Image

കൊറോണ: സൗദിയിലെത്തിയ മലയാളികളെ തിരിച്ചയച്ചു, ആശങ്കയോടെ പ്രവാസികള്‍

Published on 28 February, 2020
കൊറോണ: സൗദിയിലെത്തിയ മലയാളികളെ തിരിച്ചയച്ചു, ആശങ്കയോടെ പ്രവാസികള്‍
റിയാദ്: കോവിഡ്19 (കൊറോണ) വൈറസിനെതിരായ പ്രതിരോധപ്രവര്‍ത്തനം സൗദി അറേബ്യ കര്‍ശനമാക്കിയതോടെ നിരവധി മലയാളികള്‍ മണിക്കൂറുകളോളം വിമാനത്താവളങ്ങളില്‍ കുടുങ്ങി. സന്ദര്‍ശക വിസയിലെത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ക്ക് പുറത്തിറങ്ങാനായില്ല. നിരവധി മലയാളികളെ നാട്ടിലേക്ക് മടക്കിയയച്ചു. താമസവിസയിലുള്ളവര്‍ അവധികഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കേണ്ട അവസ്ഥ.

അതേസമയം, കോവിഡ്19 പടര്‍ന്ന രാജ്യങ്ങളില്‍ പോയിട്ടില്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം ഏതാനുംപേരെ ദമാം വിമാനത്താവളത്തില്‍നിന്ന് പുറത്തേക്കുവിട്ടു. ദമാമില്‍ എമിറേറ്റ്‌സ് വിമാനത്തിലെത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ മണിക്കൂറുകള്‍ കുടുങ്ങിക്കിടന്നശേഷമാണ് പുറത്തിറങ്ങിയത്. അതേസമയം, എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ ദമാമിലെത്തിയ യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. എയര്‍ അറേബ്യയില്‍ വന്നവരെ ഷാര്‍ജയിലേക്ക് മടക്കിയയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പാക് എയറില്‍ വന്നവരെ ജിദ്ദയില്‍ തടഞ്ഞു. ഇന്ത്യ, പാകിസ്താന്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍നിന്നുളളവരെയാണ് തടഞ്ഞത്. സൗദിയില്‍ ഇഖാമയുള്ള വിദേശികളും ഏറെനേരം തടഞ്ഞുവെയ്ക്കപ്പെട്ടത് വലിയതോതില്‍ ആശങ്കയുണ്ടാക്കി.

പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സൗദി കര്‍ശനമാക്കിയതോടെ ആശങ്കയിലായിരിക്കുകയാണ് പ്രവാസിമലയാളികള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക