Image

കല കുവൈറ്റ് അപലപിച്ചു

Published on 26 February, 2020
കല കുവൈറ്റ് അപലപിച്ചു

കുവൈത്ത് സിറ്റി:ഡല്‍ഹിയില്‍ സമാധാനവും ശാന്തതയും നിലനിര്‍ത്താന്‍ സംഘ പരിവാര്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍, ആക്ടിംഗ് സെക്രട്ടറി ടി.കെ. സൈജു എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പൗരത്വം എന്നത് നിറം, ജാതി, മതം എന്നിവയുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കേണ്ടതല്ല.
ബിജെപി നേതാക്കന്മാരുടെ നേതൃത്വത്തില്‍ സംഘപരിവാറിന്റെ മൗനാനുവാദത്തോടെ സിഎഎ അനൂകൂല മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയ കലാപകാരികള്‍ ഡല്‍ഹിയെ അക്ഷരാര്‍ത്ഥത്തില്‍ കലാപഭൂമിയാക്കുകയാണ്. കലാപകാരികളെ അഴിഞ്ഞാടാന്‍ അനുവദിക്കരുത്, മനുഷ്യനു സമാധാനമായി ജീവിക്കാനുള്ള സാഹചര്യം ഇന്ത്യയില്‍ എല്ലായിടത്തും ഉണ്ടാക്കണമെന്നും പ്രസ്താവനയില്‍ നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക