Image

കൈക്കുഴക്ക് ഉണ്ടായ വേദനയെത്തുടര്‍ന്ന് മെഗാസ്റ്റാര്‍ വിശ്രമത്തില്‍ !!

Published on 26 February, 2020
കൈക്കുഴക്ക് ഉണ്ടായ വേദനയെത്തുടര്‍ന്ന് മെഗാസ്റ്റാര്‍ വിശ്രമത്തില്‍ !!

കൈക്കുഴക്ക് ഏറ്റ വേദനയെത്തുടര്‍ന്ന് മെഗാസ്റ്റാര്‍ വിശ്രമത്തില്‍ പ്രവേശിച്ചു. നവാഗതനായ ജോബിന്‍ ചാക്കോ സംവിധാനം ചെയ്യുന്ന 'ദി പ്രീസ്റ്റ്' എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ പ്രധാന ലൊക്കേഷന്‍ ഹൈറേഞ്ച് മേഖലയായ കുട്ടിക്കാനം, പാഞ്ചാലിമേട്, പീരുമേട് എന്നീ പ്രദേശങ്ങളില്‍ വച്ചായിരുന്നു. കഠിനമായ തണുപ്പ് ഉള്ള ഈ മേഖലയില്‍ ഷൂട്ടിംഗില്‍ പങ്കെടുത്ത മമ്മൂട്ടിയുടെ കൈകുഴക്ക് വേദന അനുഭവപ്പെട്ടതിനാല്‍ അദ്ദേഹം വിശ്രമത്തില്‍ പ്രവേശിച്ചിരിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.


 ഹൈറേഞ്ച് മേഖലയില്‍ വച്ച്‌ ഇനിയും ഒരാഴ്ച കൂടി ചിത്രീകരണം ഉണ്ടാകും എന്നാണ് സൂചനകള്‍. അതിനുശേഷം ചിത്രത്തിലെ രണ്ടാം ഷെഡ്യൂള്‍ എറണാകുളത്ത് വച്ച്‌ നടക്കും. നീണ്ട നാളത്തെ കാത്തിരിപ്പിനു ശേഷം മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ 'ദി പ്രീസ്റ്റ്' വളരെയധികം ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി വൈദികന്റെ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ തരംഗം തന്നെയാണ് ഉദ്ദേശിച്ചത്. ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് 'ദി പ്രീസ്റ്റ്' എന്നും സൂചനകളുണ്ട്. സമാനമായ രീതിയില്‍ തന്നെ മോഹന്‍ലാലിനും കൈക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ മമ്മൂട്ടിയെക്കാള്‍ കുറച്ചുകൂടി ഗുരുതരമായ പരിക്ക് അദ്ദേഹത്തിന് ഏറ്റത്. ഒടുവില്‍ ചെറിയൊരു ശസ്ത്രക്രിയയില്‍ വരെ എത്തിയ അദ്ദേഹത്തിന്റെ പരിക്ക് ഇപ്പോള്‍ പൂര്‍ണ്ണമായും കുറഞ്ഞിട്ടുണ്ട്.


എന്നാല്‍ മമ്മൂട്ടിയുടെ കൈക്ക് ഉള്ള പരിക്ക് ഒട്ടും ഗുരുതരമല്ലെന്നും ഏതാനും ദിവസത്തെ വിശ്രമത്തിനുശേഷം വീണ്ടും അദ്ദേഹം ഷൂട്ടിങ്ങില്‍ പ്രവേശിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ മമ്മൂട്ടി തന്റെ എറണാകുളത്തെ വസതിയില്‍ വിശ്രമത്തിലാണ് ഉള്ളത്. നിലവില്‍ ഷൂട്ടിങ് ജോലികളില്‍ ഒന്നും പ്രവേശിക്കാതെ വിശ്രമവേളയില്‍ ആയിരിക്കുന്ന അദ്ദേഹം കുടുംബവുമായി ഒരു യാത്രയും പദ്ധതിയിടുന്നുണ്ട് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 'ദി പ്രീസ്റ്റ്'നു ശേഷം മമ്മൂട്ടി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബിലാലിന്റെ ചിത്രീകരണ ജോലിയിലേക്ക് കടക്കുമെന്നാണ് സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക