Image

കുഞ്ഞിനെ വേണോ? കുഞ്ഞിനെ വാങ്ങാന്‍ ആരുണ്ട്...? (ദേവി- ചലച്ചിത്ര ഗാനങ്ങള്‍ വരകളിലൂടെ 1)

ദേവി Published on 03 March, 2020
കുഞ്ഞിനെ വേണോ? കുഞ്ഞിനെ വാങ്ങാന്‍ ആരുണ്ട്...? (ദേവി- ചലച്ചിത്ര ഗാനങ്ങള്‍ വരകളിലൂടെ 1)
 ചലച്ചിത്ര ഗാനങ്ങള്‍ക്ക് വരകളിലൂടെ ദൃശ്യ ഭാഷ്യം ഒരുക്കുകയാണ് ദേവി എന്ന ചിത്രകാരി .ഏതു സിനിമയിലായാലും ഗാനങ്ങള്‍ ആ സിനിമയുടെ ശക്തിയും സൗന്ദര്യവുമാണ് .കാലഘട്ടം മാറിയാലും പാട്ടുകള്‍ക്കും അതിന്റെ ദൃശ്യ ഭാഷയ്ക്കും യാതൊരു മാറ്റവും ഉണ്ടാകുന്നില്ല .നമ്മള്‍ കണ്ടും കേട്ടുമിരിക്കുന്ന മനോഹര ഗാനങ്ങള്‍ ഒരു ചിത്രകാരിയുടെ ഭാവനയില്‍ ഒരു ചിത്രത്തിലൂടെ വരച്ചിടുകയാണ് ദേവി 

പ്രണയവും വിരഹവും തത്വചിന്തയും ഭക്തിയും നിറഞ്ഞ കവിതകളാല്‍ മലയാളിയെ ത്രസിപ്പിച്ച കവിവരേണ്യന്‍ വയലാറിന്റെ തൂലിക നിഷ്‌കളങ്ക ബാല്യത്തിന്റെ രാഗവും താളവും സ്പന്ദിക്കുന്ന കവിതകള്‍ക്കും ജന്മംനല്‍കി.

നദി എന്ന സിനിമയിലെ '' തപ്പുകൊട്ടാമ്പുറം തകിലുകൊട്ടാമ്പുറം ....' എന്ന ഗാനം  വരയ്ക്കു വിഷയമായപ്പോള്‍ .

******************************************

കുഞ്ഞിനെ വേണോ?
കുഞ്ഞിനെ വാങ്ങാന്‍ ആരുണ്ട്...?

തപ്പുകൊട്ടാമ്പുറം തകിലു കൊട്ടാമ്പുറം
കൊട്ടാമ്പുറത്തൊരു കുഞ്ഞ്
കുഞ്ഞിനെ വേണോ കുഞ്ഞിനെ വേണോ?
കുഞ്ഞിനെ വാങ്ങാനാളുണ്ടോ?
ആളുണ്ടോ ആളുണ്ടോ ആളുണ്ടോ? (തപ്പുകൊട്ടാമ്പുറം)

എന്തു വില?
പൊന്നു വില!

മുറ്റം തൂത്തു തളിക്കാനറിയാം....
ചട്ടീം കലവും തേയ്ക്കാനറിയാം..... (മുറ്റം)
പുട്ടും കടലേം തിരുതക്കറിയും
വെച്ചുവിളമ്പാനറിയാം! (പുട്ടും)

എവിടെക്കിടന്നതാ?
എങ്ങാണ്ടൊരിടത്ത്!
കൊണ്ടുപോ കൊണ്ടുപോ കൊണ്ടുപോ (തപ്പുകൊട്ടാമ്പുറം..)

അത്തിളിത്തിള്‍ കളിക്കാനറിയാം...
അമ്മാനപ്പന്താടാനറിയാം.... (അത്തിളിത്തിള്‍)
അക്കരെയിക്കരെ ആറ്റുമ്മണമ്മേല്‍
ആനകളിക്കാനറിയാം (അക്കരെയിക്കരെ)

എവിടെ വളര്‍ന്നതാ?
എങ്ങാണ്ടൊരിടത്തു!
കൊണ്ടു പോ കൊണ്ടു പോ കൊണ്ടു പോ! (തപ്പുകൊട്ടാമ്പുറ..)

ഓണപ്പാട്ടുകള്‍ പാടാനറിയാം...
ഓലപ്പൂങ്കുഴലൂതാനറിയാം (ഓണപ്പാട്ടുകള്‍)
തങ്കക്കൊലുസ്സുകള്‍ കിലുകിലെയങ്ങനെ
തുമ്പി തുള്ളാനറിയാം (തങ്ക)

എവിടെ പഠിച്ചതാ?
എഴാംകടലിന്നക്കരെ!
കൊണ്ടുവാ കൊണ്ടുവാ കൊണ്ടുവാ (തപ്പുകൊട്ടാമ്പുറം..)
കുഞ്ഞിനെ വേണോ? കുഞ്ഞിനെ വാങ്ങാന്‍ ആരുണ്ട്...? (ദേവി- ചലച്ചിത്ര ഗാനങ്ങള്‍ വരകളിലൂടെ 1)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക