Image

ദീര്‍ഘവീക്ഷണമില്ലാത്ത പ്രതികരിക്കാത്ത നേതാക്കളെ തെരഞ്ഞെടുത്തതിന്റെ വിലയാണ് ജനങ്ങള്‍ ഇപ്പോള്‍ നല്‍കുന്നത്: പി ചിദംബരം

Published on 25 February, 2020
ദീര്‍ഘവീക്ഷണമില്ലാത്ത പ്രതികരിക്കാത്ത നേതാക്കളെ തെരഞ്ഞെടുത്തതിന്റെ വിലയാണ് ജനങ്ങള്‍ ഇപ്പോള്‍ നല്‍കുന്നത്: പി ചിദംബരം

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജനങ്ങള്‍ നടത്തുന്ന പ്രതിഷേധം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. സിഎഎ ഉടന്‍ നിര്‍ത്തിവെക്കണമെന്നും ഭേദഗതിക്ക് എതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് എന്താണ് പറയാനുള്ളതെന്ന് സര്‍ക്കാര്‍ തീര്‍ച്ചയായും കേള്‍ക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.


ദീര്‍ഘവീക്ഷണവും പ്രതികരണശേഷിയില്ലാത്തതുമായ നേതാക്കന്മാരെ തെരഞ്ഞെടുത്തതിനുള്ള വിലയാണ് ജനങ്ങള്‍ ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൗരത്വ നിയമത്തില്‍ ഒരു ഭേദഗതിയുടെ ആവശ്യം ഇപ്പോള്‍ എന്താണെന്നും അദ്ദേഹം ചോദിച്ചു. ഇപ്പോഴും സമയം വൈകിയിട്ടില്ലെന്നും പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരുടെ വാക്കുകള്‍ സര്‍ക്കാര്‍ കേള്‍ക്കണമെന്നും ചിദംബരം പറഞ്ഞു.


പൗരത്വ ഭേദഗതി നിയമം ആഴത്തില്‍ വിഭജനം ഉണ്ടാക്കുമെന്നും അതിനെ എതിര്‍ക്കണമെന്നും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ് ചെന്ന് പതിച്ചത് ബധിര കര്‍ണങ്ങളിലായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി

Join WhatsApp News
VJ Kumr 2020-02-25 14:06:47
General public still remember the Court Cases against him and people still suffering because we all elected this person which please don't forget, right???
വിദ്വാൻ 2020-02-25 21:55:48
നാടിനു ഒരു ഗുണവും ചെയ്യാത്ത ഇവന്മാരെ പോലുള്ള കൊണ്ഗ്രെസ്സ് പ്രമാണിമാർ പാർട്ടിയെയും നാടിനെയും കുളിപ്പിച്ച് കിടത്തിയിരിക്കുകയാണ്. ഇവന്മാരെ. പാർട്ടിയിൽ നിന്നും തു രത്താതെ കോൺ ഗ്രേ സൊ നാടോ നന്നാക തില്ല .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക