ദിലീപും മകള്‍ മഹാലക്ഷ്മിയും ഒരുമിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. അതി മനോഹരമായി ചിരിച്ച് ദിലീപിന്റെ കൈകളില്‍ നെഞ്ചോട് ചെര്‍ന്നിരിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രമാണ് വൈറലായിരിക്കുന്നത്. അച്ഛന്റെയും മകളുടെയും ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
ദിലീപ് തന്റെ പുതിയ ചിത്രമായ 'കേശു ഈ വീടിന്റെ നാഥന്‍' ഗെറ്റപ്പിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദിലീപ്- കാവ്യ ദമ്പതികളുടെ മകളാണ് മഹാലക്ഷ്മി. മീനാക്ഷിയാണ് ദിലീപിന്റെ മൂത്ത മകള്‍