Image

എന്താണീ ഇന്ത്യ, എവിടെയാണത്'; ട്രംപിന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ അമേരിക്കക്കാര്‍ക്ക് അറിയേണ്ടത്

Published on 25 February, 2020
എന്താണീ ഇന്ത്യ, എവിടെയാണത്'; ട്രംപിന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ അമേരിക്കക്കാര്‍ക്ക് അറിയേണ്ടത്
ന്യൂയോര്‍ക്ക്: മുപ്പത്തിയാറ് മണിക്കൂര്‍ നീണ്ട സന്ദര്‍ശനം പൂര്‍ത്തിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ് മടങ്ങാനൊരുങ്ങുകയാണ്. പ്രഥമ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ട്രംപിന്റെ യാത്രയെ അമേരിക്കന്‍ മാധ്യമങ്ങളും സോഷ്യല്‍മീഡിയയും ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുന്നുണ്ട്. ഇതിനിടയില്‍ ട്രംപിന്റെ  സന്ദര്‍ശനവുമായി ബന്ധപ്പെട്ട്  ഗൂഗിള്‍ ട്രെന്‍ഡിലെ ചില സെര്‍ച്ചിംഗ് ചോദ്യങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ രണ്ട് ചോദ്യങ്ങളാണ് അമേരിക്കക്കാര്‍ ഗൂഗിളില്‍ തിരയുന്നതെന്നാണ് ഇന്ത്യടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. 'എന്താണ് ഈ ഇന്ത്യ','എവിടെയാണ് ഇന്ത്യ' എന്നീ ചോദ്യങ്ങളാണ് വ്യാപകമായി തിരയുന്നത്.   ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം പ്രഖ്യാപിക്കപ്പെട്ട ജനുവരി 28 മുതല്‍ ഈ ചോദ്യങ്ങള്‍ അമേരിക്കയിലെ ഗൂഗിള്‍ സെര്‍ച്ചില്‍ വ്യാപകമായി. ഇതില്‍ 'എവിടെയാണ് ഇന്ത്യ' എന്ന ചോദ്യമാണ് വലിയതോതില്‍ തിരഞ്ഞത്. അമേരിക്കയിലെ കൊളംമ്പിയയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തിരച്ചിലുകള്‍ ഉണ്ടായതെന്നാണ് ഗൂഗിള്‍ ട്രെന്‍ഡ് പറയുന്നത്.

Join WhatsApp News
അവന്‍ പോയ വഴിയെ ... 2020-02-25 15:36:54
ഉന്തു വണ്ടി കച്ചവടക്കാരുടെ വണ്ടികൾ ബുൾഡോസ് ചെയിതു വലിയൊരു ചാണക കുഴി നിരത്തി.- അതാണ് ഡൽഹിയിൽ നടന്ന മറ്റൊരു ദുരന്തം. ദരിദ്രരായ ഉന്തുവണ്ടിക്കാർ പഴ വർഗ്ഗങ്ങളും പച്ചക്കറികളും വിറ്റു കിട്ടുന്ന തുച്ചമായ പണം കൊണ്ടാണ് കുടുംബം പുലർത്തുന്നത്. അവയെല്ലാം ട്രംപ് വരുന്നു എന്നതിന്റെ മറവിൽ ബുൾഡോസ് ചെയിതു, ചേരികൾ കാണാതെ ഇരിക്കാൻ മതിലും പണിതു. ഇന്ത്യയിലെ പോലെ ചേരികളും വീട് ഇല്ലാഞ്ഞിട്ടു വഴിയിൽ തെണ്ടുന്നവരും ഒക്കെ അമേരിക്കയിലും ഉണ്ട് എന്നത് ഇവർ മറന്നു. -ചാണക്യന്‍
നമുക്ക് ചുറ്റും മറിമായം 2020-02-25 17:33:06
നമുക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങൾ:- ട്രംപ് ഇന്ത്യയിൽ എത്തി; ബീഫ് മാത്രം കഴിക്കുന്ന ട്രംപിന് മോദി കുറെ പച്ചക്കറികൾ വേവിച്ചു കൊടുത്തു. അയാൾ കഴിച്ചില്ല എന്ന് കേൾക്കുന്നു. ഡൽഹിയിൽ എലി പോലെ തലങ്ങും വിലങ്ങും ഓടുന്ന കുരങ്ങുകളെയും കാണാൻ ഇല്ല. ഇ കുരങ്ങുകൾക്കു എന്ത് പറ്റി? Trump goes to India and the monkeys disappear! What did they do to the monkeys? just wish Bernie was as nuanced and positive about the Democratic Party as he is about Castro. ഫീടല്‍ കാസ്ട്രോയോടു കാണിക്കുന്ന സ്നേഹ ബഹുമാനം ബേര്‍ണി ടെമോക്രാറ്റുകളോട് കാണിച്ചിരുന്നു എങ്കില്‍ Rush Limbaugh today: “It looks like the coronavirus is being weaponized as yet another element to bring down Donald Trump.” “Now, I want to tell you the truth about the coronavirus. ... I’m dead right on this. The coronavirus is the common cold, folks.” റഷ് ലിമ്പോ എന്ന ട്രാഷ് വര്‍ഗീയ വാദി പറയുന്നു- ട്രംപിനെ താഴെ ഇറക്കാന്‍ ഉണ്ടാക്കിയ ആയുധം ആണ് കൊറോണ വയറസ്. ഞാന്‍ നിങ്ങളോട് പരിപൂര്‍ണ്ണ സത്യം പറയാം, ഒരു സാധാരണ കോള്‍ഡ്‌ മാത്രം ആണ് കൊറോണ. - ഇത്തരം വിഡ്ഢികള്‍ ആണ് നമുക്ക് ചുറ്റും.- ബൈ സരസു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക