ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ 2020 -22 വര്‍ഷത്തെ യുവ പ്രതിനിധിയായി ഫിലഡല്ഫിയയില് നിന്നുള്ള സ്റ്റെഫനി ഓലിക്കല്‍ മത്സരിക്കുന്നു. ഫിലഡല്‍ഫിയയിലെ പ്രമുഖ സംഘടനയായ പമ്പയുടെ മുന്‍ പ്രസിഡന്റും, ഫൊക്കാനയുടെ സജീവ പ്രവര്‍ത്തകനുമായ ജോര്‍ജ് ഓലിക്കലിന്റെ പുത്രിയാണ് സ്റ്റെഫനി. പിതാവ് ജോര്‍ജ് ഓലിക്കല്‍ ഫൊക്കാനയുടെ മുന്‍ റീജണല്‍ വൈസ് പ്രസിഡന്റും കമ്മിറ്റി മെമ്പര്‍, ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
പിതാവിന്റെ പാത പിന്തുടര്ന്നുവരുന്ന സ്റ്റെഫനി നല്ല കലാകാരിയും നര്‍ത്തകിയുമാണ്. ഫൊക്കാന കണ്‍വന്‍ഷനുകളില്‍ മാതാപിതാക്കളോടൊപ്പം സജീവമായി പങ്കെടുക്കുകയും ബ്യൂട്ടി പേജന്റില്‍ മത്സരിക്കുകയും ചെയ്തിട്ടുണ്ട്. ഫിലാഡല്‍ഫിയയില്‍ സീറോ മലബാര്‍ ചര്‍ച്ചിലെ യൂത്ത് കോര്‍ഡിനേറ്ററായ സ്റ്റെഫനിക്ക് ഫൊക്കാനയിലും ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ കഴിയുമെന്നു നേതൃത്വം കരുതുന്നു. പമ്പ പ്രസിഡന്റ് അലക്സ് തോമസും, കമ്മിറ്റിയും സ്റ്റെഫനിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ശക്തമായി പിന്തുണയ്ക്കുന്നു.
സ്റ്റെഫനിയുടെ സാന്നിധ്യം ഫൊക്കാനയ്ക്ക് വളരെയധികം ഗുണംചെയ്യുമെന്നു പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീല മാരേട്ട്, സെക്രട്ടറി അലക്സ് തോമസ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുധ കര്‍ത്താ, വൈസ് പ്രസിഡന്റ് സുജ ജോസ്, അഡീഷണല്‍ ജോയിന്റ് സെക്രട്ടറി പ്രസാദ് ജോണ്‍, വനിതാ ഫോറം ചെയര്‍പേഴ്സണ്‍ ഷീല ജോസഫ്, കമ്മിറ്റി അംഗങ്ങളായ അപ്പുക്കുട്ടന് പിള്ള, തിരുവല്ല ബേബി, അലക്സ് ഏബ്രഹാം, യൂത്ത് പ്രതിനിധികളായ സച്ചിന് വിജയന്, ഗണേഷ് ഭട്ട്, ന്യൂയോര്‍ക്ക് റീജണല്‍ പ്രസിഡന്റ് ഷാജു സാം, ഫിലഡല്‍ഫിയ റീജണല്‍ പ്രസിഡന്റ് ജോജി കടവില്‍, ഹൂസ്റ്റണ്‍ റീജണല്‍ പ്രസിഡന്റ് റെജി കുര്യന്, ബോസ്റ്റണ്‍ റീജണല്‍ പ്രസിഡന്റ് ജേക്കബ് കല്ലുപുരയ്ക്കല്‍, ചിക്കാഗോ റീജണല്‍ പ്രസിഡന്റ് അലക്സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.