Image

മൊബൈല്‍ ഫോണ്‍ എവിടെ സൂക്ഷിക്കാം?

Published on 03 March, 2020
മൊബൈല്‍ ഫോണ്‍ എവിടെ സൂക്ഷിക്കാം?
മൊബൈല്‍ ഫോണ്‍ പലര്‍ക്കും ഒരു അവയവം പോലെയാണ്. എപ്പോഴും ശരീരത്തോടു വളരെ അടുത്തായിരിക്കും സൂക്ഷിക്കുക. എവിടെ പോയാലും നിര്‍ബന്ധമായും ഒപ്പം കൂട്ടാറുമുണ്ട്. അതിപ്പോള്‍ ബാത്ത്‌റൂമിലാണെങ്കില്‍ പോലും. പുറത്തു പോയാലും വീട്ടിലാണെങ്കിലും എടുക്കാനും വയ്ക്കാനുമുള്ള സൗകര്യത്തെ കരുതി ഫോണ്‍ പാന്റിന്റെയോ ജീന്‍സിന്റെയോ പോക്കറ്റില്‍ ഇടാനാണ് നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കാറ്. പ്രത്യേകിച്ച് പുരുഷന്മാരും ജീന്‍സ് ഉപയോഗിക്കുന്ന സ്ത്രീകളും. എന്നാല്‍ ഇത് വളരെ അനാരോഗ്യകരമായ ശീലമാണെന്നു വിദഗ്ധാഭിപ്രായം.  ഫോണ്‍ എപ്പോഴും ഒരു ബാഗില്‍ സൂക്ഷിക്കുന്നതാണ് ആരോഗ്യത്തിനു സുരക്ഷിതം.

ഫോണ്‍ ബാഗില്‍ സൂക്ഷിക്കുമ്പോള്‍ ഉണ്ടാകുന്നതിനേക്കാള്‍ ഏഴിരട്ടി റേഡിയേഷന്‍ കൂടുതല്‍ അതു പോക്കറ്റില്‍ സൂക്ഷിക്കുമ്പോഴാണെന്ന് വിദഗ്ധര്‍ പറയുന്നു. അതുകൊണ്ടു തന്നെ ഫോണ്‍ പാന്റ്‌സിന്റെയോ ജീന്‍സിന്റയോ പോക്കറ്റില്‍ സൂക്ഷിക്കാതിരിക്കുന്നതാണു സുരക്ഷിതം. പാന്റിന്റെ മുന്‍പോക്കറ്റിലാണ് നിങ്ങള്‍ ഫോണ്‍ വയ്ക്കുന്നത് എങ്കില്‍ ഇത് ഇടുപ്പ് അസ്ഥികളുടെ ബലത്തെ ബാധിക്കാന്‍ ഇടയുണ്ട്. പിറകിലെ പോക്കറ്റില്‍ സൂക്ഷിക്കുന്നതും സുരക്ഷിതമല്ല. ഫോണ്‍ സൂക്ഷിക്കാന്‍ പ്രത്യേക ബാഗ് അല്ലെങ്കില്‍ പൗച്ച്  കരുതുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലതെന്നു വിദഗ്ധര്‍ പറയുന്നു.

Join WhatsApp News
മൊബയില്‍ ഫോണ്‍ എവിടെ 2020-03-03 21:18:54
മൊബൈൽ ഫോൺ എവിടെ സൂക്ഷിക്കണം.? ഞങ്ങളുടെ പെണ്ണുങ്ങളോട് ചോദിക്കുക. അച്ഛൻ എക്‌സ്‌റേ ടെക് ആണ്. അദ്ദേഹം ആക്രി കച്ചവടക്കാരെ പോലെ എവിടെ വേണമെങ്കിലും ചെന്ന് ഇവിടുത്തെ എക്‌സ്‌റേ വേണമെങ്കിലും എടുക്കും. ഹൗസ് കോൾ, ഓൺ കോൾ എന്നൊക്കെ പുള്ളി പറയും. കുർബാന ചെല്ലുമ്പോൾ മൊബീൽ അരയിൽ വായിബറേറ്ററിൽ ആണ്. കുർബാന എഴുന്നള്ളിക്കുമ്പോൾ മിക്കവാറും ഫോൺ അടിക്കും. പാൻസിൽ പഴുതാര കേറിയതുപോലെ അങ്ങേര് പുളയും. ആദ്യം ഒക്കെ ഞങ്ങൾ കരുതി പരിശുദ്ധ അൽമാവ് കയറുന്നതു എന്ന് ഞങ്ങൾ എല്ലാം കരുതി. അച്ഛനെ പരിശുദ്ധൻ ആയി പ്രഖ്യാപിക്കണം എന്ന് മർത്ത മറിയ സമാജക്കാരും പ്രമേയം പാസ്സാക്കി ഭദ്രാസന മെത്രാപ്പോലീത്തയ്ക്ക് അയച്ചു കൊടുത്തു. അപ്പോൾ ആണ് അങ്ങേര് താമസിച്ച വീട്ടിലെ പെൺകുട്ടി കുളി കഴിഞ്ഞു ഈറൻ അണിഞ്ഞു ശകുന്തളയെ പോലെ ബാത്‌റൂമിൽ നിന്നും വരുന്നത് അദ്ദേഹം കണ്ടത്.... പോലീസ് വരുന്നതിനുമുമ്പ് കേരളവും പറ്റി. കഥയുടെ ഗതി മാറി എങ്കിലും അന്നുമുതൽ ഞങ്ങളുടെ പള്ളിയിലെ പെണ്ണുങ്ങൾ പ്രതേകിച്ചും ഓൺ കോൾ ഉള്ളവർ ചിലർ ബ്രെസിയറിൽ ആണ് ഫോൺ വെക്കുന്നത്. ചിലർ സാരിയുടെ കുത്തിലും തിരുകി വെക്കും. എല്ലാവരുടെയും ഫോൺ വയിബറേറ്ററിൽ ആണ്. ഫോൺ അടിക്കുമ്പോൾ ഇവരുടെ ബെല്ലി ഡാൻസ് കുർബാനക്ക് മേളം കൂട്ടും. ഇവരുടെ ഡാൻസ് കണ്ട് അവരുടെ ഭർത്താക്കന്മാർ ഉടനെ വെളിയിൽ പോയി കാർ സ്റ്റാർട്ട് ചെയ്യുന്നതും കാണാം. ഇതൊക്കെ ഞങ്ങളുടെ പള്ളി പുരാണം. -- സരസ്സന്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക