Image

പൃഥ്വിരാജിന്റെ മകളും ഒരു പാട്ടുകാരിയാണ്! അലംകൃതയുടെ ആരും കാണാത്ത വീഡിയോയുമായി പ്രാര്‍ഥന

Published on 25 February, 2020
പൃഥ്വിരാജിന്റെ മകളും ഒരു പാട്ടുകാരിയാണ്! അലംകൃതയുടെ ആരും കാണാത്ത വീഡിയോയുമായി പ്രാര്‍ഥന

ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. അഭിനയം കൊണ്ടും സംവിധാനത്തിലുമൊക്കെ ചേട്ടനും അനിയനും പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ഇരുകുടുംബങ്ങളും കണ്ടുമുട്ടിയതിന്റെ വിശേങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. ഇന്ദ്രജിത്തിന്റെ വീട്ടിലേക്ക് ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം പൃഥ്വി എത്തിയെന്നായിരുന്നു സൂചന.


ഇവിടെ നിന്നും കുടുംബസമേതമുള്ള ചിത്രങ്ങള്‍ താരങ്ങള്‍ പങ്കുവെച്ചിരുന്നു. പ്രാര്‍ഥന ഇന്ദ്രജിത്ത് പാട്ട് പാടുന്ന വീഡിയോ ആയിരുന്നു ഇളയച്ഛനായ പൃഥ്വിരാജ് പോസ്റ്റ് ചെയ്തത്. കൊച്ചച്ചനെ കെട്ടിപിടിച്ച്‌ നില്‍ക്കുന്ന ചിത്രം പ്രാര്‍ഥനയും പുറത്ത് വിട്ടിരുന്നു. എന്നാല്‍ പൃഥ്വിയുടെയും സുപ്രിയ മേനോന്റെയും മകള്‍ അലംകൃതയെ ഫോട്ടോയിലൊന്നും കാണിച്ചിരുന്നില്ല.


ഇന്ദ്രജിത്തിന്റെ മക്കളായ പ്രാര്‍ഥനയ്ക്കും നക്ഷത്രയ്ക്കുമൊപ്പം കീബോര്‍ഡ് വായിക്കുന്ന അലംകൃതയുടെ ഒരു ചിത്രം മാത്രമായിരുന്നു വന്നത്. എന്നാല്‍ ആലി എന്ന് വിളിക്കുന്ന അലംകൃത കീബോര്‍ഡ് വായിച്ച്‌ പാട്ട് പാടുന്ന വീഡിയോ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. പ്രാര്‍ഥന തന്നെയാണ് രസകരമായ ഈ വീഡിയോ പുറത്ത് വിട്ടത്. ഫേസ്ബുക്കിലൂടെ താരപുത്രി പങ്കുവെച്ച പാട്ട് അതിവേഗമാണ് വൈറലായത്.

ഇംഗ്ലീഷ് അക്ഷരക്രമത്തില്‍ കീബോര്‍ഡ് പഠിക്കുന്നതോ മറ്റോ ആണ്. എന്തായാലും ആദ്യമായിട്ടാണ് അലംകൃതയെ കുറിച്ചുള്ളൊരു വീഡിയോ പുറത്ത് വരുന്നത്. ഇതിന് മുന്‍പ് പൃഥ്വിരാജോ സുപ്രിയയോ മകളുടെ ഫോട്ടോസ് കാര്യമായി പുറത്ത് വിടാറില്ലായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക