Image

പ്രസിഡന്റ് ട്രമ്പിനോട് - നന്ദി, വീണ്ടും വരിക- (രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 27 February, 2020
പ്രസിഡന്റ് ട്രമ്പിനോട് - നന്ദി, വീണ്ടും വരിക- (രാജു മൈലപ്രാ)
'എന്നാ ഒരു കോലംകെട്ട ഇരുപ്പാ ഇത് ? പൂമുഖ വാതിലില്‍ സ്‌നേഹം വിടര്‍ത്തുന്ന പൂന്തിങ്കളിന്റെ വകയാണു ചോദ്യം.
അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പിനെ, ഇന്‍ഡ്യന്‍ പ്രധാനമന്ത്രി മോഡിജി, മോടിയോടെ വരവേല്‍ക്കുന്നതിന്റെ തത്സമയ പ്രക്ഷേപണം വീക്ഷിച്ചുകൊണ്ടിരിക്കയായിരുന്നു ഞാന്‍. ട്രമ്പിനെ സ്വീകരിക്കുവാന്‍ വേണ്ടി, ഗുജറാത്തിന്റെയും, ഡല്‍ഹിയുടെയും മുഖഛായ തന്നെ മാറ്റിക്കളഞ്ഞു. ഗുജറാത്തിലെ ചേരികളെല്ലാം മതിലുകെട്ടി മറച്ചു. മതിലുപണി ട്രമ്പിനും, മോഡിയ്ക്കും ഒരു ഹരമാണ്. തെരുവുനായ്ക്കളെ പോലീസുകാര്‍ ഓടിച്ചിട്ടു പിടിച്ചു. എത്തേണ്ടടത്ത് എത്തിച്ചു. അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന കന്നുകാലികളെയെല്ലാം ഗോസംരക്ഷണശാലയിലെത്തിച്ചു. മൂന്നു മണിക്കൂര്‍ മാത്രം നീണ്ടുനിന്ന റോഡ് ഷോയ്ക്കു ചിലവായത് ഏകദേശം 100 കോടി രൂപാ-കാശു പോയെങ്കിലെന്താ? ഗുജറാത്ത് മിന്നി-മിന്നിത്തിളങ്ങി.
ട്രമ്പിനും, ട്രമ്പിന്റെ കൈകോര്‍ത്ത് കരാട്ടെ വേഷത്തിലെത്തിയ ഭാര്യ മെലനിയക്കും ലോകം ഇന്നുവരെ ഒരു നേതാവിനും നല്‍കാത്ത ഒരു രാജകീയ വരവേല്‍പ്പാണ് മോദിജി ഒരുക്കിയത്. ദോഷം പറയരുതല്ലോ- അത് ഒരു ഒന്ന് ഒന്നര റോഡ്‌ഷോ ആയിരുന്നു. ഷോ കാണിക്കുന്നെങ്കില്‍ ഇങ്ങനെ വേണം.
'ഞാന്‍ ചോദിച്ചതു കേട്ടില്ലേ? നിങ്ങള്‍ക്ക് ഒന്നു വൃത്തിക്കു നടന്നാല്‍ എന്താ കുഴപ്പം?'- ഭാര്യയുടെ അനുബന്ധ ചോദ്യം.
എന്റെ നിലവാരത്തിനനുസരിച്ച് ഞാന്‍ വൃത്തിക്കു തന്നെയാണു നടക്കുന്നതെന്നാണ് എന്റെ വിശ്വാസം. കുളിയും ജപവുമെല്ലാം മുറതെറ്റാതെ നടക്കുന്നുണ്ട്.
'എന്റെ വൃത്തിക്ക് എന്താവാടി ഒരു കുഴപ്പം?'
എന്റെ ശുതിത്വം ചോദ്യം ചെയ്തത് എനിക്കത്ര പിടിച്ചില്ല.
'ഓ ഒരു കുഴപ്പവുമില്ല. ആ നരച്ച മുടിയും മീശയുമൊക്കെയൊന്നു കറപ്പിച്ചുകൂടേ? അതൊക്കെ കേരളത്തിലെ മന്ത്രിമാരേയും, നേതാക്കന്മാരേയും കണ്ടു പഠിക്കണം- നിങ്ങളേക്കാള്‍ പ്രായമുള്ളവരാണ് അവരില്‍ പലരും-അവരുടെയൊക്കെ തല കണ്ടിട്ടുണ്ടോ? കരിക്കലം കമഴ്ത്തിയതു പോലെ! എന്തു ഭംഗിയാ കാണാന്‍?'
'വൃദ്ധന്മാരുടെ നര അവരുടെ ഭൂക്ഷണം'എന്നുള്ള വേദവാക്യമൊന്നും ഇവള്‍ വായിച്ചിട്ടില്ലയോ?
എനിക്കാണെങ്കില്‍ ആവശ്യത്തിനു നരയും, അത്യാവശ്യത്തിനു കക്ഷണ്ടിയുമുണ്ട്.
'അതെന്താ-നിനക്ക് പെട്ടെന്ന് ഇങ്ങനെ തോന്നാന്‍ കാരണം?'-ഞാനൊരു സംശയം ചോദിച്ചു. കാര്യങ്ങള്‍ക്ക് ഒരു വ്യക്തത വേണമല്ലോ!
'നാളെയല്ലില്ലെ ഞങ്ങടെ കൊച്ചപ്പന്റെ കൊച്ചുമോടെ കല്യാണം. ഒരു കിളവനാണ് എന്നെ കല്യാണം കഴിച്ചതെന്ന് അവരറിഞ്ഞാല്‍ എനിക്കാണതിന്റെ കുറച്ചില്‍- അവിടെ വരുന്നവരൊക്കെ അല്പം സ്വല്പം മെനയുള്ളതാ അല്ലാതെ നിങ്ങളുടെ വീട്ടുകാരേപ്പോലെയല്ല!'
'എന്തുവാടി എന്റെ വീട്ടുകാര്‍ക്കൊരു കുഴപ്പം?' എന്നൊരു ചോദ്യത്തോടു കൂടി അവളുടെ പ്രസ്താവന ഞാന്‍ ഏറ്റു പിടിച്ചാല്‍, അതൊരു വഴക്കിലെ അവസാനിക്കൂ എന്ന് എനിക്കറഇയാം-അതുകൊണ്ട് ഞാന്‍ എന്റെ അധരങ്ങള്‍ക്കു കടിഞ്ഞാണിട്ടു.
ഏതായാലും ഭാര്യയുടെ ആഗ്രഹമല്ലേ- വയസുകാലത്ത്് എന്നെ ഒന്നു മിനുക്കിയെടുക്കണമെന്ന്-സംഗതി നടക്കട്ടെ! 'എന്നാലും ഈ മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ?' എന്ന ചോദ്യം എന്റെ മനസ്സില്‍ക്കൂടി മിന്നി മറഞ്ഞു.
'അതിനിപ്പം ഇനി കളറൊക്കെ വാങ്ങിയ്‌ക്കേണ്ടേ?'
'അതൊക്കെ ഞാനിന്നലെ ഷോപ്പിംഗിനു പോയപ്പോള്‍ വാങ്ങിച്ചു.' അവള്‍ രണ്ടും കല്പിച്ചാണ് പുറപ്പാട്.
'എന്നാലതിങ്ങു താ- കുറച്ചു കഴിഞ്ഞ് ഞാന്‍ പുരട്ടിക്കൊള്ളാം-'
'അതു വേണ്ടാ- ഞാന്‍ തന്നെ പുരട്ടിത്തരാം- എങ്കിലേ ശരിയാകത്തൊള്ളൂ.'
പിടിച്ച പിടിയാലേ അവളെന്നെ ബാത്തുറൂമിലേക്കു കൊണ്ടു പോയി- ഷാമ്പൂ പോലെ എന്തോ ഒന്ന് കൈയിലിട്ടു പതപ്പിച്ചു-എന്നിട്ട് എന്റെ തലയില്‍ ശരിക്കും പുരട്ടി. അതു കഴിഞ്ഞ് നെഞ്ചത്ത്-കൈയില്‍- നെഞ്ചത്ത് ആകപ്പാടെ വിരലില്‍ എണ്ണാവുന്ന രോമങ്ങളേയുള്ളൂ എനിക്ക് -
'ഇതൊക്കെ തൊലിപ്പുറത്തു പുരണ്ടാല്‍ അവിടെയെല്ലാം കറുത്തിരിക്കില്ലേ?' -വീണ്ടും എനിക്കു സംശയം.
'അതാണ് ഈ ഷാംമ്പൂവിന്റെ ഒരു മെച്ചം-നരച്ച രോമങ്ങളില്‍ മാത്രമേ ഇതു പിടിക്കയുള്ളൂ- ബാക്കിയൊക്കെ കഴുകുമ്പോള്‍ പൊയ്‌ക്കൊള്ളും-'
ദേഹമാകെ കരിവാരി തേച്ചു, ഒരു ആദിവാസി മൂപ്പന്റെ ലുക്കോടെ ഞാന്‍ കസേരയിലിരിപ്പാണ്- പതിനഞ്ചു മിനിറ്റ് ഇരിക്കണം.
കുറച്ചു കഴിഞ്ഞപ്പോള്‍ അവിടെയുമിവിടെയുമൊക്കെ ചൊറിച്ചില്‍ തുടങ്ങി. ചുണ്ടു തടിച്ചു മലര്‍ന്നു- മൂക്കു ചുവന്നു തുടുത്തു- നെഞ്ചിലും, കൈയിലും, കവിളിലുമെല്ലാം മസൂരി പിടിച്ചതു പോലെ ചെറിയ കുമിളകള്‍.
'എടീ- എന്താ എന്റെ മേലെല്ലാം ചൊറിയുന്നുണ്ടല്ലോ!' അതു ചൊറിച്ചലു വന്നതുകൊണ്ടായിരിക്കാം-' അതു പറഞ്ഞിട്ട് അവള്‍ ഒന്നു ചിരിച്ചു.
'ചൊറിയുന്ന വര്‍ത്തമാനം പറയാതെ ഇതൊന്നു നോക്ക്-'
അവള്‍ വന്നു- വാ പൊളിച്ചുപോയി എന്നെ കണ്ടപ്പോള്‍-
'കര്‍ത്താവേ! ഇങ്ങേര്‍ക്ക് ഇത് അലേര്‍ജിയാ- പെട്ടെന്നു കുളിക്ക്.
ഞാന്‍ പെട്ടെന്നു തന്നെ കുളിച്ചു തോര്‍ത്തിയിട്ട് കണ്ണാടിയില്‍ നോക്കി.
ഷാംമ്പു പുരട്ടിയിടമെല്ലാം കറുത്തിരിക്കുന്നു. നെഞ്ചും വയറും പടച്ചട്ടയണിഞ്ഞ പടയാളിയെപ്പോലെ! തലയുടെ പിന്നാമ്പുറ  കഷണ്ടി ഭാഗത്ത് യഹൂദന്റെ കറുത്ത പപ്പടത്തൊപ്പി കമഴ്ത്തിയപോലെ! മൂക്കിന്റെ തുമ്പത്ത് ചില പട്ടിയ്ക്കും പൂച്ചയ്ക്കുമുള്ളതുപോലെ ഒരു കറുത്ത ചുട്ടി-
എന്റെയീ കോലം കണ്ട ഭാര്യ ചിരിയടക്കാന്‍ വല്ലാതെ പാടുപെടുന്നുണ്ട്- ചെപ്പക്കുറ്റി തീര്‍ത്ത് ഒരെണ്ണം കൊടുക്കുവാന്‍ കൈതരിച്ചെങ്കിലും, അതിന്റെ പിന്നാലെ വരുന്ന ഭവിഷ്യത്തുകളെക്കുറിച്ചോര്‍ത്തപ്പോള്‍ അതു വേണ്ടായെന്നു കാച്ചി-
ഈയൊരു കോലത്തില്‍ ഞാന്‍ എങ്ങിനെയാ കല്യാണത്തിനു വരുന്നത്?'- ആ മംഗളകര്‍മ്മത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുവാന്‍ ഞാനൊരു ശ്രമം നടത്തി.
അതു സാരമില്ല- ഫുള്‍ സ്ലീവ് ഷര്‍ട്ട് ഇട്ടാല്‍ മതി. മുഖത്ത് കുറച്ചധികം പൗഡറുമിടാം- ആള്‍ക്കൂട്ടത്തിനിടയില്‍ ആരും അതൊന്നും ശ്രദ്ധിക്കത്തില്ലെന്നേ- 'പിന്നെ എന്റെ കൂടെ നടക്കണ്ടാ- അല്പം അകലം പാലിച്ചു നടന്നാല്‍ മതി-'
ഏതായാലും വരാനുള്ളത് വന്നു- ഇനി ഏതായാലും ഫുഡ് കഴിച്ചിട്ടേ പോകുന്നുള്ളൂ. ആഹാരം കഴിക്കുവാന്‍ നേരത്ത് ഞാന്‍ എന്റെ ഷര്‍ട്ടിന്റെ കൈ മടക്കി വെച്ചു. പെട്ടെന്ന് എന്റെ ടേബിളിലിരുന്നവര്‍ എന്റെ കൈയിലേക്കു നോക്കി പരസ്പരം എന്തോ പിറുപിറുക്കുന്നു.
'ചേട്ടന്‍ ഈയിടെ ചൈനയിലെങ്ങാനും പോയിരുന്നോ?'  ഒരു വിരുതന്‍ കുശലം ചോദിച്ചു-
'ഇല്ല- എന്താ ചോദിച്ചത്?'
'അല്ല- കൈയ്യലേം മുഖത്തേം പാടു കണ്ടതു കൊണ്ടു ചോദിച്ചതാ- ഇനി വല്ല 'കൊറോണാ' മറ്റോ ആണോ?' പെട്ടെന്നു തന്നെ എന്റെ ടേബിളിലിരുന്നവര്‍ സ്ഥലം കാലിയാക്കി.
പ്രസിഡന്റ് ട്രമ്പ് ഒരു പക്കാ ബിസിനസുകാരനാണ്. സ്വീകരണത്തിന്റെ തിരക്കെല്ലാം കഴിഞ്ഞപ്പോള്‍, അദ്ദേഹം മോദിജിയെ തന്റെ പ്രൈവറ്റ് റൂമിലേക്കു വിളിച്ചു. കതകിനു കുറ്റിയിട്ട ശേഷം അദ്ദേഹം കൂടെ കൊണ്ടു വന്ന ബ്രീഫ് കേസ് തുറന്നു കാണിച്ചു.
'മലപ്പുറം കത്തി, അമ്പും വില്ലും, മെഷീന്‍ ഗണ്ണ്, റേഡിയോ ബോംബ്- ഇഷ്ടമുള്ളത് എടുത്ത്ു കൊള്ളുക'- കളിപ്പാട്ടം കണ്ട കൊച്ചുകുട്ടിയേപ്പോലെ മോഡിജിയുടെ കണ്ണുകള്‍ വികസിച്ചു.
'എല്ലാം കുറേശ്ശ വേണമെന്നുണ്ട്- ഈയിടെയായി കാശിന്റെ കാര്യത്തില്‍ അല്പം പരുങ്ങലിലാ-'
'അതൊന്നും സാരമില്ലെന്നേ! തല്‍ക്കാലം പലിശ തന്നാല്‍ മതി- മുതലു പിന്നീടു ഞാന്‍ മൊതലാക്കിക്കൊള്ളാം-' കൊല്ലനുമറിഞ്ഞില്ല- കൊല്ലത്തിയുമറിഞ്ഞില്ല- മുന്നൂറു കോടി ഡോളറിന്റെ ആയുധക്കരാറില്‍ രണ്ടു പേരും വിരല്‍ പതിപ്പിച്ചു.
കിലോയ്ക്ക് മുപ്പതിനായിരം രൂപാ വിലയിലുള്ള ഹിമാലയന്‍ കേറാല്‍ കൂണുകറിയും കൂട്ടി, അവര്‍ സദ്യ കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ഡെല്‍ഹിയുടെ മറ്റൊരു ഭാഗം വര്‍ഗ്ഗീയ കലാപത്താല്‍ കത്തിയെരിയുകയായിരുന്നു.
ഇവിടെ പാലു കാച്ചില്‍, അവിടെ പുര കത്തല്‍' ബഹുമാനപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പിനോട് ഒരപേക്ഷ-
'നന്ദി-വീണ്ടും-വരിക-'

പ്രസിഡന്റ് ട്രമ്പിനോട് - നന്ദി, വീണ്ടും വരിക- (രാജു മൈലപ്രാ)
Join WhatsApp News
ബട്ടനും നിപ്പിളും 2020-02-27 12:49:22
rump thought Nepal and Bhutan were in India. Called them Nipple and Button • rump had to be told Nepal and Bhutan were independent countries • He mispronounced them as Nipple and Button
കൊറോണ ഭുമറാങ്ങ് 2020-02-27 13:54:02
Corona – Ebola – trump Facing a nat’l health emergency, Trump puts a man in charge who denied the link between smoking and cancer, refused to address an HIV outbreak in his own state, and generally doesn’t believe in science. No wonder markets are tanking. trump is facing a coronavirus threat. Let’s look back at how he talked about Ebola. In 2014 donald posted about 100 tweets about the Ebola virus. Many of them attacked our best President Obama. and some of them accused the Centers for Disease Control (CDC) of lying about what was going on. trump used Ebola to make a bunch of reckless attacks against Democrats in the lead up to the 2014 midterms, see few of his attacks-via tweet. “Ebola patient will be brought to the U.S. in a few days - now I know for sure that our leaders are incompetent. KEEP THEM OUT OF HERE!” Trump wrote.-July31-2014 The U.S. cannot allow EBOLA infected people back. People that go to far away places to help out are great-but must suffer the consequences! Trump-Aug.1st.2014 Same CDC which is bringing Ebola to US misplaced samples of anthrax earlier this year http://www.cnn.com/2014/07/15/health/cdc-anthrax-ziploc-bags/ … Be careful- aug.8th 2014 In September and October, Trump turned his fire to President Obama, calling him “dumb,” saying his refusal to stop flights from Africa was “almost like saying F-you to U.S. public,” and claiming in an Instagram video that “he should be ashamed.” Trump even accused the CDC of intentionally spreading misinformation. ‘’Ebola is much easier to transmit than the CDC and government representatives are admitting. Spreading all over Africa-and fast. Stop flights trump-Oct 2nd 2014 Trump attacked a Liberian man named Thomas Eric Duncan who traveled to the US with Ebola but only became symptomatic once he arrived. trump suggested Duncan had sinister motives and called him to be prosecuted just four days before he died in a hospital.’’ This Ebola patient Thomas Duncan, who fraudulently entered the U.S. by signing false papers, is causing havoc. If he lives, prosecute! -trump-Oct4 2014 Beyond attacking Obama for not banning flights from Africa, trump also blasted him for appointing Ron Klain to coordinate the government’s response to Ebola. ”It’s the wrong person,” trump said during an October 2014 appearance in Iowa to stump for Rep. Steve King (R-IA). “Do we need more people? Do we need more bureaucracy?” In late October, trump went as far as to call for Obama’s resignation after Craig Spencer, a doctor who had treated Ebola patients in Guinea, became symptomatic in New York City and was diagnosed with the disease. Spencer promptly isolated himself and made a full recovery — but Trump wouldn’t let that get in the way of his narrative.’’ If this doctor, who so recklessly flew into New York from West Africa,has Ebola,then Obama should apologize to the American people & resign! – trump -Oct 23rd 2014. Trump explicitly turned Ebola into a campaign issue. A single Ebola carrier infects 2 others at a minimum. STOP THE FLIGHTS! NO VISAS FROM EBOLA STRICKEN COUNTRIES! Trump Nov 10-2014 trump’s hysteria about Ebola was overblown. The virus did not spread in the United States. There were only two deaths from the disease in the country, and both of them were people who contracted it in Africa. Fast-forward several years, and the shoe is now on the other foot. trump is the president overseeing the United States’ response to the coronavirus. It has infected 57 Americans as of Tuesday — the same day the CDC Nancy Messonnier’s issued a public warning that the virus’s impact on the country “may seem overwhelming and that disruption to everyday life may be severe.” As the coronavirus has spread this week in places like Iran and Italy and worries about a global pandemic became more acute, the Dow took a huge hit, falling nearly 2,000 points over Monday and Tuesday. The Washington Post reported that trump is worried not in particular about a Covid-19 outbreak at home, but instead about the market slide, and “believes extreme warnings from the Centers for Disease Control and Prevention have spooked investors.” So, in a reversal from 2014, trump took to Twitter on Wednesday morning in an attempt to downplay worries about the disease in a tweet where he tried to pin blame for the stock market slide on the media. “Low Ratings Fake News MSDNC (Comcast) & @CNN are doing everything possible to make the Caronavirus [sic] look as bad as possible, including panicking markets, if possible,” Trump wrote. Tuesday, when top White House economic adviser Larry Kudlow claimed on CNBC that “we have contained this ... pretty close to airtight,” even as the CDC was warning Americans that a spread of coronavirus in the country is now an inevitability. Trump is not telling the truth.
ഡെമോക്രാറ്റിക്ക് കൊറോണ 2020-02-27 14:12:19
I'm waiting for the right-wing crazies to start spreading conspiracies that the Democrats created the Coronavirus in order to harm Trump's chances of being reelected.
berni the republicab 2020-02-27 14:14:53
We're asking South Carolina Republicans to show their support for President Trump by crossing over and voting in the Democratic primary for Senator Bernie Sanders."
Trash Swamp 2020-02-27 16:28:40
Elise Stefanik, who became Trumpworld star during impeachment, stands accused of improper fundraising practices. And among her donors is Steven Alembik of Fla., who in 2018 was found making racist/offensive statements about Obama & Justice Ginsburg.
കൊറോണ പേടി-ചുമ്മ 2020-02-27 16:54:30
കൊറോണ ചിലരെ ബാധിക്കില്ല കാരണം അവർ അതിലും വലിയ വൈറസ് ആണ്, മത മൗലിക വാദികൾ, പൊള്ള രാജ്യസ്നേഹം, ട്രമ്പ് ഭക്തി -ഇതൊക്കെ ബാധിച്ചവർ കൊറോണയെക്കാൾ ഭയങ്കരം ആണ്. കൊറോണ ഒരു മെക്സിക്കൻ കുടിയേറ്റക്കാരി ആണ് അതു കൊണ്ട് ആണ് അതിർത്തി മതിൽ വേണ്ടത്.
Businessman 2020-02-27 17:39:23
ആയുധം വിൽക്കുവാൻ വന്നവന് ആയിരം കോടിയുടെ വരവേൽപ്പ്. ട്രംപിന്റെ സന്ദർശനം കൊണ്ട് നേട്ടമുണ്ടായത് ആർക്കാണ്? ഇന്ത്യക്കോ അതോ അമേരിക്കക്കോ?
Curious 2020-02-27 17:46:18
സത്യത്തിൽ ഇവിടെ എന്താണ് നടന്നത്? ട്രെൻപ് വന്നു.. ട്രെൻപ് പോയി.. അമേരിക്കയിൽ ആരെങ്കിലും വന്നാൽ ഇതുപോലെ റോഡടച്ചു റോഡ് ഷോ ഉണ്ടോ? അറിയുവാനൊരു മോഹം.
RSS തീവ്രവാദികളെ ജെയിലില്‍ അടക്കുക. 2020-02-28 07:51:59
കഞ്ഞിക്കായി കുംബിൾ കുത്തി തെണ്ടുന്നോർ അമേരിക്കയിലും ഉണ്ട്. അമേരിക്കയുടെ എല്ലാ ഗ്രാമങ്ങളിലും ടൗണുകളിലും നഗരങ്ങളിലും ഭവന രഹിതരും ദരിദ്രരും ഉണ്ട്. പിന്നെ എന്തിനു ആണ് പാവങ്ങളെ മറക്കുവാൻ മോദി മതിൽ കെട്ടിയതു. വർഗീയനെ, ബ്രൗൺ തൊലിയുള്ളവരെ വെറുക്കുന്ന ഇയാളെ എതിരേൽക്കാൻ എന്തിനു കോടികൾ മുടക്കി. ഇയാളെ പൊക്കിക്കൊണ്ട് നടക്കുമ്പോൾ എത്ര മുസ്ലീങ്ങളെ കൊന്നു,തല്ലി ചതച്ചു, ആരുടെ വീടുകൾ കത്തിച്ചു?. മോസ്കുകൾ തകർത്തു. സമാദാനമായി ധർണ നടത്തിയവരുടെ ഇടയിൽ ബിജെപി തീവ്രവാദികൾ നുഴഞ്ഞു കയറി പാകിസ്താന് കീജെ വിളിച്ചു, അതല്ലേ സത്യം? അനേകം കുടുംബങ്ങളുടെ ഏക വരുമാന മാർഗം ആയ പെട്ടിക്കടകൾ തകർത്തു? ഭാരതം ഉണർന്നു ഒറ്റകെട്ടായി rss ഭീകരരെ ഓടിക്കണം.
RESIGN? 2020-02-28 07:22:20
The Dow closed down 1,191 points, or 4.4% – the worst one-day point drop in history. The index has lost 3,226 points this week. The S&P 500 finished down 4.4% - the worst one-day percentage drop since August 2011. It was the sixth straight day of losses for the Dow & S&P Where is that trumpan orthodox stock man?
CORONA -NAZIS 2020-02-28 07:31:00
the coronavirus mortality rate is ONLY 2%. That would be 6.5 million people in USA. Six and a half million people- isn't it = how many Nazis killed? DO REPUBLICANS KNOW SIMPLE MATH? THEY ARE TELLING PEOPLE TO RELAX & THE MEDIA NOT TO SAY THE TRUTH. NAZIS DID THE SAME.
Another Fake 2020-02-28 08:30:30
Jerry Falwell, Jr. Is Covered Up in Scandal As Liberty University Students Demand Probe into Misconduct. Evangelical leader and Liberty University President Jerry Falwell Jr. has made headlines in the past for his staunch Trump support but recently he’s been making more appearances than usual with one scandal after the next. Here will outline the messes that have been keeping this right-wing Christian powerhouse in the news.
Jesus 2020-02-28 08:54:02
Jerry Falwell, Franklin Graham, and there are so many fake Christians support Trump. I will shut the heaven's door for them. They all will end up where their forefathers have gone and that is eternal hell. They have been cheating my beloved ignorant people for a long time.
മോദി മലയാളികളെ 2020-02-28 09:04:01
പോലീസ് വർഗീയമായി പെരുമാറുന്നു എന്നതാണ് ഡൽഹിയിൽ കണ്ട ഏറ്റവും ഭീതി ജനകമായ അവസ്ഥ.പോലീസ് ഹിന്ദുത്വ കലാപകാരികൾക്കൊപ്പം ചേരും എന്നത് ഉറപ്പാണ്. ജയ് ശ്രീറാം വിളി ഇവിടെ എപ്പോഴും വികാരം ആളിക്കത്തിക്കാനുള്ള ആഹ്വാനമാണ്. മലയാളി വിദ്യാർഥികൾ പറയുന്നു. പോലീസ് ഹിന്ദുത്വ കലാപകാരികൾക്ക... മലയാളിക്കും അടികിട്ടും -മോദി പാര്‍ടി ആണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം?
VIRUS of IGNORANCE 2020-02-28 09:45:18
It’s Not a Death Sentence’: Mulvaney Defends Trump’s Response To Coronavirus, Blasts Media For Covering Health Crisis
amerikkan mollakka 2020-02-28 14:12:15
പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല. രാജു സാഹിബ് ഫലിതം പഴയ മാതിരി ഒത്തില്ല. ഇങ്ങക്ക് ബയസാകുന്നുണ്ടോ സാഹിബ് ? കരിയൊക്കെ പുരട്ടുന്നതിനൊപ്പം നല്ല ബദാമും പാലും കയിക്കുക. അപ്പൊ അസ്സലാമു അലൈക്കും.
Stock Market down 2020-02-28 14:31:23
Stock market is all time down, not because of the Corona Virus. MARKET IS DOWN DUE TO THE INEFFICIENCY & LACK OF UNDERSTANDING OF TRUMP ADMINISTRATION.
WORSE THAN VIRUS 2020-02-28 14:39:44
Republicans are more concerned about Trump's feelings than responsibly handling the health crisis. Republicans walk out of corona briefing from house committee. they are worse than the Virus
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക