Image

കവി ഇമ്രാന്‍ പ്രതാപ്‌ഗഡിനെതിരെ പ്രകോപനപരമായ പ്രസംഗത്തിന്‌ കേസ്‌

Published on 26 February, 2020
കവി ഇമ്രാന്‍ പ്രതാപ്‌ഗഡിനെതിരെ പ്രകോപനപരമായ പ്രസംഗത്തിന്‌ കേസ്‌


ഹൈദരാബാദ്‌ (തെലങ്കാന): പ്രമുഖ കവി ഇമ്രാന്‍ പ്രതാപ്‌ഗഡിനെതിരെ ഹൈദരാബാദ്‌ പൊലീസ്‌ കേസെടുത്തു.

 എന്തുകൊണ്ട്‌  ഹൈദരബാദില്‍ ഒരു ശാഹീന്‍ബാഗ്‌ ഉണ്ടാകുന്നില്ലെന്ന്‌  ചോദിച്ചെന്നും ഇതു പ്രകോപനപരമാണന്നും ചൂണ്ടിക്കാട്ടിയാണ്‌ സബ്‌ഇന്‍സ്‌പെക്‌ടര്‍ എസ്‌. ഗുരുസ്വാമി ഇമ്രാനെതിരെ കേസെടുത്തത്‌.

ഫെബ്രുവരി 24ന്‌ ഹൈദരാബാദിലെ ക്യുക്യൂ സ്‌റ്റേഡിയത്തില്‍ സി.എ.എ, എന്‍.പി.ആര്‍, എന്‍.ആര്‍.സി എന്നിവക്കെതിരെ കവിത സംഗമം സംഘടിപ്പിച്ചിരുന്നു. 

വൈകിട്ട്‌ ആറിന്‌ തുടങ്ങി ഒമ്‌ബതുമണിക്ക്‌ പരിപാടി അവസാനിപ്പിക്കണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായി ചാര്‍മിനാര്‍ പൊലീസ്‌ പറയുന്നു. കൂടാതെ പരിപാടിക്ക്‌ പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങളും പൊലീസ്‌ നല്‍കി.

എന്നാല്‍, 3,000പേരോളം പങ്കെടുത്ത പരിപാടി കാണികള?ുടെ ആവശ്യത്തെ തുടര്‍ന്ന്‌ 9.48 വരെ നീണ്ടു. 

ഇതു ചോദിക്കാനെത്തിയ പൊലീസിനോട്‌ ഹൈദരബാദില്‍ എന്തുകൊണ്ട്‌ ഒരു ശാഹീന്‍ബാഗ്‌ ഉണ്ടാകുന്നില്ലെന്ന്‌ അത്‌ഭുതപ്പെടുന്നുവെന്ന്‌ ഇമ്രാന്‍ പറഞ്ഞതായി പൊലീസ്‌ പറയുന്നു. ഇതു പ്രകോപന പരമാണെന്ന്‌ പറഞ്ഞാണ്‌പൊലീസ്‌ കേസെടുത്തിരിക്കുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക