Image

ലോഡ് ഷെഡിങ്ങും വൈദ്യുതി നിരക്ക് വര്‍ധനയും തല്‍ക്കാലം ഇല്ല: മന്ത്രി എം.എം.മണി

Published on 26 February, 2020
ലോഡ് ഷെഡിങ്ങും വൈദ്യുതി  നിരക്ക് വര്‍ധനയും തല്‍ക്കാലം ഇല്ല: മന്ത്രി എം.എം.മണി
പത്തനംതിട്ട: വൈദ്യുതി നിരക്ക് വര്‍ധന, ലോഡ് ഷെഡിങ്  എന്നിവ തല്‍ക്കാലം ഉണ്ടാകില്ലെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. ജില്ലാതല വൈദ്യുതി അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ നിര്‍ദേശ പ്രകാരം  യൂണിറ്റിന് 10 പൈസ പ്രകാരം സര്‍ചാര്‍ജ് കൂട്ടി. അതിനാല്‍ ഇനിയും വൈദ്യുതി നിരക്ക് ഉടനെ കൂട്ടില്ല.വേനല്‍ എത്ര കടുത്താലും ഇത്തവണ പവര്‍കട്ട്, ലോഡ് ഷെഡിങ് എന്നിവ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇല്ല. ആവശ്യത്തിനുള്ള വെള്ളം ഡാമുകളില്‍ ഉണ്ട്. മഴ പെയ്യുമെന്ന പ്രതീക്ഷയുണ്ട്.

4 മാസം മുന്‍പ് വരെ കേന്ദ്ര ഗ്രിഡിലെ വൈദ്യുതി എത്തിക്കാന്‍ നമുക്ക് ലൈന്‍ ഇല്ലായിരുന്നു. കൂടംകുളം പദ്ധതി കമ്മിഷന്‍ ചെയ്തതോടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കുന്നതിന് ആവശ്യമായ ലൈന്‍ ഇപ്പോഴുണ്ട്. അതിനാല്‍ വലിയ വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ഉല്‍പാദന രംഗത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടുക്കിയില്‍ രണ്ടാമത്തെ പവര്‍ഹൗസ് സ്ഥാപിക്കും. സൗരോര്‍ജം പ്രയോജനപ്പെടുത്തി 1000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക