Image

ഏബ്രഹാം കളത്തിലിനെ സസ്‌പെന്‍ഡ് ചെയ്തതിനെച്ചൊല്ലി ഫൊക്കാനയില്‍ രണ്ടഭിപ്രായം

Published on 22 February, 2020
ഏബ്രഹാം കളത്തിലിനെ സസ്‌പെന്‍ഡ് ചെയ്തതിനെച്ചൊല്ലി ഫൊക്കാനയില്‍ രണ്ടഭിപ്രായം
ന്യു യോര്‍ക്ക്: ഫൊക്കാന വൈസ് പ്രസിഡന്റ് ഏബ്രഹാം കളത്തിലിനെ സസ്‌പെന്‍ഡ് ചെയ്തതിനെച്ചൊല്ലി ഫൊക്കാനയില്‍ രണ്ടഭിപ്രായം.

രണ്ടു വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ ഫൊക്കാന ഇടപെടുന്നതില്‍ അര്‍ഥമില്ലെന്നു ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഫൊക്കാന നാഷനല്‍ കമ്മിറ്റിയിലുള്ളവരാണു ഇതിലെ കക്ഷികളെന്നു എതിര്‍വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഒരു തവണയല്ല പ്രശ്‌നം ഉണ്ടാകുന്നത്.

ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഒരു അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. പ്രസിഡന്റ് മാധവന്‍ നായര്‍, സെക്രട്ടറി ടോമി കോക്കാട്ട്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ മാമ്മന്‍ സി. ജേക്കബ്, സെക്രട്ടറി വിനോദ് കെയാര്‍കെ, ഫിലിപ്പോസ് ഫിലിപ്പ് എന്നിവരാണു കമ്മിറ്റിയില്‍.

മാര്‍ച്ച്-7-നു ന്യു യോര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ ജനറല്‍ ബോഡി ചേരുന്നുണ്ട്. അതിനു മുന്‍പ് കമ്മിറ്റി തീരുമാനമെടുക്കുമോ എന്നു വ്യക്തമല്ല. ഏതായാലും ഈ വിഷയം ജനറല്‍ ബോഡിയില്‍ വന്നാല്‍ അത് രൂക്ഷമായ ചര്‍ച്ചകള്‍ക്ക് കാരണമാവുമെന്നുറപ്പ്.

ഫൊക്കാനയുടെ മികവിനു കാരണം ഏതാനും പേരുടെ പ്രവര്‍ത്തനങ്ങളാണെന്ന് ചിക്കാഗോയില്‍ നിന്നുള്ള നാഷണല്‍ കമിറ്റി അംഗം പ്രവീണ്‍ തോമസ് പറഞ്ഞതിനെച്ചൊല്ലി ആയിരുന്നു തര്‍ക്കം ആരംഭിച്ചത്. ഇത് ഫ്‌ലോറിഡയില്‍ നിന്നുള്ള ഏബ്രഹാം കളത്തില്‍ ചോദ്യം ചെയ്തു. പിന്നീടത് വാഗ്വാദത്തിനു വഴിതെളിച്ചു.

മീറ്റിംഗ് കഴിഞ്ഞ ശേഷവും ഇരുവരും തമ്മില്‍ ഇതേച്ചൊല്ലി ഫോണില്‍ തര്‍ക്കം തുടര്‍ന്നു. പ്രവീണിന്റെ ഭാര്യയേയും കുഞ്ഞിനെയും ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. എന്തായാലും മേലില്‍ ബന്ധപ്പെടരുതെന്നു പോലീസ് എബ്രഹാമിനു മുന്നറിയിപ്പ് നല്കി. എന്നാല്‍ തന്നോടു പറഞ്ഞതിനു അര്‍ഹമായ മറുപടി പറയുക മാത്രമേ ഉണ്ടായിട്ടുള്ളു എന്നു ഏബ്രഹാം പറഞ്ഞു.

സസ്പന്‍ഷന്‍ കാര്യത്തില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകും. സംസാരിച്ചു തീരാവുന്ന പ്രശ്‌നം വഷളാക്കുകയായിരുന്നെന്നു എബ്രഹാം പറയുന്നു.

വിഷയം നാഷണല്‍ കമ്മിറ്റി ട്രസ്റ്റി ബോര്‍ഡിനു വിടുകയായിരുന്നു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍ മാമ്മന്‍ സി. ജേക്കബ് ആണു സസ്‌പെന്‍ഷന്‍ ഉത്തരവിട്ടത്. എന്നാല്‍ ബോര്‍ഡിലെ 9 അംഗങ്ങളില്‍ 5 പേര്‍ സസ്‌പെന്‍ഷനു എതിരായിരുന്നുവെന്നു ഒരു വിഭാഗം അറിയിച്ചു. ഇക്കാര്യത്തിലൊന്നും പ്രതികാരിക്കാനില്ലെന്നു മാമ്മന്‍ സി ജേക്കബ് പറഞ്ഞു

കണ്‍ വന്‍ഷന്‍ അടുത്തു വരുമ്പോള്‍ ഇത്തരമൊരു സംഭവം ദൗര്‍ഭാഗ്യകരമെന്നു ഫൊക്കാന വ്രുത്തങ്ങള്‍ പറഞ്ഞു. പ്രശ്‌നം സംസാരിച്ചു തീര്‍ക്കുമെന്ന് ഭാവാഹികള്‍ സൂചിപ്പിച്ചു.
Join WhatsApp News
Abraham Kalathil 2020-02-23 08:41:51
ഈ എഴുതിയ കാര്യങ്ങളിൽ പലതും തെറ്റും, തെറ്റിദ്ധാരണ ജനകവും ആണ് എന്ന് ആദ്യമേ പറയട്ടെ. ഫൊക്കാനയുടെ ഭരണഘടന പ്രകാരം ഇത് പോലെയുള്ള പ്രശ്നങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റി ആണ് ആദ്യം ചർച്ച ചെയ്യണ്ടത് . കമ്മിറ്റിക്കു പരിഹരിക്കാൻ പറ്റാത്ത വരുമ്പോൾ മാത്രമേ അത് എക്സിക്യൂട്ടീവ് കമ്മിറ്റി ട്രസ്റ്റി ബോർഡിന് ഒരു പ്രശ്നം പരിഹരിക്കാൻ വിടുകയുള്ളു. എന്നാൽ പത്തു അംഗ കമ്മിറ്റിയിൽ ഒരിക്കൽ പോലും ഈ വിഷയം വന്നിട്ടില്ല എന്നത് തന്നെ നിയമ വിരുദ്ധവും, ഭരണഘടനാ ലങ്കനവുമാണ്‌ . കൂടാതെ ട്രസ്റ്റി ബോർഡിൽ തന്നെ ഒൻപതിൽ അഞ്ചു പേർ ഒരു വിധത്തിൽ ഉള്ള നടപടിക്ക് എതിരായിരുന്നു. കാരണം കൺവൻഷൻ അടുത്ത് വരുന്നു, കൂടാതെ ഈ വിഷയം ഫൊക്കാന യായി ബന്ധപ്പെടുത്തേണ്ട കാര്യം അല്ല എന്നതും ആയിരുന്നു അഞ്ച് പേർ അഭിപ്രായപ്പെട്ടത്. എന്നാൽ ചില മാടമ്പി വ്യക്തികൾ ആദ്യ നാൾ മുതൽ എന്നെ വ്യക്തി ഹത്യ, കാര്യങ്ങൾ സംസാരിക്കുന്നവരെ ഒറ്റ പെടുത്തുകയും, ഒന്നുകിൽ അവരെ ഈ പ്രകാരം ഉമ്മാക്കി നടപടി കാട്ടി പുറത്താക്കുകയോ , അല്ലെങ്കിൽ സ്വയം പുറത്തു പോവുകയോ ആണ് ഈ സംകടനയിൽ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിട്ടുള്ളത്. പക്ഷെ ഇതിനു രണ്ടിനും ഞാൻ തയാറല്ല. വൻപിച്ച ജന പിന്തുണ ഈ വിഷയത്തിൽ കാണുന്നത് തന്നെ ഇത് ഒരു തെറ്റായ നടപടിയും, ചില സ്ഥാപിത വ്യക്തികളുടെ കരടായി അവർക്കു ഞാൻ മാറിയതും ആണ്. ഈ വിഷയം പബ്ലിക് ആക്കിയാൽ, അതെ മാർഗം ഞങ്ങളുടെ ഭാഗത്തും നിന്നും ഇനി പ്രതീക്ഷിക്കാം. എബ്രഹാം കളത്തിൽ , വൈസ് പ്രസിഡന്റ്, ഫൊക്കാന.
ഫൊക്കാന 2020-02-23 09:24:23
"ഫൊക്കാനയുടെ മികവിനു കാരണം ഏതാനും പേരുടെ പ്രവര്‍ത്തനങ്ങളാണെന്ന് ചിക്കാഗോയില്‍ നിന്നുള്ള നാഷണല്‍ കമിറ്റി അംഗം പ്രവീണ്‍ തോമസ് പറഞ്ഞതിനെച്ചൊല്ലി ആയിരുന്നു തര്‍ക്കം ആരംഭിച്ചത്. ഇത് ഫ്‌ലോറിഡയില്‍ നിന്നുള്ള ഏബ്രഹാം കളത്തില്‍ ചോദ്യം ചെയ്തു." MY intake: ഈ സംഭവം പ്രൈമറി സ്‌കൂളിൽ കുട്ടിയും കോലും കളിച്ചിരുന്ന കാലത്തെ കുട്ടികൾ തമ്മിലുള്ള വഴക്കുപോലിരിക്കുന്നു. അതിലും രസം രണ്ടു ചേട്ടന്മാർ തമ്മിൽ വാക്ക് തർക്കം ഉണ്ടായതിന് പ്രസിഡന്റ് മാധവൻ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പുറപ്പെട്ടു കഴിഞ്ഞുവെന്നുള്ളമാണ്. ഒരു സാമ്പത്തിക പ്രശ്നമോ, ലൈംഗിക പ്രശ്നമോ, നായര്, ക്രിസ്ത്യാനി, മുസ്ലിം എന്നിങ്ങനെ ചേരി തിരിഞ്ഞുള്ള വാഗ്ദ്വാതമോ കാണുന്നില്ല. ഇങ്ങനെ ഒരു വാർത്ത 'ഫൊക്കാന' പത്രത്തിൽ ഇട്ടതു തന്നെ അവരുടെ അന്തസ്സിന് കോട്ടം തട്ടുന്നു. ഫൊക്കാനയ്ക്ക് അമേരിക്കയിൽ മതിപ്പില്ലെങ്കിലും കേരളത്തിൽ ഈ സംഘടന ഏതോ ആനയോ കുതിരയോ ആണെന്നാണ് പൊതു ജനം കരുതുന്നത്. കേരളാ മുഖ്യമന്ത്രി വരെ അങ്ങനെ കരുതുന്നു. കൂടാതെ ശ്രീ മാധവൻ നായർ അടുത്തയിടെ നിരവധി പുരസ്ക്കാരങ്ങൾ നേടിയത് വഴി നാട്ടിലുള്ള പത്രങ്ങളിലും വലിയ വാർത്തകളായിരുന്നു. രണ്ടു പേരുള്ള ടെലഫോണിൽ കൂടിയുള്ള ഭീക്ഷണി പ്പെടുത്തലും പോലീസ് ഇടപെടലും വന്നതുകൊണ്ട് രണ്ടിനെയും ഒരു കൊല്ലത്തേയ്ക്ക് ഡിസ്മിസ് ചെയ്താലുള്ള ഒരു പ്രശ്നമേയുണ്ടായിരുന്നുള്ളൂ. ഇത്തരം ഒരു വാർത്ത കൊടുത്തു ഫൊക്കാനയുടെ അന്തസ് കളയേണ്ട ആവശ്യമില്ലായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക