Image

പുതിയ ലുക്കില്‍ ദിലീപും കാവ്യയും; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

Published on 23 February, 2020
പുതിയ ലുക്കില്‍ ദിലീപും കാവ്യയും; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുന്ന കാവ്യാ മാധവന്‍ വളരെ ചുരുക്കും ചില പരിപാടികളില്‍ മാത്രമേ പങ്കെടുക്കാറുള്ളു. അതുകൊണ്ട് തന്നെ കാവ്യയും ദിലീപും ഒന്നിച്ചുള്ള ചിത്രങ്ങളൊക്കെ കാണുന്നത് ആരാധകര്‍ക്കും സന്തോഷമാണ്. ഇരുവരുടേയും പുതിയ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.  കേശു ഈ വീടിന്റെ നാഥന്‍  എന്ന ചിത്രത്തിനു വേണ്ടി തല മൊട്ടയടിച്ച ലുക്കിലാണ് ദിലീപ്. നെറ്റിയില്‍ ചന്ദനക്കുറി തൊട്ടുള്ള ഇരുവരുടേയും ചിത്രം കണ്ടാല്‍ ഏതോ ക്ഷേത്ര ദര്‍ശനം കഴിഞ്ഞതാണെന്നും തോന്നും.

മലയാള സിനിമയിലെ താരജോഡികളായ ദിലീപും കാവ്യ മാധവനും 2016 നവംബര്‍ 25നാണു വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. 2019 ഒക്ടോബര്‍ 19ന് ഇരുവര്‍ക്കും പെണ്‍കുഞ്ഞു പിറന്നു. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയത്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക