ല, ഏഷ്യന്‍ അമേരിക്കന്‍ ലീഗല്‍ ഡിഫന്‍സ് ആന്റ് എജൂക്കേഷന്‍ ഫണ്ട് ഡയറക്ടര്‍ ജെറി വറ്റമല പറഞ്ഞു. ഏഷ്യന്‍ അമേരിക്കക്കാര്‍ വ്യത്യസ്തമായ ധാരാളം ഭാഷകള്‍ സംസാരിക്കുന്നതിനാല്‍ അവരുമായി ബന്ധപ്പെടുക വിഷമകരമാണെന്നൊരു ധാരണയുണ്ട്. വളരെ കടുത്ത മത്സരത്തില്‍ ഏഷ്യന്‍ അമേരിക്കക്കാരുടെ വോട്ടുകള്‍ നിര്‍ണ്ായകമായിരിക്കും. സാധാരണയായി അവര്‍ ഒരു ബ്ലോക്കായി വോട്ടു ചെയ്യുന്നു. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളെയാണ് മിക്കവാറും പിന്തുണയ്ക്കുക, വറ്റമല തന്റെ അറിവ് പങ്കു വെച്ചു.

ബൈഡന്‍ ലറ്റിനോ വോട്ടര്‍മാരില്‍ പ്രചരണം ശക്തമാക്കുന്നു (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക