Image

ലീഡ്‌സ് മലയളി അസോസിയേന്‍; ജേക്കബ് കുയിലാടന്‍ പ്രസിഡന്റ്, ബെന്നി വെങ്ങാച്ചേരില്‍ സെക്രട്ടറി

Published on 26 February, 2020
ലീഡ്‌സ് മലയളി അസോസിയേന്‍; ജേക്കബ് കുയിലാടന്‍ പ്രസിഡന്റ്, ബെന്നി വെങ്ങാച്ചേരില്‍ സെക്രട്ടറി

ലണ്ടന്‍: ലീഡ്‌സ് മലയാളി അസോസിയേഷന്‍ (ലിമ ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ജേക്കബ് കുയിലാടന്‍ ( പ്രസിഡന്റ്), അഷിതാ സേവ്യര്‍ (വൈസ് പ്രസിഡന്റ്), ബെന്നി വെങ്ങാച്ചേരില്‍ (സെക്രട്ടറി), സിജോ ചാക്കോ (ട്രഷറര്‍) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ഫിലിപ്‌സ് കടവില്‍, മഹേഷ് മാധവന്‍, ബീനാ തോമസ് എന്നിവരേയും പ്രോഗ്രാം കോഓര്‍ഡിനേറ്റേഴ്‌സ് ആയി ജിത വിജി, റെജി ജയന്‍ എന്നിവരേയും തെരഞ്ഞെടുത്തു.

ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി ക്യൂന്‍ ഹാളില്‍ നടന്ന ക്രിസ്മസ് പുതുവത്സര പരിപാടി യോടനുബന്ധിച്ചായിരുന്നു തെരഞ്ഞെടുപ്പ്.

2020 ലെ പദ്ധതികളുടെ ഭാഗമായി ഏപ്രില്‍ 24 നു (വെള്ളി) വൈകുന്നേരം 6 മുതല്‍ 11 വരെ ഒരുക്കിയിരിക്കുന്ന ലിമ മെമ്പേഴ്‌സ് ഫാമിലി ഗെറ്റ് ടുഗെതര്‍ പ്രോഗ്രാമിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക