Image

ഉന്നാവ് പീഡനക്കേസ്; ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗിന്റെ നിയമസഭാംഗത്വം റദ്ദാക്കി

Published on 25 February, 2020
ഉന്നാവ് പീഡനക്കേസ്; ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗിന്റെ നിയമസഭാംഗത്വം റദ്ദാക്കി

യുപി: ഉന്നാവ് ബലാത്സംഗക്കേസില്‍ പ്രത്യേക കോടതി ശിക്ഷിച്ച മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെ നിയമസഭാംഗത്വം റദ്ദാക്കി. ഉന്നാവിലെ ബാംഗര്‍മൗ നിയോജക മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ കുല്‍ദീപ് സിംഗിനെ അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി. കുല്‍ദീപ് സിംഗിന് ഡല്‍ഹി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച 2019 ഡിസംബര്‍ 20 മുതല്‍ അദ്ദേഹത്തെ അയോഗ്യനാക്കിയതായാണ് വിജ്ഞാപനത്തില്‍ പറയുന്നത്. അന്ന് മുതല്‍ ബാംഗര്‍മൗ നിയോജക മണ്ഡലം ഒഴിഞ്ഞു കിടക്കുന്നതായും വിജ്ഞാപനത്തില്‍ പറയുന്നു.


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ കുല്‍ദീപ് സിംഗിന് ജീവപര്യന്തം തടവും 25 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴത്തുകയില്‍ നിന്ന് 10 ലക്ഷം രൂപ പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും വിധിയില്‍ നിര്‍ദേശിച്ചിരുന്നു.


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയില്‍ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് കേസ് ദേശീയ ശ്രദ്ധ നേടിയത്. കള്ളക്കേസില്‍ കുടുക്കിയ പെണ്‍കുട്ടിയുടെ അച്ഛന്‍ കസ്റ്റഡിയിലിരിക്കെ മരിച്ചിരുന്നു. അതിനിടെ പെണ്‍കുട്ടിയും അഭിഭാഷകനും ഉള്‍പ്പെടെ സഞ്ചരിച്ച വാഹനം അപകടത്തില്‍പെടുകയും പെണ്‍കുട്ടിയുടെ ബന്ധു മരിക്കുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക