Image

ട്രംപ് ഒരു ബാഹുബലി, നൂറു കോടിയുടെ വരവേല്‍പ്പെന്നു പ്രിയങ്ക (കുര്യന്‍ പാമ്പാടി)

Published on 23 February, 2020
ട്രംപ് ഒരു ബാഹുബലി, നൂറു കോടിയുടെ വരവേല്‍പ്പെന്നു പ്രിയങ്ക (കുര്യന്‍ പാമ്പാടി)
ഡൊണാള്‍ഡ് ട്രംപിനെ ഇതിഹാസനായകന്‍ ബാഹുബലിയായി ചിത്രീകരിക്കുന്ന വിഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അരങ്ങു തകര്‍ക്കുന്നതിനിടയില്‍ 36 മണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തിനായി പ്രഥമ വനിത മെലാനിയയുമൊത്ത് അമേരിക്കന്‍ പ്രസിഡന്റ് തിങ്കളാഴ്ച ഉച്ചക്ക് അഹമ്മദബബാദില്‍ വിമാനം ഇറങ്ങും.

ആയിരം കോടി രൂപ വരുമാനം ഉണ്ടാക്കിയ തെലുങ്ക്, തമിഴ്, മലയാളം ചിത്രത്തില്‍ എതിരാളികളെ അരിഞ്ഞുവീഴ്ത്തുന്ന ബാഹുബലിയെ ട്രമ്പായി ചിത്രീകരിക്കുന്ന വീഡിയോ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ മോഡി എടുത്തു ചേര്‍ത്തത്തോടെ അത് കൂടുതല്‍ വൈറല്‍ ആയി.

നൂറു കോടിയുടെ വരവേല്‍പ്പെന്നു കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആക്ഷേപിച്ച ട്രംപിന്റെ സന്ദര്‍ശനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു നയതന്ത്ര വിജയവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തി വിജയവും ആണ്.

ഭീകരപ്രവര്‍ത്തകരെ നിലക്ക് നിര്‍ത്താതെ മുന്നോട്ടു പോകാനാവില്ലെന്നു സന്ദര്‍ശനത്തിനുതൊട്ടു മുമ്പു വൈറ്റ്‌ഹൌസ് പാക്കിസ്സ്ഥാന് നല്‍കിയ മുന്നറിയിപ്പ് ഇതിന്റെ സൂചികയായി കരുതപ്പെടുന്നു. ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ ഇന്ത്യക്കു അമേരിക്ക നല്‍കാന്‍ തയ്യാറായ സൈനിക സഹായങ്ങള്‍ പാകിസ്ഥാന് കൂടുതല്‍ വിഷമം സൃഷ്ട്ടിക്കും.

നവംബറില്‍ ട്രംപ് രണ്ടാംവട്ടം തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. നാല്‍പതു ലക്ഷം ഇന്ത്യന്‍ വംശജര്‍ അമേരിക്കയിലുണ്ടു്. പരമ്പതാഗതമായി ഡെമോക്രാറ്റുകളെ പിന്തുണക്കുന്നവരാണ് ഇന്‍ഡ്യാക്കാര്‍. എന്നാല്‍ അത് മാറ്റിയെടുക്കാനും ഡെമോക്രാറ്റു കള്‍ക്കു സ്വാധീനം കൂടുതല്‍ ഉള്ള സംസ്ഥാനങ്ങളില്‍ ഇന്‍ഡ്യാക്കാരുടെ പിന്തുണ നേടിയെടുക്കാനും ട്രംപ് ഈ സന്ദര്‍ശനം കൊണ്ട് ഉദ്ദേശിക്കുന്നു.

ഇത് ട്രംപിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണ്. എന്നാല്‍ മോഡി ഏഴു തവണ ട്രമ്പുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 2019 സെപറ്റംബറില്‍ ഹ്യുസ്റ്റന്‍ സ്റ്റേഡിയത്തില്‍ അമേരിക്കയിലെ ഇന്ത്യക്കാര്‍ സംഘടിപ്പിച്ച ഹൌഡി മോഡി പരിപാടിയിലായിരുന്നു ഒടുവില്‍. അതിനുള്ള മറുപടിയാണ് മൊട്ടേറെ സ്റ്റേഡിയത്തിലെ നമസ്‌തേ ട്രംപ് പരിപാടി.

ഇന്ത്യ സന്ദര്‍ശിക്കുന്ന എട്ടാമത്തെ അമേരിക്കന്‍ പ്രസിഡന്റ് ആണ് ട്രംപ്. 1959ല്‍ ഐസന്‍ഹോവര്‍ മുതല്‍ 2015ല്‍ ഒബാമ വരെ. എന്നാല്‍ ഇന്ത്യയിലേക്ക് മാത്രമായി സന്ദര്‍ശനം നടത്തുന്ന ആദ്യത്തെ പ്രസിഡന്റ് ആണ് ഡൊണാള്‍ഡ് ട്രംപ്. അതും ഭാര്യയും മകളും മരുമകനും ഒപ്പം.

മുമ്പ് വന്നിട്ടുള്ള പ്രസിഡണ്ട്മാരോടൊപ്പം ഭാര്യമാര്‍ ഉണ്ടായിരുന്നില്ല. പക്ഷെ ജാക്വലിന്‍ കെന്നഡി പോലുള്ള പ്രഥമ വനിതമാര്‍ തനിച്ച് ഇന്ത്യ സന്ദര്‍ശിച്ചുണ്ട്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കുബോഴാണ് ജാക്വലിന്‍ സന്ദര്‍ശനം നടത്തിയത്.

അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായ എയര്‍ഫോഴ്‌സ് വണ്‍ വിമാനം പതിനൊന്നരക്ക് ഇറങ്ങുമെന്നാണ് പ്രതീക്ഷ. അവിടെ നിന്ന് അദ്ദേഹം ഒമ്പതര കി.മീ. അകലെയുള്ള മൊട്ടേറ ക്രിക്കറ് സ്റ്റേഡിയത്തിലേക്ക് റോഡ് ഷോ ആയി പോകും.

ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ആണ് മോട്ടേറയിലേത്. 1,10,000 പേര്‍ക്കിരിക്കാം. വഴിയോരങ്ങളിലും സ്റ്റേഡിയത്തിലുമായി ലക്ഷക്കണക്കിന് ആളുകള്‍ ട്രംപിനെയും മെലാനിയയെയും മോദിയെയും കാണാന്‍ അണിനിരക്കും.

റോഡ് നീളെ 28 ഇടങ്ങളില്‍ സ്റ്റേജുകളും ഇണ്ടായിരിയ്ക്കും. അവിടൊക്കെ ഓരോ സംസ്ഥാനത്തെയും പ്രതിനിധികള്‍ തനതു വേഷവിധാനങ്ങളുമായി കലാപരിപാടികള്‍ അവതരിപ്പിക്കും. കേരളത്തിലെ കലാകാരന്‍മാരും ഉണ്ടാവും.

ഇരുപത്തഞ്ചു കി. മീ. അകലെ സബര്‍മതി നദീതീരത്ത് മഹാത്മജി സ്ഥാപിച്ച ആശ്രമം സന്ദര്‍ശിക്കാന്‍ എല്ലാക്രമീകരണങ്ങളും ചെയ്തിരുന്നു.. അത് വേണ്ടെന്നു വച്ചെങ്കിലും ഇന്ത്യ നിര്‍ബന്ധം ചെലുത്തിയതോടെ പരിപാടിയില്‍ വീണ്ടും ഉള്‍പ്പെടുത്തി. അഹമ്മദബാദ് വനിതാ മേയര്‍ ബിജാല്‍ പട്ടേലിന് ആശ്വാസമായി. അവരാണ് സംഘാടക സമിതി അധ്യക്ഷ.

വിമാനത്തവാളത്തില്‍ നിന്ന് സ്റ്റേഡിയം വരെയുള്ള റോഡരികില്‍ പാര്‍ത്തിരുന്ന ചേരിനിവാസികളെ മതില്‍കെട്ടി അടച്ചതിനു ഒരുപടി ആക്ഷേപം കേട്ട ആളാണ് പട്ടേല്‍. മതിലുകള്‍ എല്ലാം മോഡി-ട്രംപ്-മെലാനിയാ ചിത്രങ്ങള്‍ കൊണ്ടു മോടിപിടിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ സ്‌കൂള്‍ കുട്ടികളെ അതിനു ഉപയോഗിക്കുകയും ചെയ്തു.

അഹമ്മദാബാദ് പരിപാടിക്ക് ശേഷം ട്രംപുംപരിവാരവും ആഗ്രയിലേക്കു പോകും. അവിടെ സൂര്യാസ്തമന വേളയില്‍ ടാജ്മഹല്‍ സന്ദര്‍ശിക്കുകയാണ് ഉദ്ദേശ്യം. ചൊവ്വാഴ്ച ഹൈദ്രബാദ് ഭവനില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍. വ്യാപാര കരാറുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അജണ്ടയില്‍ ഉണ്ട്. മോദിയോടൊപ്പം ലഞ്ച്, പത്രസമ്മേളനം, വൈകിട്ട് രാഷ്രട്രപതികോവിന്ദിന്റെ വിരുന്നു. അതു കഴിഞ്ഞാല്‍ മടക്ക യാത്ര.
ട്രംപ് ഒരു ബാഹുബലി, നൂറു കോടിയുടെ വരവേല്‍പ്പെന്നു പ്രിയങ്ക (കുര്യന്‍ പാമ്പാടി)ട്രംപ് ഒരു ബാഹുബലി, നൂറു കോടിയുടെ വരവേല്‍പ്പെന്നു പ്രിയങ്ക (കുര്യന്‍ പാമ്പാടി)ട്രംപ് ഒരു ബാഹുബലി, നൂറു കോടിയുടെ വരവേല്‍പ്പെന്നു പ്രിയങ്ക (കുര്യന്‍ പാമ്പാടി)ട്രംപ് ഒരു ബാഹുബലി, നൂറു കോടിയുടെ വരവേല്‍പ്പെന്നു പ്രിയങ്ക (കുര്യന്‍ പാമ്പാടി)ട്രംപ് ഒരു ബാഹുബലി, നൂറു കോടിയുടെ വരവേല്‍പ്പെന്നു പ്രിയങ്ക (കുര്യന്‍ പാമ്പാടി)ട്രംപ് ഒരു ബാഹുബലി, നൂറു കോടിയുടെ വരവേല്‍പ്പെന്നു പ്രിയങ്ക (കുര്യന്‍ പാമ്പാടി)ട്രംപ് ഒരു ബാഹുബലി, നൂറു കോടിയുടെ വരവേല്‍പ്പെന്നു പ്രിയങ്ക (കുര്യന്‍ പാമ്പാടി)ട്രംപ് ഒരു ബാഹുബലി, നൂറു കോടിയുടെ വരവേല്‍പ്പെന്നു പ്രിയങ്ക (കുര്യന്‍ പാമ്പാടി)
Join WhatsApp News
josecheripuram 2020-02-23 15:35:51
"Birds of the same feather flock together"
Tom Abraham 2020-02-24 17:35:13
Priyanka forgets that India needs America for regional conflict resolutions, UN respect for India and a few other economic or tourist reasons. Mere confrontational politics should not stop Priyanka forget past Indian dependence on The US . May be she needs to ponder about Pak activities, Kashmir issues and several other sub- continent security in a more mature manner.
crooks 2020-02-24 20:58:45
Crooks has been lonely and friendless for so long that he almost can't deal with someone trying to be nice to him. He longs for company
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക