Image

ആഞ്ജല സുരേഷ്‌ ഗോരഫി ഫോമ റോയൽ കൺവൻഷൻ പ്രോഗ്രാം കോ-ഓർഡിനേറ്റർ.

Published on 02 March, 2020
ആഞ്ജല സുരേഷ്‌ ഗോരഫി ഫോമ റോയൽ കൺവൻഷൻ പ്രോഗ്രാം കോ-ഓർഡിനേറ്റർ.
ഡാളസ്: ഫോമാ 2020 റോയൽ കൺവൻഷൻ്റെ ചീഫ് കോ ഓർഡിനേറ്ററായി ഫോമ യുവജനവിഭാഗം പ്രതിനിധിയും ഫോമയുടെ ഭാവി പ്രതീക്ഷയുമായ ആഞ്ജല സുരേഷിനെ  നിയമിച്ചതായി ഫോമാ എക്സിക്യുട്ടീവ് കമ്മിറ്റി അറിയിച്ചു. ഫോമ റോയൽ കൺവൻഷനിൽ നടക്കുന്ന എല്ലാ കലാ, സാംസ്കാരിക പരിപാടികളുടെയും സംഘാടക സഹായി ആഞ്ജല ആയിരിക്കും. അമേരിക്കയിൽ ജനിച്ചു വളർന്ന യുവതലമുറയെ ഫോമയുടെ ഭാവി താരങ്ങളാക്കി വളർത്തുകയും അതിലുപരി അമേരിക്കയുടെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലകളിൽ നിറ സാന്നിദ്ധ്യമാക്കി വളർത്തിയെടുക്കുന്നതിൻ്റെ ഭാഗമായി ഫോമ തുടക്കം മുതൽ  ശ്രദ്ധിച്ചു വരുന്നുണ്ട്. മലയാളി സംഘടനകളുടെ സംഘടന എന്ന നിലയിൽ ഫോമ യുവജനങ്ങളെ നേതൃത്വനിരയിൽ കൊണ്ടുവരുന്നതിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ടന്നും, ആഞ്ജലയുടെ പ്രോഗ്രാം ചീഫ് കോ-ഓർഡിനേറ്റർ പദവി അമേരിക്കൻ മലയാളി യുവ സമൂഹത്തിനുള്ള സമ്മാനമാണന്നും ഫോമ പ്രസിഡൻ്റ് ഫിലിപ്പ് ചാമത്തിൽ അറിയിച്ചു.

യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്‌ടൺ,  ,ഹാർവാർഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് ബിരുദവും, ബിരുദാനന്തര ബിരുദവും നേടിയ ആഞ്ജല നിലവിൽ ജോണ് ഹോപ്കിൻസ്‌ യൂണിവേഴ്സിറ്റിയിൽ കോർപറേറ്റ് ആൻഡ് സ്ട്രേറ്റജിക് ലീഡർഷിപ് ഇൻ കമ്മ്യൂണിക്കേഷൻ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു. ലോകപ്രശസ്ത വിമാനനിർമ്മാണ കമ്പനിയായ ബോയിങ്ങിൽ കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ് ആയി ജോലി ചെയ്തുവരുന്നു. ഒരു കലാകാരി കൂടിയായ ആഞ്ജല  2014ൽ മിസ് ഇന്ത്യ വാഷിംഗ്ടൺ ,മിസ് യു.എസ്.എ മിസ് പോപ്പുലർ ആയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒരു തികഞ്ഞ കലാകാരി ഒരു മനുഷ്യ സ്നേഹി കൂടിയാവണം എന്ന ചൊല്ല് സാർത്ഥകമാക്കിയ വ്യക്തിത്വത്തിന് ഉടമ കൂടിയാണ് ആഞ്ജല.2018 ൽ കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട കേരള ജനതയെ സഹായിക്കുവാൻ ഫേസ് ബുക്ക് കൂട്ടായ്മ ഉണ്ടാക്കുകയും അതിലൂടെ ഒരു നല്ല തുക ശേഖരിക്കുകയും അത് ഫോമ യുവ നേതൃത്വത്തിൻ്റെ  സംഭാവനയായി  കേരളാ ഗവൺമെൻ്റിന് സംഭാവന ചെയ്യുകയും ചെയ്തിരുന്നു.കൂടാതെ ഫോമാ പ്രളയ ദുരിതാശ്വാസ രംഗത്ത് ചരിത്രമെഴുതിയ ഫോമാ വില്ലേജ് പ്രോജക്ടിൻ്റെ മുഴുവൻ സമയ സംഘാടക യായും വീടുകൾ ലഭിച്ച കുടുംബങ്ങൾക്കൊപ്പം, അവരുടെ സന്തോഷങ്ങൾക്കൊപ്പം കൂടുവാനും അവർക്ക് വേണ്ടത് യഥാ സമയത്ത് ചെയ്ത് നൽകുവാനും ആഞ്ജല ശ്രദ്ധിച്ചു. ഫോമയുടെ ഭാവി ഇത്തരം യുവ മനസുകളിലാണ് നില കൊള്ളുന്നത്.

മിസ് ഫോമ ,മിസ്റ്റർ കേരള, ബെസ്റ്റ് കപ്പിൾസ്, ബ്യൂട്ടി ക്യൂൻ പോലെയുള്ള നിരവധി മത്സരങ്ങൾ ഇത്തവണ നടക്കുന്നത് ക്രൂയിസ് ഷിപ്പിലാണ്.വളരെ ഉത്തരവാദിത്വത്തോടെ നടക്കുന്ന മത്സരങ്ങളുടെ കോ-ഓർഡിനേഷൻ ആണ് ആഞ്ജലക്കുള്ളത് .ഈ പ്രോഗ്രാമുകളുടെ സുഗമമായ നടത്തിപ്പിന്  പ്രത്യേകം പ്രത്യേകം പ്രോഗ്രാം കമ്മറ്റികൾ രൂപീകരിക്കുകയും വ്യത്യസ്തതയാർന്ന പരിപാടികൾ ഫോമാ കൺവൻഷനിൽ എത്തുന്നവർക്ക് കാണുവാനും സാധിക്കുന്നതരത്തിൽ കലാ, സാംസ്കാരിക പരിപാടികളുടെ കോ - ഓർഡിനേഷൻ ഉണ്ടാകുമെന്നും ആഞ്ജല അറിയിച്ചു. ഫോമ യുവജനങ്ങളെ പ്രോത്സാഹിക്കുന്നതു പോലെ മറ്റൊരു പ്രവാസി സംഘടനയും ചെയ്യുന്നതായി തോന്നുന്നില്ലന്നും അവർ അറിയിച്ചു.ഫോമയുടെ വളർച്ച ഇനി പുതിയ തലമുറയിലാണ്. ആഞ്ജല സുരേഷ്‌ ഗോരഫിയെ  പോലെയുള്ളവരുടെ നേതൃത്വവും സംഘാടനവും ഫോമയ്ക്ക് എന്നും മുതൽകൂട്ടായിരിക്കുമെന്ന്  ഫോമാ പ്രസിഡൻ്റ് ഫിലിപ്പ് ചാമത്തിൽ, ജനറൽ സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറാർ ഷിനു ജോസഫ്, വൈസ് പ്രസിഡൻ്റ് വിൻസൻ്റ് ബോസ് മാത്യു, ജോ: സെക്രട്ടറി സാജു ജോസഫ്, ജോ: ട്രഷറാർ ജയിൻ  കണ്ണച്ചാൻ പറമ്പിൽ എന്നിവർ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക