Image

അയര്‍ലന്‍ഡില്‍ നൈറ്റ് വിജില്‍ 28 ന്

Published on 26 February, 2020
അയര്‍ലന്‍ഡില്‍ നൈറ്റ് വിജില്‍ 28 ന്
അയര്‍ലന്‍ഡില്‍ നൈറ്റ് വിജില്‍ 28 ന്
ഡബ്‌ളിന്‍: ലൂക്കനില്‍ ഫെബ്രുവരി 28 നു (വെള്ളി) നൈറ്റ് വിജില്‍ ശുശ്രൂഷ നടക്കും.ലൂക്കന്‍ ബല്‍ഗാഡി റോഡില്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ രാത്രി 10 .30 മുതല്‍ പുലച്ചെ 2.30 വരേയാണ് ശുശ്രൂഷ. ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് ഫാ. ഷിന്റോ ദേവസ്യ നേതൃത്വം നല്‍കും.

വിശുദ്ധ കുര്‍ബാന, കുന്പസാരം, അനുരന്ജന ശുശ്രൂഷ, വചന പ്രഘോഷണം, ആത്മീയാഭിഷേക സ്തുതിപ്പ്, ഗാനശുശ്രൂഷ, ആരാധന,അനുഭവസാക്ഷ്യം തുടങ്ങിയവ ശുശ്രൂഷകളുടെ ഭാഗമായിരിക്കും.

വിവരങ്ങള്‍ക്ക് : ജസ്റ്റീന ഏബ്രഹാം 0876706753, രാജു അഗസ്റ്റിന്‍ 0873628484, കെ.പി. ബിനു 0872257765.

റിപ്പോര്‍ട്ട് :ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക