Image

സ്‌കൂളിലും, കോളേജിലും പഠിപ്പ് മുടക്കും, മാര്‍ച്ചും വിലക്കി ഹൈക്കോടതി

Published on 26 February, 2020
സ്‌കൂളിലും, കോളേജിലും പഠിപ്പ് മുടക്കും, മാര്‍ച്ചും വിലക്കി ഹൈക്കോടതി
കൊച്ചി: സ്കൂളുകളിലും, കോളേജുകളിലും പഠിപ്പ് മുടക്കും, മാര്‍ച്ചും വിലക്കി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ക്യാമ്ബസ് പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ക്കെതിരെ റാന്നിയില്‍ നിന്നുള്ള രണ്ട് സ്‌കൂളുകള്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിന്മേലാണ് ഹൈക്കോടതി ഉത്തരവ്. സ്‌കൂള്‍ കോളേജ് ക്യാമ്ബസുകളില്‍ ക്രമസമാധാനം തകര്‍ക്കുന്ന പഠിപ്പ് മുടക്ക്, ജാഥ, സമരം, ഘെരാവോ എന്നിവ പാടില്ലെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. 

വിദ്യാര്‍ത്ഥികളുടെ ഇത്തരം പ്രവര്‍ത്തങ്ങള്‍ കാരണം വന്‍തോതില്‍ ക്ലാസുകള്‍ നഷ്ടമാകുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു. ഇനി മുതല്‍ സ്‌കൂളുകളിലോ,കോളേജുകളിലോ ഇത്തരം സംഭവങ്ങളുണ്ടായാല്‍ ബന്ധപ്പെട്ട അധികാരികള്‍ക്കോ, ഡിഇഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കോ കര്‍ശന നടപടി സ്വീകരിക്കാമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഏതുവിഷയത്തേപ്പറ്റിയും സമാധാനപരമായ ചര്‍ച്ചകള്‍ നടത്താം.എന്നാല്‍ ഇതേ തുടര്‍ന്ന് മറ്റ് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി വിദ്യാര്‍ഥികളെ സമ്മര്‍ദ്ദം ചെലുത്തി സമരത്തിലേക്കോ പഠിപ്പുമുടക്കിലേക്കോ നയിക്കുന്നത് അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക