Image

റോബട്ടിക് ചാലഞ്ച്: 50 ലക്ഷം ഡോളര്‍ യുഎസ് സംഘത്തിന്

Published on 26 February, 2020
റോബട്ടിക് ചാലഞ്ച്: 50 ലക്ഷം ഡോളര്‍ യുഎസ് സംഘത്തിന്
അബുദാബി: മുഹമ്മദ് ബിന്‍ സായിദ് രാജ്യാന്തര റോബട്ടിക് ചലഞ്ചില്‍ 50 ലക്ഷം ഡോളറിന്റെ മെഗാ സമ്മാനം പെന്‍സില്‍വാനിയയിലെ ചെക്ക് ടെക്‌നിക്കല്‍ യൂനിവേഴ്‌സിറ്റിയും ന്യൂയോര്‍ക്ക് യൂനിവേഴ്‌സിറ്റിയും ചേര്‍ന്ന സംഘത്തിന് ലഭിച്ചു. സാമൂഹിക വികസനവിഭാഗം ചെയര്‍മാനും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവുമായ ഡോ. മുഗീര്‍ ഖാമിസ് അല്‍ ഖൈലിയാണ് പുരസ്കാരം സമ്മാനിച്ചത്.

ച!ലഞ്ച്–2ലെ ജേതാക്കളും ഇവരാണ്. ഊര്‍ജ വിഭാഗം ചെയര്‍മാന്‍ അവൈദ മുര്‍ഷിദ് അല്‍ മറാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചലഞ്ച്–1ല്‍ ബെയ്ജിങ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയും ചലഞ്ച്–3ല്‍ സെവിലെ യൂനിവേഴ്‌സിറ്റി–ലിസ്‌ബൊ–കാറ്റെട് ടീമും ജേതാക്കളായി. 17 രാജ്യങ്ങളില്‍നിന്നുള്ള 32 ടീമുകളാണ് റോബോട്ടിക് ചലഞ്ചില്‍ പങ്കെടുത്തത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക