Image

ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിലെ മൂന്ന് നോമ്പാചരണം ഭക്തിനിര്‍ഭരമായി

ജോയിച്ചന്‍ പുതുക്കുളം Published on 20 February, 2020
ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിലെ മൂന്ന് നോമ്പാചരണം ഭക്തിനിര്‍ഭരമായി
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ ഫെബ്രുവരി 3,4,5 തീയതികളില്‍ നടന്ന മൂന്ന് നോമ്പാചരണവും പുറത്ത് നമസ്കാരവും ഭക്തിനിര്‍ഭരമായി . എല്ലാ ദിവസവും വൈകിട്ട് 7 ന് വി.കുര്‍ബ്ബാനയും പ്രത്യേക പ്രാര്‍ത്ഥനയും നടത്തപ്പെട്ടു . അവസാന ദിവസമായ ബുധനാഴ്ച്ച വൈകിട്ട് 7 ന് വി.കുര്‍ബ്ബാനയും തുടര്‍ന്ന് കടുത്തുരുത്തി സെന്റ് മേരീസ് ക്‌നാനായ ദൈവാലായത്തിലെ കല്‍കുരിശിങ്കല്‍ നടത്തപ്പെടുന്ന പ്രത്യേക പ്രാര്‍ത്ഥനയായ പുറത്ത് നമസ്കാരവും നടത്തപ്പെട്ടു .

ഫാ. ബോബന്‍ വട്ടംപുറത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തിയ പുറത്ത് നമസ്കാരത്തില്‍ ഫാ. തോമസ് മുളവനാല്‍, ഫാ. ജോനസ് ചെറുനിലത്ത് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ദൈവാലയത്തില്‍ പ്രത്യേകം തയ്യാറാക്കിയ കുരിശ്ലടിയില്‍ നേര്‍ച്ച എണ്ണ ഒഴിക്കുന്നതിനും തിരി കത്തിക്കുന്നതിനുമുള്ള അവസരമുണ്ടായിരുന്നു . നൂറ് കണക്കിന് വിശ്വാസികള്‍ ത്രിദിനത്തില്‍ നടന്ന തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു.

ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിലെ മൂന്ന് നോമ്പാചരണം ഭക്തിനിര്‍ഭരമായി
Join WhatsApp News
കാരുണ്യമേ ഇതിലെ ഇതിലെ 2020-02-21 07:04:08
കൈവെട്ടി മാറ്റിയിട്ടും കത്തോലിക്കാസഭ വേട്ടയാടൽ തുടര്‍ന്നു; കള്ള സാക്ഷ്യം പറഞ്ഞും അപവാദം പ്രചരിപ്പിച്ചും തിരുസഭ പകവീട്ടി; വൈദികരുടെയും കോതമംഗലം മെത്രാന്റെയും നെറികേടുകളെക്കുറിച്ച് പ്രൊഫസ്സർ ടി.ജെ. ജോസഫ് എഴുതിയ 'അറ്റുപോകാത്ത ഓര്‍മ്മകൾ' തരംഗമാകുന്നു . കോളജില്‍ നിന്ന് പിരിച്ചു വിട്ട കാലത്ത് കത്തോലിക്ക സഭയിലെ ഒരു പറ്റം വൈദികര്‍ തനിക്കെതിരെ വ്യാപകമായ തോതില്‍ വ്യാജ പ്രചരണങ്ങളും സ്വഭാവഹത്യയും നടത്തിയെന്ന് പ്രൊ. ടി.ജെ ജോസഫ്. തനിക്ക് അനുകൂലമായി പത്രമാസികകളില്‍ ലേഖനം എഴുതിയവരെ തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുകയും പുലഭ്യം പറയുകയും ചെയ്തിരുന്നു. സഭേതര പത്രമാസികകളില്‍ ജോസഫിന് അനുകൂലമായി എഴുതിയ ക്രിസ്തീയ നാമധാരികളെ കോതമംഗലം മെത്രാന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ നേരിട്ട് വിളിച്ച് ശാസിച്ചിരുന്നു. സ്വാതികനും വയോധികനുമായ ഫാ. എ. അടപ്പൂരിനെപോലും കത്തോലിക്ക വൈദികരും മെത്രാന്മാരുടെ ശിങ്കിടികളും തെറിവിളിയില്‍ നിന്ന് ഒഴിവാക്കിയില്ലെന്ന് ടി.ജെ ജോസഫ് തന്റെ ആത്മകഥയായ ‘ അറ്റുപോകാത്ത ഓര്‍മ്മകള്‍’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. താന്‍ ഭാര്യാമര്‍ദകനാണെന്നും, അമ്മയെ നോക്കാത്തവനാണെന്നുമൊക്കെ കന്യാസ്ത്രീകളും വൈദികരും വിശ്വാസികള്‍ക്കിടയില്‍ വ്യാപകമായ തോതില്‍ അപവാദ പ്രചരണം നടത്തിയിരുന്നു. കത്തോലിക്ക സഭയുടെ സംഘടിത ശക്തി ഉപയോഗിച്ച് നിസ്സഹായനായ ഒരു മനുഷ്യനെ എങ്ങനെയെല്ലാം വേട്ടയാടാമെന്ന് വിവരിക്കുന്ന ഒരു ചരിത്ര പുസ്തകം കൂടിയാണ് ടി ജെ ജോസഫിന്റെ ആത്മകഥ. 2010-ല്‍ തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരിക്കുമ്പോള്‍ തയ്യാറാക്കിയ ചോദ്യപേപ്പറിലെ ചില പരാമര്‍ശങ്ങളുടെ പേരില്‍ ഒരു പറ്റം മുസ്ലീം തീവ്രവാദികള്‍ മതനിന്ദ ആരോപിച്ച് അദ്ദേഹത്തിന്റെ കൈ വെട്ടി മാറ്റുകയും അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ സീറോ മലബാര്‍ സഭയുടെ കീഴിലുള്ള കോളജ് മാനജ്‌മെന്റ് സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടു. പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന കാലത്ത് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തിരുന്നു. സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പിനെ കാണാനെത്തിയ അദ്ദേഹത്തിന്റെ ഭാര്യ സലോമിയെയും മകളെയും കോളജ് മാനേജര്‍ അപമാനിക്കുകയും മര്യാദയില്ലാത്ത വിധം- copied & posted by andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക