Image

ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് ബോസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍

രാജന്‍ വാഴപ്പള്ളില്‍ Published on 27 February, 2020
ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് ബോസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍
വാഷിംഗ്ടണ്‍ ഡി.സി.: ഇടവക സന്ദര്‍ശനങ്ങളുടെ ഭാഗമായി നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഫാമിലി/യൂത്ത്‌കോണ്‍ഫറന്‍സ് പ്രതിനിധികള്‍ ട്രഷറാര്‍ എബി കുര്യാക്കോസിന്‍റ് നേതൃത്വത്തില്‍ ബോസ്റ്റണ്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ്  ഇടവക സന്ദര്‍ശിച്ചു.

ഹോളിട്രാന്‍സ്ഫിഗുറേഷന്‍ റിട്രീറ്റ് സെന്‍റര്‍ അഡൈ്വസറി ബോര്‍ഡ് അംഗം ജോര്‍ജ് വര്‍ഗീസ് , ഭദ്രാസന മര്‍ത്തമറിയം വനിതാസമാജം ജനറല്‍ സെക്രട്ടറി സാറാ വര്‍ഗീസ്, ഫാമിലികോണ്‍ഫറന്‍സ് കമ്മിറ്റി അംഗം റോസ് മേരി യോഹന്നാന്‍, എബി കുര്യാക്കോസ് എന്നിവരെ ഇടവകവികാരി ഫാ. റോയ് ജോര്‍ജ് സ്വാഗതം ചെയ്ത് പരിചയപ്പെടുത്തി.

ട്രഷറര്‍ എബി കുര്യാക്കോസ് കോണ്‍ഫറന്‍സിനെകുറിച്ചും, രജിസ്റ്റര്‍ ചെയുന്നരീതികളെകുറിച്ചും വിവരണങ്ങള്‍ നല്‍കി. സാറാ വര്‍ഗീസ് എല്ലാ മര്‍ത്തമറിയം വനിതാസമാജം അംഗങ്ങളെയും കോണ്‍ഫറന്‍സിലേക്കുക്ഷണിച്ചു. റോസ്‌മേരിയോഹന്നാന്‍സുവനീറിനെക്കുറിച്ചും, കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും നല്‍കാവുന്ന ആര്‍ട്ടിക്കിള്‍, ചെറുകഥകള്‍, ഗാനങ്ങള്‍ എന്നിവയെകുറിച്ചും സംസാരിച്ചു. ടോമി തോമസ് കുട്ടിക്കാലത്ത ്‌കോണ്‍ഫറസില്‍ പങ്കെടുത്ത അനുഭവംവിവരിച്ചു. കൂടാതെജീവിതപങ്കാളിയെ ആദ്യമായി 25  വര്‍ഷം മുന്‍പ്‌കോണ്‍ഫറന്‍സില്‍ വച്ച്കണ്ടുമുട്ടിയകാര്യം ഓര്‍മ്മിപ്പിച്ചു.

ഫാ.എം.റ്റി, ഫിലിപ്പ് യോഗത്തില്‍ സന്നിഹിതനാകുകയും ഫിലിപ്പ് വര്‍ഗീസില്‍നിന്നും ആദ്യരജിസ്‌ട്രേഷന്‍ സ്വീകരിച്ചുകൊണ്ട് രജിസ്‌ട്രേഷന്‍ കിക്ക്  ഓഫ്‌നിര്‍വഹിച്ചു. തുടര്‍ന്ന് മുന്‍വര്‍ഷത്തെപ്പോലെ ഡോ. സീമ ജേക്കബ്, ടോമി തോമസ് എന്നിവര്‍  1000  ഡോളര്‍വീതം തന്ന് ഗ്രാന്‍ഡ്‌സ് പോണ്‍സര്‍മാര്‍ ആകുകയും, 8 കുടുംബങ്ങള്‍ കോണ്‍ഫ്രറന്‍സിലേക്ക് രജിസ്റ്റര്‍ചെയ്യുകയും ചെയ്തു.കൂടാതെ നിരവധി അംഗങ്ങള്‍ സുവനീറിലേക്ക് പരസ്യങ്ങള്‍ നല്‍കി. ഇടവകയില്‍നിന്നും നല്‍കിക്കൊണ്ടിരിക്കുന്ന എല്ലാസഹായങ്ങള്‍ക്കും കോണ്‍ഫറന്‍സ് കമ്മിറ്റിനന്ദി അറിയിച്ചു.


ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് ബോസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് ബോസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക