Image

മുലയൂട്ടല്‍ സ്തനാര്‍ബുദസാധ്യത കൂട്ടുമോ?

Published on 17 February, 2020
മുലയൂട്ടല്‍ സ്തനാര്‍ബുദസാധ്യത കൂട്ടുമോ?
മുലയൂട്ടല്‍ സ്തനാര്‍ബുദസാധ്യത കുറയ്ക്കുമെന്നു വിദഗ്ധര്‍. പ്രത്യേകിച്ചും പ്രീമെനോപോസല്‍ സ്തനാര്‍ബുദസാധ്യത കുറയ്ക്കുന്നു. മുലയൂട്ടുന്‌പോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന പ്രോലാക്ടിന്‍ ഹോര്‍മോണ്‍ സ്‌നങ്ങള്‍ക്കു സംരക്ഷണകവചമാകുന്നു.

എല്ലാ സ്ത്രീകള്‍ക്കും സ്തനാര്‍ബുദസാധ്യതയുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച് സ്തനാര്‍ബുദസാധ്യത കൂടുമെന്നുമാത്രം. എന്നാല്‍, 30 വയസില്‍ താഴെയുള്ള സ്ത്രീകളില്‍ സ്തനാര്‍ബുദസാധ്യത കൂടുന്നതായി ലോകാരോഗ്യസംഘടനയുടെ പഠനങ്ങളുണ്ട്.

10 മുതല്‍ 15 ശതമാനം സ്തനാര്‍ബുദങ്ങള്‍ക്കു മാത്രമാണ് പാരന്പര്യം ഒരു ഘടകമായി കണ്ടുവരുന്നത്. 85  90 ശതമാനം സ്തനാര്‍ബുദങ്ങള്‍ക്കും പാരന്പര്യം ഒരു ഘടകമല്ല. എന്നാല്‍ ജീവിതശൈലീ വ്യതിയാനം, വ്യായാമക്കുറവ്, അമിതവണ്ണം, ഹോര്‍മോണ്‍ സന്തുലനത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക