Image

പുരുഷു എന്നെ അനുഗ്രഹിക്കണം! സ്വന്തം കാലുപിടിച്ച് ടൊവിനോ തോമസ്

Published on 21 February, 2020
പുരുഷു എന്നെ അനുഗ്രഹിക്കണം! സ്വന്തം കാലുപിടിച്ച് ടൊവിനോ തോമസ്
മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് കൈ നിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ്. താരം ജിമ്മില്‍ വര്‍ക്കൗണ്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും വിഡിയോയുമൊക്കെ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍  ചിത്രം പങ്കുവച്ചിരിക്കുകയാണ് താരമിപ്പോള്‍. ജിമ്മില്‍ സ്ട്രെച്ച് വര്‍ക്കൗട്ട് ചെയ്യുന്ന താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

സ്ട്രെച്ച് ചെയ്ത് സ്വന്തം കാല് പിടിക്കുന്നതിന്റെ ചിത്രത്തോടൊപ്പം താരം കുറിച്ചിരിക്കുന്ന തലക്കെട്ടാണ് ഏറെ രസകരം. പുരുഷു എന്നെ അനുഗ്രഹിതക്കണം ! എന്നാണ് ടൊവിനോ കുറിച്ചിരിക്കുന്നത്. ഏറെ പ്രേക്ഷക പ്രീതി ആര്‍ജ്ജിച്ച ഡയലോഗ് ആണിത്. 

മിന്നല്‍ മുരളി എന്ന ചിത്രത്തിനായുള്ള മേക്കോവറിലാണ് താന്‍ എന്ന് ടൊവിനോ വ്യക്തമാക്കിയിട്ടുണ്ട്. ചിത്രത്തില്‍ ടൊവിനോ നാടന്‍ സൂപ്പര്‍ ഹീറോ ആയാണ് പ്രത്യക്ഷപ്പെടുന്നത്. ഗോദയ്ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക