Image

വിചാരവേദിയില്‍ വാസുദേവ് പുളിക്കലിന്റെ “വിചാരധാരകള്‍’ പ്രകാശനം ചെയ്തു

Published on 21 February, 2020
വിചാരവേദിയില്‍ വാസുദേവ് പുളിക്കലിന്റെ “വിചാരധാരകള്‍’  പ്രകാശനം ചെയ്തു
ന്യൂയോര്‍ക്ക്: 2020 ഫെബ്രുവരി പതിനഞ്ചാം തിയ്യതികെ. സി. എ. എന്‍. എ യില്‍, പ്രസിഡന്റ് അജിത് ഏബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ വിചാരവേദിയില്‍ സാംസികൊടുമണ്‍ “എത്രനാള്‍ഉറങ്ങും ഞാന്‍’ എന്ന തന്റെ കവിത ചൊല്ലി. തുടര്‍ന്ന് ”പൗരത്വബില്ലിന്റെ കാണാപ്പുറങ്ങള്‍’ എന്ന വിഷയം മാമന്‍ മാത്യു അവതരിപ്പിച്ചു. പ്രവാസികളായവര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഒ.സി.ഐ. എപ്പോള്‍ വേണമെങ്കിലും റദ്ദുചെയ്യാനുള്ള നിയമം പുതിയഭേദഗതിയില്‍ എഴുതിചേര്‍ത്തിട്ടുള്ളതിനെ എടുത്തുകാട്ടിയാണ് മാമാന്‍ മാത്യു വിഷയം അവതരിപ്പിച്ചുതുടങ്ങിയത്.

 പൗരത്വ ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍ ഇന്ത്യയില്‍ ഇപ്പോള്‍താമസിക്കുന്ന ആരേയും ബാധിക്കുന്നില്ല എന്നുള്ള പ്രചരണം കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുണ്ടെങ്കിലും അതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ എന്തൊക്കെയെന്ന് മാമന്‍ മാത്യു  തന്റെ പ്രബന്ധത്തില്‍ ഉദാഹരണസഹിതം ചൂണ്ടിക്കാട്ടി.

ആസാമില്‍ കണ്ടതിനേക്കാള്‍ ഗുരുതരമായിരിക്കും ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ ഈ ബില്ലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍. ഇന്നലെവരെ ഇന്ത്യക്കാരായിരുന്ന നമ്മള്‍, ഇന്ന് ഈ രാജ്യത്തെ പൗരന്മാരാണന്ന് രേഖകളുടെ അടിസ്ഥാനത്തില്‍ തെളിയിക്കപ്പെടേണ്ടിവരുക എന്ന വലിയ ഒരു അപകടത്തിലേക്കാണ് നാം എത്തിപ്പെട്ടിരിക്കുന്നത്.

ഇവിടെ ജനിച്ചുഎന്നുള്ളതുകൊണ്ട് നിങ്ങള്‍ പൗരത്വമുള്ളവര്‍ ആകുന്നില്ല. മറിച്ച് നിങ്ങളുടെ അച്ഛëം അമ്മയും ഇന്ത്യക്കാരാണ് എന്നുതെളീക്കാനുള്ള രേഖകളും നിങ്ങളുടെ ബാദ്ധ്യതയാകുന്നു. ജനനമരണ രജിസ്‌ട്രേഷന്‍ പോലും നിലവിലില്ലാതിരുന്ന ഒരു രാജ്യത്ത് ജനിച്ച നാന്തോ അമ്പതോ വയസുള്ളഒരാള്‍ എങ്ങനെയാണ് തന്റെ ജനനസര്‍ട്ടിഫിക്കറ്റും, ഒപ്പംതന്റെ മാതാപിതാക്കളുടെ രേഖകളുംസമര്‍പ്പിക്കുന്നത്.? ഇവിടെ നിങ്ങള്‍ മൂന്നുതരം പൗരന്മാരായി വേര്‍തിരിക്കപ്പെടുന്നു. രേഖകളാന്‍ തെളിവു ലഭിച്ച പൗരന്മാര്‍. രേഖകള്‍ ലഭിക്കാന്‍ സാദ്ധ്യതയുള്ളവര്‍. ഒêരേഖയിലുംവരാത്തവര്‍. (ഇവര്‍ ഇവിടെ ജനിച്ചവരും, വര്‍ഷങ്ങളായി വോട്ടര്‍പട്ടികയിലുള്ളവരും, ഇവിടെ സ്കൂളില്‍ പോയവêം ഒക്കെ ആണെങ്കിലും തങ്ങളുടെ മാതാപിതാക്കള്‍എവിടെ നിന്നുവന്നു എന്നുതെളിവു നല്‍കാന്‍ കഴിയാത്തവരാണ്.) ഒടുവില്‍ പറഞ്ഞ രണ്ടു കൂട്ടരിലും മുസ്ലീം നാമധാരികള്‍ അല്ലാത്തവര്‍ക്ക് ഇളവുകള്‍ നള്‍കി അവരെ പൗരന്മാരായി സ്വീകരിക്കുമ്പോള്‍, മറ്റവര്‍ കോണ്‍സട്രേഷന്‍ ക്യാമ്പുകളിലേക്ക് പോകേണ്ടിവêം. ഇവിടെയാéമതപരവും, രാഷ്ട്രിയവുമായ വിവേചനം മറനീക്കി പുറത്തുവരുന്നത്. കൂടാതെ പതിനാലുമില്യണ്‍ വരുന്ന അനാഥരും, മതമില്ലാത്ത യുക്തിവാദികളും ഏതുരാജ്യക്കാരാകും.

ഹിന്ദുരാഷ്ട്രം എന്ന ഗോള്‍വര്‍ക്കറുടെയും, സവര്‍ക്കറുടെയും രാഷ്ട്രറകാഴ്ച്ചപ്പാട് ഇതിനോടൊപ്പംകൂട്ടി വായിക്കുമ്പോഴേ നമ്മുടെ യാത്ര എങ്ങോട്ട് എന്ന നമുക്ക് തിരിച്ചറിയാന്‍ കഴിയു. അവêടെ മാതൃക ഹിറ്റ്‌ലറുടെ ജര്‍മ്മനിയായിരുന്നു. ഇപ്പോള്‍ ജനാധിപത്യബോധമുള്ളവര്‍ പ്രതികരിച്ചില്ലെങ്കില്‍, കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളീല്‍ ഗ്യാസ്‌ചേമ്പറുകള്‍ ഉണ്ടാകാന്‍ അധികകാലം വേണ്ടിവരില്ല. മതാടിസ്ഥാനത്തിലുള്ള വേര്‍തിരിവ് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് എതിരാണ ്എന്നുള്ളതും ഈ ബില്ലിനെ എതിര്‍ക്കുവാന്‍ പ്രേരകമാകുന്നു. ലോകത്തിലെ ഏറ്റവുംവലിയ ജനാധിപത്യ  രാഷ്ട്രം എന്ന അഭിമാനം ഇനി എത്രനാള്‍?.

സവര്‍ക്കറുടെ ഹിന്ദുത്വയോ സ്വാമിവിവേകാനന്ദന്റെ ഹിന്ദുത്വമോ നമുക്ക് വേണ്ടതെന്ന്, വിവേകാനന്ദ സ്വാമികളുടെ ചിക്കാഗോ പ്രസംഗതെ ഉദ്ധരിച്ചുകൊണ്ട് മാമന്‍ മാത്യു ചോദിച്ചു.
അലക്‌സാണ്ടര്‍, സാനി അബൂക്കന്‍, ജോണ്‍ വേറ്റം, രഘുനാഥന്‍ നായര്‍, ജോസ് വര്‍ഗീസ്, തോമസ് ഫിലിപ്പോസ്, സോമന്‍ കോശി, വര്‍ഗീിസ് ചുങ്കത്തില്‍, രാജു ഏബ്രഹാം, രാജു തോമസ്, അമ്മിണി ടീച്ചര്‍, ബാബു പാറയ്ക്കല്‍, ജോര്‍ജ്ജ് മാറാച്ചേരില്‍, റജി æര്യന്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുക്കുകയും ചോദ്യങ്ങള്‍ ചോദിക്കയുംചെയ്തു. കേരളത്തിലെ അന്യ സംസ്ഥാന തൊഴിലാളികളിലെ കുറ്റവാസനയും, തന്മൂലമുണ്ടാæന്ന സാമൂഹ്യഅരക്ഷിതാവസ്ഥയും ചര്‍ച്ചയില്‍ഉന്നയിക്കപ്പെട്ടു. ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഒരാള്‍ അഭിപ്രായപ്പെട്ടത്, നെഹ്രുവിന് പകരം ജിന്ന ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയായിരുന്നുവെങ്കില്‍ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നുവെന്നാണ്.
 
നെഹ്രുവിനെ ഇന്ത്യന്‍ ചരിത്രത്തില്‍ നിന്നുതന്നെ തുടച്ചുമറ്റാനുള്ള സംഘടിത ഗൂഡാലോചനയുടെ ഭാഗമാണ്ഇത്തരം പ്രചരണം. ജെ,എന്‍,യു വിനെ തകര്‍ക്കാനുള്ള ശ്രമം ഒരുദാഹരണം മാത്രം. മറ്റുള്ളവരെ ഒക്കെ അവര്‍ അവരുടേതാക്കി. ഹിന്ദുവാക്കി. എന്നാല്‍ നെഹ്രുവിനെ എങ്ങനെയൊക്കെ നോക്കിയിട്ടും അവരുടെ പാളയത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല എന്നിരിക്കെ ചരിത്രത്തില്‍ നിന്നുംതുടച്ചു നീക്കുക എന്ന പ്രചാരവേലയിലാണവര്‍. ഇനി ജിന്നയെ നെഹ്രുവിനുമേല്‍ പ്രതിഷ്ടിക്കണമെന്നു പറയുന്നവര്‍ ഓര്‍ക്കേണ്ട വസ്തുതകള്‍ ചിലതൊക്കെയുണ്ട്. രാജ്യത്തിനുവേണ്ടി പോരാടിയ നെഹ്രുവിന്റെ അച്ഛനും അമ്മയും, ഒപ്പംരോഗിയായിരുന്ന ഭാര്യയും സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളികളായിരുന്നു.. രാജ്യത്തിനുവേണ്ടി ബലിയായ സ്വന്തംമകളേയും കൊച്ചുമകനേയും മറക്കാതിരിçക. ഇനി ജിന്ന ആരായിരുന്നു. സ്വാതന്ത്ര്യസമര നായകനും നിരീശ്വരവാദിയും ആയിരുന്നിട്ടുæടി, അധികാരത്തിനുവേണ്ടി മാത്രം മുസ്ലിം ലീഗില്‍ചേരുകയും രണ്ടു രാഷ്ട്രങ്ങള്‍ എന്ന ആശയത്തില്‍ഉറച്ചു നില്‍ക്കുകയുംചെയ്ത ആള്‍. ജിന്ന പ്രധാനമന്ത്രിയായ പാകിസ്താന്റെ സ്ഥിതിഎന്തായി.? മതനിരപേക്ഷതില്‍ ഉറച്ച്, ലോകത്തിലെ ഏറ്റവുംവലിയ ജനാധിപത്യ രാഷ്ട്രത്തിന് അടിത്തറപാകിയ നെഹ്രുവിനെ അത്രവേഗം തുടച്ചുമാറ്റാന്‍ കഴിയുകയില്ലെന്ന് സാംസി കൊടുമണ്‍ അഭിപ്രായപ്പെട്ടു.
 
കെ.സി. എ. എന്‍. എ. യുടെ ലൈഫ് മെംബറും, വിചാരവേദിയുടെ പ്രസിഡന്റുമായിരുന്ന വാസുദേവ് പുളിക്കലിനെ സഘടനയുടെ പ്രസിഡന്റെ അജിത് ഏബ്രഹാം പൊന്നാട അണിയിച്ച്ആദരിച്ചു. ഒപ്പം വാസുദേവ് പുളിക്കല്‍ പ്രസിദ്ധീകരിച്ച “വിചാരധാരകള്‍’ എന്ന പുസ്തകം സാംസികൊടുമണ്‍ അജിത് ഏബ്രഹാമിനു കൊടുത്തുകൊണ്ട് പ്രകാശിപ്പിച്ചു.വാസുദേവ് പുളിക്കല്‍കെ. സി.എ. എന്‍. എ വിചാരവേദിയോടുള്ളതന്റെകൃതജ്ഞതസദസിനെ അറിയിച്ചു.

  വളരെഏറെ കാലികപ്രാധാന്യമുള്ള ഒരു വിഷയം വസ്തുതാപരമായും, ലളിതമായും അവതരിപ്പിച്ച മാമന്‍ മാത്യുവിനോടും, ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരൊടുമുള്ള നന്ദി സാംസി കൊടുമണ്‍ അറിയിച്ചു. 


വിചാരവേദിയില്‍ വാസുദേവ് പുളിക്കലിന്റെ “വിചാരധാരകള്‍’  പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക