Image

കുവൈറ്റ് മലയാളി സമാജം വാര്‍ഷികവും സ്‌നേഹ ഭവന സമര്‍പ്പണവും ഏപ്രില്‍ മൂന്നിന്

Published on 24 February, 2020
കുവൈറ്റ് മലയാളി സമാജം വാര്‍ഷികവും സ്‌നേഹ ഭവന സമര്‍പ്പണവും ഏപ്രില്‍ മൂന്നിന്
കുവൈത്ത് സിറ്റി: കുവൈറ്റ് മലയാളി സമാജം (KMS) നാലാം വാര്‍ഷികവും സ്‌നേഹ ഭവന സമര്‍പ്പണവും ഏപ്രില്‍ മൂന്നിന് അബാസിയ പോപ്പിന്‍സ് ഹാളില്‍ വൈകുന്നേരം 5നു നടക്കും.

കുവൈറ്റ് മലയാളി സമാജം(KMS)-ന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിച്ചു നല്‍കുന്ന ഭവനത്തിന്റെ സമര്‍പ്പണം, വിവിധ കലാപരിപാടികള്‍ തുടങ്ങിയവ വാര്‍ഷിക ചടങ്ങിനു മാറ്റു കൂട്ടും. വിവിധ സാമൂഹിക സാംസ്‌കാരിക പ്രമുഖര്‍ യോഗത്തില്‍ പങ്കെടുക്കും.

അബാസിയ പോപ്പിന്‍സ് ഹാളില്‍ കൂടിയ യോഗത്തില്‍ വാര്‍ഷിക ആഘോഷത്തിന്റെ ഫ്‌ലയറ കൂപ്പണും അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ബിനോയ് ചന്ദ്രന്‍, മലയാളി സമാജം വനിതാ ചെയര്‍പേഴ്‌സണ്‍ നിധി നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു . ജനറല്‍ കോഓര്‍ഡിനേറ്റര്‍ സിജോ മഞ്ഞളി, പ്രോഗ്രാം കണ്‍വീനര്‍ സി.എസ് ബത്താര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി എ.ഡി. ഗോപിനാഥന്‍ സ്വാഗതവും ട്രഷറര്‍ നിബു ജേക്കബ് നന്ദിയും പറഞ്ഞു.

യോഗത്തില്‍ മാക്‌സി ജോസഫ്, ജിജു പോള്‍, ഈപ്പന്‍ ജോര്‍ജ്, പി.സി. ജോസ് , വി.കെ. അനു,സൗമ്യ,സിനി മാക്‌സ്ഓണ്‍, തങ്കമണി എന്നിവര്‍ സന്നിഹതരായി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക