Image

അനോര ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു

Published on 26 February, 2020
അനോര ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു

അബുദാബി:തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടനയായ അനന്തപുരം നോമ് റെസിഡന്റ്‌സ് അസോസിയേഷന്‍ (അനോര) സംഘടിപ്പിച്ച കുട്ടികളുടെ ചിത്രരചന, കളറിംഗ് മത്സരം അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ചു.

ജൂണിയര്‍, സബ്ജൂണിയര്‍, സീനിയര്‍ എന്നീ ഗ്രൂപ്പുകളിലായി അബുദാബിയിലെ വിവിധ സ്‌കൂളുകളിലെ ഇരുനൂറില്‍പരം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. സബ്ജൂണിയര്‍ വിഭാഗത്തില്‍ സാകിനാക് സഹ്‌റ, അനിരുദ്ധ് നായര്‍, അക്ഷയ പ്രമോദ് എന്നിവര്‍ യഥാക്രമം ഒന്നു രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജൂണിയര്‍ വിഭാഗത്തില്‍ സുഷിമിതാ ദാസ്, ബെന്നെറ്റ് ബെന്നി, പാര്‍വതി ബാബു എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
സീനിയര്‍ വിഭാഗത്തില്‍ പ്രാര്‍ഥന ഉണ്ണികൃഷ്ണന്‍, സമീക്ഷ അജികുമാര്‍, അശ്വതി സുഭാഷ എന്നിവര്‍ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കി. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കേറ്റും നല്‍കി. അനോര പ്രസിഡന്റ് വിജയരാഘവന്‍ സെക്രട്ടറി രാജേഷ് നായര്‍, ട്രഷറര്‍ നസീര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, വനിത കമ്മിറ്റി പ്രസിഡന്റ് ഉഷാ ജോര്‍ജ്, ബബിത മണിലാല്‍, ജാസ്മിന്‍ ഷംനാദ് എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക