നാരായണ്‍പൂര്‍: ചത്തിസ്ഗഢില്‍ മാവോവാദികളുമായുള്ള ഏറ്റു മുട്ടലില്‍ പ്രത്യേക സുരക്ഷാസേനയിലെ ഒരു സൈനികന് പരിക്കേറ്റു. ചത്തിസ്ഗഢിലെ നാരായണ്‍പൂരില്‍ പുസ്പല്‍ വില്ലേജില്‍ നടന്ന വെടിവെപ്പിലാണ് സൈനികന്റെ കാലില്‍ പരിക്കേറ്റത്.
പരിക്കേറ്റയാളെ എയര്‍ ആംബുലന്‍സില്‍ റായ്പൂരിലെ ആശുപത്രിയിലെത്തിച്ചു. പ്രദേശത്ത് തിരച്ചിലും വെടിവയ്പും തുടരുന്നതായാണ് റിപോര്‍ട്ട്.