തമിഴ് സൂപ്പര്‍താരം തല അജിത്തിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന വാലിമൈ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായത്. ചെന്നൈയില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരുക്കേറ്റത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ബൈക്ക് സ്റ്റണ്ടിനിടെയായിരുന്നു അപകടം. ബൈക്കില്‍ നിന്നും വീണ താരത്തിന്റെ കൈയ്യിലും കാലിലുമാണ് പരിക്കേറ്റത്. പരുക്ക് ഗുരുതരമല്ലെന്നും രണ്ട് ദിവസത്തെ വിശ്രമം കഴിഞ്ഞാല്‍ സുഖം പ്രാപിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ചെറിയ മുറിവുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും പറഞ്ഞു. 20 മിനിറ്റ് ഇടവേളയ്ക്ക് ശേഷം ചിത്രീരണം പുനരാരംഭിച്ചതായും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. അപകടത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്
. വീഡിയോ വൈറലായതോടെ #GetWellSoonTHALA എന്ന ഹാഷ്ടാഗുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. മണിക്കൂറുകള്‍ക്കകം 65000 ത്തിലധികം ട്വീറ്റുകളുമായി ട്രെന്‍ഡായിരിക്കുകയാണ് ഈ ഹാഷ്ടാഗ് ഇപ്പോള്‍.
ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ഒരിടവേള ആവശ്യപ്പെട്ടിരിക്കുകയാണ് താരം. ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന ഷെഡ്യൂളില്‍ തിരികെയെത്തുമെന്നും താരം അറിയിച്ചു. ഇതിന് മുമ്ബും അജിത്തിന് സമാന അനുഭവം ഉണ്ടായിട്ടുണ്ട്. ആരംഭം, വേദാളം തുടങ്ങീ പല ചിത്രങ്ങളിലും ബൈക്ക് സ്റ്റണ്ടുകള്‍ ചിത്രീകരിക്കുന്നതിനിടെ താരത്തിന് പരിക്കേല്‍ക്കാറുണ്ട്.
നേര്കൊണ്ട്പാര്വെയാണ് അജിത്തും വിനോദും മുന്‍പ് ഒന്നിച്ച് അഭിനയിച്ച ചിത്രം. വേഗം സുഖം പ്രാപിക്കൂ എന്ന ഹാഷ് ടാഗോടെ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ട്വീറ്റ് ചെയ്യുന്നുണ്ട്A