Image

കുറവുകള്‍ തിരിച്ചറിഞ്ഞു മുന്നേറുക : ജോസഫ് അന്നംകുട്ടി ജോസ്

Published on 24 February, 2020
കുറവുകള്‍ തിരിച്ചറിഞ്ഞു മുന്നേറുക : ജോസഫ് അന്നംകുട്ടി ജോസ്

കുവൈത്ത്: 'എല്ലാ വ്യക്തികളും ഒരുപോലെയല്ല. ചിലര്‍ക്ക് ചില കുറവുകള്‍ കണ്ടേക്കാം. എന്നാല്‍ അവയെ മറികടക്കുന്ന ചില മേന്മകളും അവര്‍ക്കുണ്ട്. നമ്മുടെ കൂടെയുള്ളവരുടെ കുറവുകള്‍ പെരുപ്പിച്ചു കാട്ടാതെ അവരുടെ മേന്മകള്‍ക്ക് പിന്തുണ നല്‍കുക'. ജോസഫ് അന്നംകുട്ടി ജോസ് പറഞ്ഞു നിര്‍ത്തിയപ്പോള്‍ സദസില്‍ നിന്ന് നിലയ്ക്കാത്ത കൈയടി. സെന്റ് സ്റ്റീഫന്‍സ് യുവജന പ്രസ്ഥാനത്തിന്റെ വാര്‍ഷിക കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് നടത്തപ്പെട്ട ' മറുവശം - the other side ' എന്ന വിഷയത്തെ ആസ്പദമാക്കി ജോസഫ് അന്നംക്കുട്ടി ജോസഫ് നയിച്ച ക്ലാസ് ആയിരുന്നു ചടങ്ങ്.

പരിപാടിയുടെ ഉദ്ഘാടനം അഹമ്മദി സെന്റ് തോമസ് പഴയ പള്ളി വികാരി ഫാ. അനില്‍ വര്‍ഗീസ് നിര്‍വഹിച്ചു.സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ. ജോണ്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. യുവജന പ്രസ്ഥാനം സെക്രട്ടറി അലക്‌സ് പോളച്ചിറക്കല്‍ സ്വാഗതം ആശംസിച്ചു. ഇടവക ട്രസ്റ്റി സന്തോഷ് മാത്യു, സെക്രട്ടറി ജോര്‍ജ് പാപ്പച്ചന്‍ , യുവജന പ്രസ്ഥാനം കുവൈറ്റ് മേഖല കോഓര്‍ഡിനേറ്റര്‍ സോജി, പ്രസ്ഥാനം വൈസ് പ്രസിഡന്റ് വര്‍ഗീസ് ജോസഫ് , ജോയിന്റ് സെക്രട്ടറി പ്രിന്‍സ് പൊന്നച്ചന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ട്രഷറര്‍ ബിജോ ഡാനിയല്‍ നന്ദി പറഞ്ഞു.

തുടര്‍ന്നു ആശയവിനിമയവും സംഭാഷണങ്ങളുമായി ജോസഫ് അന്നംകുട്ടി ജോസ് വേദിയിലെത്തി.സ്വന്തം ജീവിത അനുഭവങ്ങളും കുടുംബാന്തരീക്ഷവും സ്വതസിദ്ധമായ നര്‍മമത്തില്‍ ചാലിച്ച് അദ്ദേഹം ക്ലാസുകള്‍ നയിച്ചു. ചില അനുഭവങ്ങള്‍ കേട്ടപ്പോള്‍ പലരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. 'ജീവിതപങ്കാളികള്‍ പരസ്പരം എങ്ങനെ പെരുമാറണമെന്നും കുഞ്ഞുങ്ങളെ എങ്ങനെ അച്ചടക്കത്തില്‍ വളര്‍ത്തണം' എന്നുമായിരുന്നു പ്രതിപാദ്യവിഷയം.

സുബി ജോര്‍ജിന്റെ നേതൃത്വത്തില്‍ എബി പാപ്പച്ചന്‍, ജോയ്സ് ചാക്കോ, ബിനു കെ. മാത്യു എന്നിവര്‍ അംഗങ്ങളുമായ പ്രോഗ്രാം കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക