Image

ഫാ: ഡേവിസ് ചിറമേല്‍ അമേരിക്കയിലെത്തുന്നു

Published on 22 February, 2020
ഫാ: ഡേവിസ് ചിറമേല്‍ അമേരിക്കയിലെത്തുന്നു
ഫ്‌ലോറിഡ: ജീവകാരുണ്യം മുഖമുദ്രയാക്കിയ കിഡ്‌നി ഫെഡറേഷന്‍ ഇന്ത്യയുടെ ചെയര്‍മാന്‍ ഫാ: ഡേവിസ് ചിറമേല്‍ ഹ്രസ്വസന്ദര്‍ശനത്തിനായി അമേരിക്കയിലെത്തുന്നു. മാര്‍ച്ച് 24 നു ഇവിടെയെത്തുന്ന ചിറമ്മേലച്ചന്‍ വിവിധ സ്‌റ്റേറ്റുകളില്‍ പ്രോഗ്രാമുകളില്‍ പങ്കെടുത്ത് ഏപ്രില്‍ 5 നാട്ടിലേക്ക് മടങ്ങും.

ഷഷ്ടിപൂര്‍ത്തി  ആഘോഷിക്കുന്ന ചിറമ്മേലച്ചനെ  മാര്‍ച്ച് 28 ന് സൗത്ത് ഫ്‌ലോറിഡയിലെ മലയാളി സമൂഹം ആദരിക്കുന്നുണ്ട് . കൂടാതെ ഏപ്രില്‍ 4ന്  കിഡ്‌നി രോഗികളെ  സഹായിക്കാനായി സാദക മ്യൂസിക് ബാന്‍ഡ്  ന്യൂയോര്‍ക്കില്‍ സംഘടിപ്പിക്കുന്ന ഗാനനിശയിലും അദ്ദേഹം പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക: സുനില്‍ തൈമറ്റം  305  776 7752 , പൊന്നച്ചന്‍ സെബാസ്റ്റ്യന്‍  305 905 1994 , രാജു പള്ളത്ത്  732 429 9529 ,എബി തെക്കനാട്ട്   305 775 1858 .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക