Image

ഡാലസ് ഹോളി ഫെസ്റ്റ് 2020 മാര്‍ച്ച് 7 ശനിയാഴ്ച

പി പി ചെറിയാന്‍ Published on 28 February, 2020
ഡാലസ് ഹോളി ഫെസ്റ്റ് 2020 മാര്‍ച്ച് 7 ശനിയാഴ്ച
മെക്കിനി (ഡാളസ്): അലന്‍ രാധാകൃഷ്ണ ടെംപിളും റേഡിയോ കാരവനും സംയുക്തമായി സംഘടിപ്പിക്കുന്ന ഡാലസ് ഹോളി ഫെസ്റ്റ്  മാര്‍ച്ച് 7 ശനിയാഴ്ച 12 മുതല്‍ വൈകിട്ട് 5 വരെ നടക്കും. ഇത് ആറാം വാര്‍ഷികാഘോഷമാണ്.

മെക്കിനി 4550 വെസ്റ്റ് യൂണിവേഴ്‌സിറ്റി െ്രെഡവിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഡാന്‍സ്, വിവിധ കലാപരിപാടികള്‍, മ്യൂസിക്ക് മാസ്റ്റര്‍ മാജിക്, ദേശീ ബസാര്‍, രുചികരമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ഫണ്‍ പ്രോഗ്രാം എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. പരിപാടിയിലേക്ക് ഏവരേയും  സ്വാഗതം ചെയ്യുന്നതായി രാധാകൃഷ്ണ ടെംപിള്‍, റേഡിയൊ കാരവന്‍ ഭാരവാഹികള്‍ അറിയിച്ചു. സ്റ്റാളുകള്‍ക്ക് താല്‍പര്യമുള്ളവരും കൂടുതല്‍ വിവരങ്ങള്‍ക്ക് : 469 795 9130 എന്ന നമ്പറുമായോ http:// radhakrishnatemple.net/events/dallas എന്ന ഇ മെയിലുമായോ ബന്ധപ്പെടേണ്ടതാണ്.
ഡാലസ് ഹോളി ഫെസ്റ്റ് 2020 മാര്‍ച്ച് 7 ശനിയാഴ്ചഡാലസ് ഹോളി ഫെസ്റ്റ് 2020 മാര്‍ച്ച് 7 ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക