Image

മുഖക്കുരുവിനുള്ള മരുന്ന് ഹൃദ്രോഗം വരാതെ സൂക്ഷിക്കുമെന്ന്

Published on 24 February, 2020
മുഖക്കുരുവിനുള്ള മരുന്ന് ഹൃദ്രോഗം വരാതെ സൂക്ഷിക്കുമെന്ന്
മുഖക്കുരുവിനുള്ള മരുന്ന് ഹൃദ്രോഗം വരാതെ സൂക്ഷിക്കുമെന്ന് പഠനം. അടുത്തിടെ നടത്തിയ ഒരു പഠനത്തിലാണ് ഇതു കണ്ടെത്തിയത്. കേംബ്രിജിലെ ഒരു സംഘം ഗവേഷകര്‍ ാശിീര്യരഹശില എന്ന മരുന്നു പരീക്ഷണം മനുഷ്യരില്‍ നടത്താനുള്ള ഒരുക്കത്തിലുമാണ്. ഹൃദ്രോഗത്തിലേക്കു നയിക്കുന്ന ധമനികളുടെ കേടുപാടുകള്‍ പരിഹരിക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് ഈ ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.

കൊളസ്‌ട്രോള്‍ കുറയ്ക്കാനും ശരീരത്തിലെ കൊഴുപ്പ് നിക്ഷേപം അകറ്റാനും സ്റ്റാറ്റിന്‍ മരുന്ന് കഴിക്കുന്നവരുണ്ട്. എന്നാല്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന തെറ്റായ  ഭക്ഷണക്രമം, വ്യായാമക്കുറവ്, മോശം ജീവിതശൈലി എന്നിവയ്ക്ക് പരിഹാരം നല്‍കാന്‍ ഒരു മരുന്നിനും കഴിയില്ലെന്നു മാത്രമല്ല ഇവ ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ശരീരത്തില്‍ കൊഴുപ്പ് നിക്ഷേപം അധികമാകുമ്പോള്‍ അവ കാല്‍സ്യം ക്രിസ്റ്റലുകളാകുകയും ഇത് രക്തധമനികള്‍ കട്ടി കൂടുന്നതിലേക്കു നയിക്കുകയും ചെയ്യും.

മരുന്നുപരീക്ഷണം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കേംബ്രിജിലെ ആഡന്‍ബ്രൂക്‌സ് ആശുപത്രിയില്‍ നടത്താനുള്ള തയാറെടുപ്പിലാണ് ഗവേഷകര്‍. 2010–ല്‍ ഈ പഠനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.

ലോകമെമ്പാടുമുള്ള ഹൃദ്രോഗികളുടെ വര്‍ധനവ് കണക്കിലെടുക്കുമ്പോള്‍, സെക്കന്‍ഡറി സ്‌ട്രോക്കുകള്‍  ഒഴിവാക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങള്‍ അടിയന്തരമായി കണ്ടെത്തേണ്ടത് പ്രധാനമാണെന്ന് സ്‌ട്രോക്ക് അസോസിയേഷന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക