Image

ആദ്യ അറബ് ഹോപ്പ് മേയ്ക്കറെ ഷെയ്ക്ക് മുഹമ്മദ് പ്രഖ്യാപിച്ചു

Published on 21 February, 2020
ആദ്യ അറബ് ഹോപ്പ് മേയ്ക്കറെ ഷെയ്ക്ക് മുഹമ്മദ് പ്രഖ്യാപിച്ചു

ദുബായ്: അറബ് മേഖലയില്‍ ഇദംപ്രഥമായി സംഘടിപ്പിച്ച ഹോപ്പ് മേയ്ക്കര്‍ 2020 നെ കണ്ടെത്താനുള്ള കൊക്കോകോളോ അരീന ഗ്രാന്‍ഡ് ഫിനാലേ മത്സരത്തില്‍ അറുപതുകാരനായ ഇമറേത്തി ബിസിനസുകാരന്‍ അഹമ്മദ് അല്‍ ഫലാസി തിരഞ്ഞെടുക്കപ്പെട്ടു.

അവസാന റൗണ്ട് മത്സരത്തിലെത്തിയ 5 പേരില്‍ നിന്നാണ് അല്‍ ഫലാസി തിരഞ്ഞെടുക്കപ്പെട്ടത്. അബുദാബി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമില്‍ നിന്നും ഒരു മില്യണ്‍ ദിര്‍ഹം വരുന്ന അവാര്‍ഡ് ഫലാസി ഏറ്റുവാങ്ങി.

എന്നെ സംബന്ധിച്ചിടത്തോളം ഫൈനല്‍ റൗണ്ടിലെത്തിയ അഞ്ചു പേരും വിജയികളാണെന്നും ഈ സമ്മാന തുക വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണമെന്നും അല്‍ ഫലാസിക്ക് സമ്മന തുക കൈമാറിക്കൊണ്ട് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

ആഫ്രിക്കയില്‍ ഉടെനീളം നിരവധി കിഡ്‌നി ഡയലിസിസ് സെന്ററുകളും നവജാത ശിശുക്കള്‍ക്കായി ഇന്‍കുബേറ്ററുകളും നവീകരിക്കുന്നതിന് അക്ഷീണം പരിശ്രമം നടത്തുന്ന ഒരു മനുഷ്യസ്‌നേഹിയാണ് ഷെയ്ഖ് അല്‍ ഫലാസി. തന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും കൂട്ടായിട്ടുള്ളത് ഭാര്യയും മകളുമാണെന്ന് അല്‍ ഫലാസി പറഞ്ഞു.

സൗദി സ്വദേശി അലി അല്‍ ഗാമദി, ഈജിപ്റ്റിയന്‍ ഡോ. മുജാഹിദ് മുസ്തഫ, ലിബിയന്‍ അമേരിക്കന്‍ വംശജന്‍ മുഹമ്മദ് ബസീക് എന്നിവരാണ് ഫൈനലിലെത്തിയ മറ്റു നാലു പേര്‍. അഞ്ചു പേര്‍ക്കും ഒരു മില്യണ്‍ ദിര്‍ഹം വീതം സമ്മാനമായി ലഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക