Image

ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റം

Published on 26 February, 2020
ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റം
ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്ന ഡല്‍ഹി ഹൈക്കോടതി ബെഞ്ചില്‍ മാറ്റം. പ്രകോപന പ്രസംഗങ്ങളുടെ വീഡിയോ പരിശോധിച്ച് കേസെടുക്കുന്നതില്‍ തീരുമാനമെടുക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണറോട് നിര്‍ദ്ദേശിച്ച ജസ്റ്റിസ് മുരളീധറിന്റെ ബഞ്ചില്‍നിന്ന് കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്കാണ് മാറ്റിയത്. 

കപില്‍ മിശ്ര, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ എം.പി, അഭയ് വര്‍മ എംഎല്‍എ എന്നിവര്‍ക്കെതിരെ കേസെടുക്കാത്തതില്‍ ജസ്റ്റിസ് മുരളീധര്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേസെടുക്കാത്തത് തെറ്റായ സന്ദേശം നല്‍കുമെന്ന് അഭിപ്രായപ്പെട്ടു. 

കേസെടുക്കുന്നതിന് എത്രപേര്‍ കൊല്ലപ്പെടുകയും എത്ര വീടുകള്‍ കത്തി ചാമ്പലാകുകയും വേണമെന്ന് ഒരു ഘട്ടത്തില്‍ സോളിസിറ്റര്‍ ജനറലിനോട് ക്ഷുഭിതനായി ജസ്റ്റിസ് മുരളീധര്‍ ചോദിച്ചു. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷിചേരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ 
ആവശ്യത്തില്‍ നോട്ടീസയച്ചു. കേസ് ബുധനാഴ്ചത്തേക്ക് മാറ്റി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക