Image

ഇ-മലയാളിയുടെ മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ബാബു വര്‍ഗ്ഗീസിനു സമ്മാനിക്കും

Published on 29 February, 2020
ഇ-മലയാളിയുടെ മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ബാബു വര്‍ഗ്ഗീസിനു സമ്മാനിക്കും
ന്യു യോര്‍ക്ക്: ഇ-മലയാളിയുടെ മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഫ്‌ളോറിഡാ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എഞ്ചിനിയേഴ്‌സ് (എഫ്.ബി.പി.ഇ) ചെയര്‍മാന്‍ ബാബു വര്‍ഗ്ഗീസിനു സമ്മാനിക്കും

മാര്‍ച്ച് 15-നുന്യു യോര്‍ക്ക് റോക്ക് ലാന്‍ഡിലെ ഓറഞ്ച്ബര്‍ഗിലുള്ള സിറ്റാര്‍ പാലസില്‍നടക്കുന്ന സമ്മേളനത്തില്‍ സ്റ്റേറ്റ് സെനറ്റര്‍ ഡേവിഡ് കാര്‍ലുച്ചി അവാര്‍ഡ് സമ്മാനിക്കും. റോക്ക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍ അധ്യക്ഷത വഹിക്കും

ഫ്‌ളോറിഡാ ഗവര്‍ണര്‍ റോണ്‍ ഡി സാന്രിസ അണു ബാബു വര്‍ഗീസിനെ നിയമിച്ചത്. അത് സെനറ്റ് അംഗീകരിച്ചതോടേ നിയമനം ഈ ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 40,000-ല്‍ അധികം എഞ്ചിനീയറിംഗ് ലൈസന്‍കളുടെ അപേക്ഷകള്‍ പരിശോധിക്കുന്നതിനും അര്‍ഹതയായവര്‍ക്ക് ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്നതിനും കുറ്റക്കാര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ കൈക്കൊള്ളുന്നതിനും എഞ്ചിനീറിംഗ് കരിക്കുലത്തെ നവീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുന്നതിനും പി.ഇ. പരിരക്ഷ പാസാകുന്നവര്‍ക്ക് ലൈസന്‍സുകള്‍ നല്‍കുന്നതിനുംഅധികാരൗള്ളതാണ് ബോര്‍ഡ്.

ഇഥംപ്രദമായിട്ടാണ് ഒരു ഇന്ത്യാക്കാരന്‍ ഫ്‌ളോറിഡഎഞ്ചിനീയറിംഗ് ബോര്‍ഡിനെ നയിക്കുവാന്‍ നിയമിക്കപ്പെടുന്നത്.

കര്‍മ്മരംഗത്ത് വെന്നിക്കൊടി പാറിച്ച എഞ്ചിനീറിംഗ് രംഗത്തെ ഈ പ്രതിഭ 2015 മുതല്‍ ഫ്‌ളോറിഡ സംസ്ഥാനത്തെ എഞ്ചിനീറിംഗ് ബോര്‍ഡില്‍ അംഗമായും വൈസ് ചെയര്‍മാനായും സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
1984-ല്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടി സ്‌കോളര്‍ഷിപ്പോടുകൂടി അമേരിക്കയില്‍ ഉപരിപഠനത്തിനായി എത്തിയ ബാബു വര്‍ഗ്ഗീസ് എഞ്ചിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദം നേടി.

ഇന്ന് ഫ്‌ളോറിഡായിലെ ഡേവി നഗരത്തിലും ജന്മനാടായ തൃശൂരിലുമായുള്ള ആപ്‌ടെക് എഞ്ചിനീയറിംഗ് കോര്‍പ്പറേഷന്റെ പ്രസിഡന്റും, പ്രിന്‍സിപ്പല്‍ എഞ്ചിനീയറുമാണ്.

അമേരിക്കയിലെ ഒന്നര ഡസനിലധികം സംസ്ഥാനങ്ങളില്‍ എഞ്ചിനീയറിംഗ് ലൈസന്‍സുള്ള ബാബു വര്‍ഗ്ഗീസിന്റെ ഉടമസ്ഥതയിലുള്ള ആപ്‌ടെക് നിര്‍മ്മിച്ച വമ്പന്‍ ഷോപ്പിംഗ് മാളുകള്‍, ഹൈ റൈസ് ബില്‍ഡിംഗുകള്‍ , ക്രൂസ് ടെര്‍മിനലുകള്‍, ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകള്‍ തുടങ്ങിയവ നിരവധിയുണ്ട്.

ഫോര്‍ട്ട് ലോഡര്‍ഡേയില്‍ എയര്‍പോര്‍ട്ടിലെ ഒന്നുമുതല്‍ നാലുവരെയുള്ള ഡിപ്പാര്‍ച്ചര്‍ ഏരിയായിലെ പെഡസ്ട്രിയന്‍ കനോപിയുടെ നിര്‍മ്മാണം, ബഹാമസിലെ നാസ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വികസനം, ന്യൂ ഓര്‍ലിയന്‍സ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഹാംഗര്‍, ഓര്‍ലാന്റോ യൂണിവേഴ്‌സല്‍ സ്റ്റുഡിയോവിലെ റിസോര്‍ട്ടു പാര്‍ക്കുകളും മയാമിലെ ഷോപ്പിംഗ് കേന്ദ്രമായ പാം കോര്‍ട്ട്, ടെന്നസി യൂണിവേഴിസിറ്റിയിലെ വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ നിര്‍മ്മാണം തുടങ്ങി വേയ്സ്റ്റ് റ്റു എനര്‍ജി ഫെസിലിറ്റികളുടെ സ്ട്രക്ച്ചറല്‍ ഡിസൈനുകളും നിര്‍വ്വഹിച്ചു.

കൂടാതെ ബാബു വര്‍ഗ്ഗീസ് ഫോറന്‍സിക് എന്‍ജിനീയറിംഗ് വിദഗ്ദ്ധനായി കോടതിയില്‍ എക്‌സ്‌പേര്‍ട്ട് വിറ്റ്‌നസായും പ്രവര്‍ത്തിക്കുന്നു.

ഫ്‌ളോറിഡായിലെ വിവിധമതസ്ഥാപനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ സേവനം സൗജന്യമായി നല്കാറുണ്ട്.

അമേരിക്കയിലെ ഏറ്റവും വലിയ ഗാന്ധിസ്‌ക്വയര്‍ സൗത്ത് ഫ്‌ളോറിഡായിലെ ഡേവി നഗരത്തിലെ ഫാല്‍ക്കണ്‍ ലിയാ പാര്‍ക്കില്‍ അതിമനോഹരമായി ഡിസൈന്‍ ചെയ്ത് അണിയിച്ചൊരുക്കിയത് ബാബു വര്‍ഗ്ഗീസായിരുന്നു. ഈ ഗാന്ധി മെമ്മോറിയല്‍ സ്‌ക്വയര്‍ രാജ്യത്തിന് സമര്‍പ്പിക്കുവാന്‍ എത്തിച്ച മുന്‍പ്രസിഡന്റ് ഡോ.എ.പി.ജെ. അബ്ദുള്‍ കലാം ഈ പ്രതിഭയെ അഭിനന്ദിച്ചിരുന്നു.

ഗാന്ധിജിയുടെ 150-ാം ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ച് പാലാ മൂന്നാനി ലോയേഴ്‌സ് ചേംമ്പര്‍ റൂട്ടില്‍ പാലാ നഗരസഭ അനുവദിച്ച സ്ഥലത്ത് മഹാത്മഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ സ്ഥാപിക്കുന്ന ഗാന്ധി സ്‌ക്വയറിന്റെ രൂപകല്പനയും ചെയ്തിരിക്കുന്നത് ബാബുവര്‍ഗ്ഗീസാണ്.

തൃശൂര്‍ അയ്യന്തോള്‍ കരേരകാട്ടില്‍ വറീത്, സെലീനാ ദമ്പതികളുടെ സീമന്തപുത്രനായ ബാബു വര്‍ഗ്ഗീസ് ഫോര്‍ട്ട് ലോഡര്‍ഡേലില്‍ താമസിക്കുന്നു.

ഭാര്യ ആഷ (സി.പി.എ.) മക്കളായ ജോര്‍ജ്ജ്, ആന്‍മരിയ എന്നിവര്‍ പിതാവിന്റെ പാത പിന്തുടര്‍ന്ന് എഞ്ചിനീയറിംഗ് മേഖലയില്‍ ജോലിചെയ്യുന്നു. ഇളയമകന്‍ പോള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി.

അവാര്‍ഡ് ചടങ്ങ് 

മാര്‍ച്ച് 15-നു വൈകിട്ട് 4-നു സമ്മേളനം തുടങ്ങും.3:30നു സോഷ്യല്‍ അവര്‍.

അമേരിക്കയില്‍ 50 വര്‍ഷം എന്ന വിഷയത്തെപറ്റി പ്രശസ്ത എഴുത്തുകാരനായ ജോസഫ് പടന്നമാക്കല്‍ മുഖ്യപ്രസംഗം നടത്തും. അര നൂറ്റാണ്ടിലേറേയായി തുടരുന്ന മലയാളി കുടിയേറ്റ ചരിത്രമാണു സമ്മേളനത്തിന്റെ ചര്‍ച്ചാ വിഷയം.

അര നൂറ്റാണ്ടായി അമേരിക്കന്‍ ജീവിതത്തില്‍ വലിയ സേവനങ്ങള്‍ നല്കിയ പ്രശസ്ഥ എഴുത്തുകാരനും നരവംശ സാസ്ത്രജ്ഞനുമായ ഡോ. എ.കെ.ബി. പിള്ള, സാമൂഹിക-മത രംഗങ്ങളില്‍ വലിയ സംഭാവനകളര്‍പ്പിച്ച വെരി റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ എന്നിവര്‍ക്ക് ഇ-മലയാളിയുടെ പയനീയര്‍ അവാര്‍ഡ് ചടങ്ങില്‍ സമ്മാനിക്കും.

മാധ്യമ രംഗത്തെ മാറ്റങ്ങള്‍ എന്ന വിഷയത്തെ പറ്റി ഫ്രാന്‍സിസ് തടത്തിലിന്റെ പ്രഭാഷണത്തോടെയാണു സമ്മേളനം തുടങ്ങുന്നത്.

സാഹിത്യ അവാര്‍ഡുകള്‍ നേടിയത് താഴെപ്പറയുന്നവരാണ്:
ജനപ്രിയ എഴുത്തുകാരി: ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാര്‍
കവിത: ശ്രീമതി സീന ജോസഫ്
ലേഖനം: ശ്രീ പി.ടി.പൗലോസ്
ഇംഗ്ലീഷ് കവിത: ശ്രീ അബ്ദുള്‍ പുന്നയൂര്‍ക്കുളം
ഇംഗ്ലീഷ് ലേഖനം: ശ്രീ ജോര്‍ജ് ഏബ്രഹാം
ഇ-മലയാളി പ്രത്യേക അംഗീകാരം: ശ്രീ ജോസ് ചെരിപുറം

വൈകിട്ട് 7 മണിക്കു ഡിന്നറോടെ സമ്മേളനം സമാപിക്കും. സമ്മേളനത്തിലേക്കു എല്ലാവര്‍ക്കും സ്വാഗതം. പ്രത്യേക രജിസ്ട്രെഷനൊന്നുമില്ല.

വിവരങ്ങള്‍ക്ക്; ജോര്‍ജ് ജോസഫ്: 917-324-4907
സുനില്‍ ട്രൈസ്റ്റാര്‍: 917-662-1122
Join WhatsApp News
Thomas Koovalloor 2020-02-29 23:38:33
Happy to see that Emalayalee team is moving towards the right direction expanding its horizon to other states also. Congratulations to Emalayalee team!
ജോർജ് പുത്തൻകുരിശ് 2020-03-06 18:00:45
എല്ലാ അവാർഡ് ജേതാക്കൾക്കും അഭിനന്ദനം. മലയാള സാഹിത്യത്തെ, ഈ മണ്ണിലും കാത്തു സൂക്ഷിക്കുന്ന ഓരോ എഴുത്തുകാർക്കും, അതോടൊപ്പം അതിനെ നില നിറുത്തുവാൻ സാഹചര്യം ഒരുക്കുന്ന ഇ-മലയാളിക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക