Image

ഫോമാ കണ്‍വെന്‍ഷനോ അതോ ഉല്ലാസ യാത്രയോ? (മോന്‍സി വര്‍ഗീസ്)

Published on 17 February, 2020
ഫോമാ കണ്‍വെന്‍ഷനോ അതോ ഉല്ലാസ യാത്രയോ? (മോന്‍സി വര്‍ഗീസ്)
2020 ജൂലൈ മാസം നടക്കാന്‍ പോകുന്ന ഉല്ലാസ യാത്ര. ശരിക്കും സാധാരണക്കാരനെ ഉള്‍ക്കൊള്ളിക്കാതിരിക്കുവാന്‍ആണോ ഫോമാ കണ്‍വെന്‍ഷന്‍ കപ്പലില്‍ നടത്തുന്നത്?വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ എയര്‍ ചാര്‍ജ് ഉള്ള സമയം ആണ് ജൂലൈ4വീക്കെന്‍ഡ്. അതോടൊപ്പം ഹോട്ടല്‍ റേറ്റും ഏറ്റവും കൂടുതല്‍.തന്നെയുമല്ല ആസമയം പലര്‍ക്കും ജോലിയില്‍ നിന്നും അവധി കിട്ടാനും പ്രയാസം.

അതുപോലെ കുട്ടികള്‍ ഉള്ള ഒരു ഫാമിലിക്കുഈ ഉല്ലാസ യാത്രക്കു പോകുവാന്‍ എങ്ങനെ സാധിക്കും? അഥവാ കുട്ടികളെ കൂട്ടി പോയാല്‍ തന്നെ കുട്ടികള്‍ക്കു എന്തെങ്കിലും അസുഖം വന്നാല്‍ എന്ത് ചെയ്യും?

ചുരുക്കത്തില്‍ വളരെ ചെലവ് കൂടിയത്.അഞ്ചു ദിവസം വെള്ളത്തില്‍ കിടന്നു കുറെ വെള്ളം അടിക്കാനാണോ ഈ യാത്ര.

കഴിഞ്ഞ ഇലെക്ഷനു മുന്‍പ്ഇന്നത്തെ പ്രസിഡന്റ് പറഞ്ഞത് ഒരു ഫാമിലിക്ക് അഫോര്‍ഡ് ചെയ്യാന്‍ പറ്റുന്ന 900 ഡോളറില്‍ താഴെ മാത്രം ഒരു ഫാമിലിക്ക് ചെലവ് ആകുന്ന കണ്‍വെന്‍ഷന്‍ ആയിരിക്കും ഡാളസില്‍ നടക്കുന്നത് എന്നാണ്. എന്നിട്ടോ? കേരളത്തിലെ രാഷ്ട്രീയക്കാരുടെ അതേ രീതി ആണ് ഇന്ന് നടക്കുന്നത്.

ഇപ്പോള്‍ ഡാളസില്‍ കണ്‍വെന്‍ഷന്‍ നടക്കുന്നില്ല. എന്നാല്‍ ഡാളസില്‍ കണ്‍വെന്‍ഷന്‍ നടത്താനാണ് ഞാനുള്‍പ്പെടെ ഉള്ളവര്‍ ഇന്നത്തെ ആള്‍ക്കാരെ ഇലെക്ട് ചെയ്തത്. ഈ ഉല്ലാസയാത്ര പ്ലാന്‍ ചെയ്യുന്നതിന് മുന്‍പു ഓരോ റീജിയണിലെ ആള്‍ക്കാരോട് ഒരു വാക്ക് ചോദിക്കാമായിരുന്നു.

മറ്റുള്ള ജനങ്ങളുടെ സൗകര്യം നോക്കി വേണമായിരുന്നു കണ്‍വെന്‍ഷന്റെ തീയതിയും മറ്റും തീരുമാനിക്കാന്‍.ഏതോ ഒരു ട്രാവല്‍ ഏജന്‍സിക്കു പണം ഉണ്ടാക്കാന്‍ ഉള്ള സൗകര്യം ചെയ്തു കൊടുത്തു എന്നാണ് തോന്നുന്നത്.

എന്തായാലും എന്റെ അറിവില്‍ ട്രൈസ്റ്റേറ്റ് ഏരിയയില്‍ നിന്നും വളരെ ചുരുക്കം പേര് മാത്രം ഈ യാത്രക്കു പോകുന്നുള്ളൂ. എന്ത് ആയാലും ഇത് ഒരു കണ്‍വെന്‍ഷന്‍ ആയി ഞാന്‍ കാണുന്നില്ല
Join WhatsApp News
Trueman 2020-02-18 03:02:20
Well said Mr. Monzi. Decisions are taken by other people. Jai jai vellamadi.
ഫോമാ മുതലാളി. 2020-02-18 08:28:31
ഞങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലത്തു കൺവൻഷൻ നടത്തും. താങ്കൾക്കു സൗകര്യ മുണ്ടേൽ വന്നാൽ മതി.
foman 2020-02-18 07:37:22
ഒരു തല്ലിക്കൂട്ടു കൺവെൻഷൻ.
Jack Daniel 2020-02-18 09:29:01
മോനെ മോൻസി . നീ ക്ഷയോടെ കാത്തിരിക്കുമെങ്കിൽ നീ അത്ഭുതം കാണും . ഇത്തവണത്തെ ഫോമ സാമ്മേളനത്തതിൽ സംബന്ധിക്കുന്നവരെല്ലാം ആണ്പെണ്ണടച്ച് 'വെള്ളത്തിന്മേൽ നടക്കുന്നത്' നീ കാണും
Johnny Walker 2020-02-18 09:49:33
മോൻസി വെള്ളെത്തേൽ ഇരുന്നോണ്ടാണ് ഇതെഴുതിയേതെന്ന് തോന്നുന്നു . പേര് കൊഴഞ്ഞുമറിഞ്ഞ് 'വറുഗീസ് എന്നുള്ളത് 'വർസിസ' എന്നായി . മോനെ നമ്മളുടെ ശരീരം മൂന്നിൽ രണ്ടു ഭാഗം വെള്ളം അല്ലേടാ കണ്ണാ . അപ്പോൾ വെള്ളപ്പുറത്ത് സമ്മേളനം നടത്തുന്നതിൽ എന്താണ് ദോഷം ?
Fomaa Pappan 2020-02-18 11:59:04
Monz Now you got it .How many times I have requested support Nee York convention.We know it’s just making all fool by saying family $ 950 .Where is that $ 250000 sponsorship they got it .This water convention don’t even have any sponsors.Where that Pachu & Gopalan who talk about $ 250000 sponsorship .Patchu is here ,Gopalan is getting good message every week innKerala .No time for any thing else . Big lesson .Metro Pappan & team not for betterment of fomaa .They dividing our great region New York .Its just for his personal Ego and like to control fomaa .That time over my dear friend.
Thank you. 2020-02-18 16:16:13
Thank you Fomaa pappan. മെട്രോ പാപ്പാന്റെ കളി ഇനിയും മെട്രോയിൽ നടക്കില്ല. ഒരുപാടു തമ്മിൽ തല്ലിച്ചു. മെട്രോ പാപ്പാന്റെ കള്ളക്കളി എല്ലാ ഫൊമൻമാർക്കും മനസ്സിലായിക്കഴിഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക