Image

സൗത്ത് കരലിന പ്രൈമറി: ബൈഡനു മികച്ച വിജയം; സാന്ഡേഴ്സ് തൊട്ടു പിന്നിൽ

Published on 29 February, 2020
സൗത്ത് കരലിന പ്രൈമറി: ബൈഡനു മികച്ച വിജയം; സാന്ഡേഴ്സ് തൊട്ടു പിന്നിൽ
കൊളംബിയ: പ്രതീക്ഷിച്ച പോലെ സൗത്ത് കരലിന പ്രൈമറിയില്‍ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ മികച്ച വിജയം നേടി. 96 ശതമാനം വോട്ട് എണ്ണിയപ്പോള്‍ രണ്ടര ലക്ഷം വോട്ടുണ്ട്. (48.7 ശതമാനം)

രണ്ടാം സ്ഥാനത്തുള്ള സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സിനു ഒരു ലക്ഷത്തില്‍ പരം മാത്രം (19.9 ശതമാനം)
മൂന്നാം സ്ഥാനത്ത് ബില്യനര്‍ ടോം സ്റ്റേയര്‍ക്ക് 57,000 വോട്ട്. (11.4 ശതമാനം) എങ്കിലും അദ്ധേഹം മല്‍സരം അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചു.

നാലാമത് മേയര്‍ പീറ്റ് ബട്ടിജിജ് 40,000 വോട്ട് (8 ശതമാനം) അഞ്ചാമതായി എലിസബത്ത് വാറനു 36,000 വോട്ട് (7.1 ശതമാനം) ഏമി ക്ലോബുച്ചര്‍ 15,500 (3.1%), ടുള്‍സി ഗബ്ബാര്‍ഡ് 6415 (1.3 %)

ബൈഡന്റെ നേട്ടം ഈ ചൊവ്വാഴ്ച സൂപ്പര്‍ ട്യൂസ്ഡേയില്‍ 14 സ്റ്റേറ്റുകളിലെ പ്രൈമറികളില്‍ പ്രതിഫലിക്കും. കഷ്ടിച്ചു വിജയമെങ്കില്‍ ബൈഡന്റെ മുന്നോട്ടുള്ള പോക്ക് വിഷമകരമാകുമായിരുന്നു.

അയോവയില്‍ മേയര്‍ പീറ്റ് ബട്ടീജും ന്യു ഹാമ്പ്ഷയറിലും നെവാഡയിലും സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സുമാണു വിജയിച്ചത്. നെവാഡയില്‍ രണ്ടാം സ്ഥാനം ബൈഡനുണ്ടായിരുന്നു.

കറുത്ത വോട്ടര്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള സൗത്ത് കരലിനയില്‍ 2008-ല്‍ ഒബാമയും 20016-ല്‍ ഹിലരി ക്ലിന്റനും വന്‍ വിജയം നേടിയിരുന്നു. കറുത്തവരുടെയും ലാറ്റിനോകളുടെയും വോട്ട് എങ്ങോട്ടു പോകും എന്നതിന്റെ സൂചനയാണു സൗത്ത് കരലിന നല്‍കുന്നത്. എന്നാല്‍ യുവജനതയും മറ്റ് ദുര്‍ബല വിഭാഗങ്ങളും സാന്‍ഡേഴ്സിനെയാണു പിന്തുണക്കുന്നത്.

സൗത്ത് കരലിനയിലും മുന്‍ ന്യു യോര്‍ക്ക് മേയര്‍ മൈക്ക് ബ്ലൂംബര്‍ഗ് പ്രൈമറിയില്‍ ഇല്ലായിരുന്നു. ബൈഡന്‍തകര്‍പ്പന്‍ ഭൂരിപക്ഷം നേടിയ സാഹചര്യത്തില്‍ ബ്ലൂംബര്‍ഗിന്റെ സൂപ്പര്‍ ട്യൂസ്ഡെ സാധ്യതകള്‍ മങ്ങും.

ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്ന ഏറ്റവും വലിയ സ്റ്റേറ്റുകളായ കാലിഫോര്‍ണിയയിലും (415 ഡലിഗേറ്റ്സ്) ടെക്സസിലും (228 ഡലിഗേറ്റ്സ്) സാന്‍ഡേഴ്സ് ആണു മുന്നില്‍. എന്നാല്‍ വിര്‍ജിനിയ, നോര്‍ത്ത് കരലിന, അലബാമ എന്നിവിടങ്ങളില്‍ ബൈഡന്‍ മുന്നിട്ടു നില്‍ക്കുന്നു.

ചുരുക്കത്തില്‍ ഏതു സ്ഥാനാര്‍ഥി നോമിനേഷന്‍ നേടുമെന്നത് ഇപ്പോഴും അനിശ്ചിതമായി തുടരുന്നു.

100 % reporting
CandidateVotesPct.
Joseph R. Biden Jr.255,66248.4%
Bernie Sanders105,07019.9
Tom Steyer59,81511.3
Pete Buttigieg43,4848.2
Elizabeth Warren37,2857.1
Amy Klobuchar16,6103.1
Tulsi Gabbard6,7491.3
Join WhatsApp News
Jose 2020-03-01 14:35:11
Good decision Mr.Steyer. Aim for 2024. Your age, experience etc. will help you . Select your advisors very carefully. Project positive ideas so that people will need you as the president. You have 4 years to concentrate. Good luck!
കൂടുതല്‍ സീറ്റുകള്‍ കിട്ടും 2020-03-01 15:42:07
ഇപ്പോള്‍ നിലവില്‍ ഉള്ള കേസ് ടെക്കറ്റ്കള്‍ വച്ച് നോക്കിയില്‍ രിപപ്ലികന്‍സിന് 7o സീറ്റുകള്‍ കൂടി കിട്ടും. ഫെടരല്‍ പ്രിസനില്‍. ഇപ്പോള്‍ 6 എണ്ണം അകത്തു ഉണ്ട്.
CID Moosa 2020-03-01 16:08:16
Roger Stone, General. Flin, Manafort, and Parnas are all good Republican candidates. They will beat all the current Republican senators and be Trump's loyal slaves.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക